മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷാബാ ഷരീഫിനെ വെട്ടിനുറുക്കാന്‍ പ്രതികള്‍ വാങ്ങിയത് പുളി മര കഷ്ണം, ശുചിമുറിയിലെ പൈപ്പില്‍ രക്തക്കറ

Google Oneindia Malayalam News

നിലമ്പൂര്‍: മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫിന്റെ വധത്തില്‍ നിര്‍ണായക തെളിവുകള്‍ അന്വേഷണത്തിന്. മൃതദേഹം വെട്ടിനുറുക്കാന്‍ അടക്കം പ്രതികള്‍ വന്‍ പ്ലാനാണ് തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു. ഇതിനായി വലിയ മരകഷ്ണങ്ങളാണ് ഉപയോഗിച്ചത്. അതേസമയം ഫോറന്‍സിക് പരിശോധനയിലും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സിനിമാ സെറ്റിലും പ്രശ്‌നം, മോഹിച്ചത് ഷഹനയുടെ പണം, മുഖത്ത് പാടുകളും; വെളിപ്പെടുത്തി സംവിധായകന്‍

വൈദ്യനെ ഒരു വര്‍ഷത്തിലേറെ തടവില്‍ പാര്‍പ്പിച്ച നിലമ്പൂര്‍ മുക്കണ്ടയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് തെളിവ് ലഭിച്ചത്. അതേസമയം കേസിലെ മുഖ്യ പ്രതിയായ ഷൈബിന്‍ കൊടും ക്രിമിനലാണെന്ന് പോലീസ് പറയുന്നു. ഇയാളെ കുറിച്ചുള്ള പല വിവരങ്ങളും ഞെട്ടിപ്പിക്കുന്നതാണ്.

1

കൊലപാതകത്തിന് ശേഷം മൃതദേഹം പുഴയില്‍ തള്ളാനായി കൊണ്ടുപോയ കാറിലും സംഘം പരിശോധന നടത്തിയിരുന്നു. രക്തക്കറ, മുടി ഉള്‍പ്പെടെയുള്ള തെളിവുകള്‍ ലഭിച്ചതായി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് തൃശൂരിലെ ലാബിലെത്തിച്ചത് പരിശോധിക്കും. അന്വേഷണത്തിന് സഹായകരമാകുന്ന നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫോറന്‍സിക് സംഘം. ലഭിച്ച തെളിവുകള്‍ പരിശോധിക്കുന്നതോടെ ഷാബാ ഷെരീഫിന്റേത് തന്നെയാണോ എന്ന് മനസ്സിലാവും. ഇതിനായി സാമ്പിള്‍പ പരിശോധനയാണ് നടത്തുന്നത്. തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് ലാബിലേക്ക് കൈമാറുക.

2

അതേസമയം ഷാബാ ഷെരീഫിനെ വെട്ടിനുറുക്കിയത് മരകഷ്ണം ഉപയോഗിച്ചാണ്. ഇതിനായി ഉപയോഗിച്ച മരകഷ്ണം വാങ്ങിയ സ്ഥലവും കണ്ടെത്തി. കസ്റ്റഡിയിലുള്ള പ്രതി നൗഷാദിനെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു. കേസിലെ മുഖ്യ പ്രതിയായ ഷൈബിന്റെ നിര്‍ദേശ പ്രകാരമാണ് മരകഷ്ണം വാങ്ങിയതെന്നാണ് നൗഷാദിന്റെ മൊഴി. മുക്കട്ടയിലെ ഈര്‍ച്ചമില്ലില്ലെത്തി നൗഷാദ് പുളിമരത്തിന്റെ തടി അന്വേഷിച്ചെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഉസ്മാന്‍ എന്നയാള്‍ മരക്കച്ചവടക്കാരന്‍ പറമ്പന്‍ ഉമ്മറിനെ പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു. ഇയാളില്‍ നിന്നാണ് മരകഷ്ണങ്ങള്‍ വാങ്ങിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

3

ഉമ്മറാണ് മുക്കട്ടയിലെ സ്വകാര്യ ഭൂമിയില്‍ വാങ്ങി മുറിച്ചിട്ട പുളിമര കഷ്ണങ്ങള്‍ നൗഷാദിന് കാണിച്ച് കൊടുത്തത്. അവയില്‍ വണ്ണം കൂടിയ കഷ്ണം ഒന്നരയടി ഉയരത്തില്‍ മുറിച്ച് വാങ്ങി. മീന്‍ വെട്ടിനുറുക്കാന്‍ വേണ്ടിയാണെന്നാണ് ഉമ്മറിനോട് പറയുകയും ചെയ്തു. അതേസമയം മരത്തിന്റെ കുറ്റി ഉമ്മര്‍ പോലീസിന് കാണിച്ച് കൊടുത്തു. ഉമ്മറിന്റെയും സ്ഥലമുടമയുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. മൃതദേഹം വെട്ടിനുറുക്കാന്‍ ഇറച്ചി വെട്ടുന്ന കത്തി വാങ്ങിയതും നൗഷാദാണ്. കത്തി വാങ്ങിയ കടയിലും താമസിച്ച് ലോഡ്ജിലും പ്രതിയെ എത്തിച്ച് ഇന്ന് തെളിവെടുക്കും.

4

അതേസമയം മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ലഭിക്കാത്തതിനാല്‍ ഫോറന്‍സിക് പരിശോധനാഫലം അന്വേഷണത്തില്‍ നിര്‍ണായകമാകും. വൈദ്യനെ ഒളിവില്‍ താമസിപ്പിച്ചിരുന്ന മുഖ്യപ്രതി ഷൈബിന്റെ വീട്ടില്‍ രണ്ട് ദിവസമായി ഫോറന്‍സിക് സംഘം നടത്തിയ പരിശോധന അവസാനിച്ചു. ഷാബി ഷരീഫിനെ താമസിപ്പിച്ചിരുന്ന ശുചിമുറിയില്‍ അടിമുടി ദുരൂഹതയാണ്. ഇവിടെ നിന്ന് ഇളക്കിമാറ്റിയ ടൈല്‍, സിമന്റ്, മണ്ണ് എന്നിവ സംഘം പരിശോധിച്ചിരുന്നു. ശുചിമുറിയില്‍ നിന്ന് ടൈല്‍ ഇളക്കി മാറ്റിയിട്ടുണ്ട്. ഇവിടെയുള്ള സിമന്റും, മണ്ണും സംഘം പരിശോധിച്ചു. ശുചിമുറിയില്‍ നിന്ന് പുറത്തേക്കുള്ള പൈപ്പില്‍ നിന്ന് രക്തക്കറയും കണ്ടെത്തി.

5

മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്നാണ് സൂചന. കാറില്‍ നിന്ന് തലമുടിയാണ് ലഭിച്ചത്. കേസില്‍ പിടികിട്ടാനുള്ള ഷൈബിന്റെ ബന്ധു ഫാസില്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ വീടുകളില്‍ പോലീസ് തിരച്ചില്‍ നടത്തി. ആരെയും പിടിക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം ഷൈബിനെ സഹായിക്കാന്‍ പോലീസില്‍ വരെ ആളുകളുണ്ടായിരുന്നുവെന്നാണ് സൂചന. ഇയാള്‍ നേരത്തെയും കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പങ്കാളിയുടെ ഭാര്യയുമായി രഹസ്യബന്ധവും, അയാളുമായി ഇതിന്റെ പേരില്‍ തെറ്റുകയും, ഒടുവില്‍ അയാളെ കൊലപ്പെടുത്തുകയുമായിരുന്നു.

ഷാബാ ഷരീഫ് വധം: ഷൈബിന്‍ ചില്ലറക്കാരനല്ല, പങ്കാളിയുടെ ഭാര്യയുമായി രഹസ്യബന്ധം, 40 ലക്ഷം ക്വട്ടേഷന്‍ഷാബാ ഷരീഫ് വധം: ഷൈബിന്‍ ചില്ലറക്കാരനല്ല, പങ്കാളിയുടെ ഭാര്യയുമായി രഹസ്യബന്ധം, 40 ലക്ഷം ക്വട്ടേഷന്‍

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

Malappuram
English summary
shaba shareef murder: accused cut the body and throw the part in a river reveals police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X