4 മാസത്തെ അധ്വാനം, 20 മണിക്കൂര്‍ പ്രയത്നം; ഷെയ്ഖ് മുഹമ്മദിന് നേഹ ഫാത്തിമയുടെ സ്നേഹ സമ്മാനം
കലയുടെ ലോകത്ത് വ്യത്യസ്തതകൾ തേടുകയാണ് കോഴിക്കോട് പയ്യോളി സ്വദേശി നേഹ ഫാത്തിമ. ലോക്‌ഡൗണ്‍ കാലത്ത് ലീഫ് കാർവിങ്ങുമായി ശ്രദ്ധ നേടിയ ഫാത്തിമ ഇപ്പോല്‍ പുതിയൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അക്ഷരച്ചിത്രാണ് നേഹ ഫാത്തിമയുടെ പുത്തൻ സൃഷ്ടി.
4 മാസം ദിവസവും 20 മണിക്കൂറോളം പ്രയത്നിച്ചാണ് 4 മീറ്റർ വീതം നീളവും വീതിയുമുള്ള ചിത്രം നേഹ പൂര്‍ത്തിയാക്കിയത്.ചാർട്ട് പേപ്പറുകളിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്ന പേര് ഇംഗ്ലിഷിൽ രണ്ടു ലക്ഷത്തോളം തവണ എഴുതേണ്ടി വന്നു. രണ്ടു പരീക്ഷകളും പല പരിപാടികളും ഇക്കാലയളവിൽ ഉപേക്ഷിച്ചു. ഉറക്കം 4 മണിക്കൂറാക്കി ചുരുക്കി. കൈകൾ വീർക്കുകയും ചുവക്കുകയും ചെയ്തു.

image courtesy instagram/nehafathimaa
എങ്കിലും ഷെയ്ഖ് മുഹമ്മദിന്റെ ജന്മദിനമായ ജൂലൈ 15ന് ചിത്രം സമ്മാനമായി നൽകണം എന്ന സ്വപ്നത്തില്‍ സ്നേഹ ഉറച്ച് നിന്നു. ചിത്രം പൂർത്തിയാക്കിയശേഷം ഭർത്താവ് ഫിനു ഷാനിനൊപ്പം നേഹ തന്‍റെ സ്വപ്ന് ചിത്രവുമായി ദുബായയിലേക്ക് പറന്നു. എന്നാല്‍ ഇതുവരെഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന് സമ്മാനിക്കാനായിട്ടില്ല. അതിനു വേണ്ടിയുള്ള തീവ്രശ്രമത്തിലാണ് നേഹയും ഫിനുവുമിപ്പോൾ.

image courtesy instagram/nehafathimaa
''ഞങ്ങൾക്ക്, യുഎഇയിൽ, 'അസാധ്യം' എന്നൊരു വാക്ക് ഇല്ല; അത് നമ്മുടെ നിഘണ്ടുവിൽ പോലും നിലനിൽക്കുന്നില്ല. വെല്ലുവിളികളെയും പുരോഗതിയെയും ഭയപ്പെടുന്ന മടിയന്മാരും ദുർബലരുമാണ് അത്തരം വാക്ക് ഉപയോഗിക്കുന്നത്.''- ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെ ഈ വാക്കുകൾ ജീവിതത്തിലുടെനീളം പ്രജോദനമായിട്ടുണ്ടെന്ന് നേഹ പറയുന്നു.അതുകൊണ്ട് അദ്ദേഹത്തെ കാണാനും ചിത്രം കൈമാറാനും സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുമെന്നും നേഹ പറയുന്നു.

image courtesy instagram/nehafathimaa
ചെറുപ്പം മുതൽ നേഹയ്ക്ക് ചിത്രരചനയോട് താൽപര്യമുണ്ടായിരുന്നു. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ കൊവിഡ് കാലത്താണ് ഉണ്ടായത്. തുടർന്ന് പെൻസിൽ കാർവിങ്, ലീഫ് കാർവിങ്, വേർഡ് ആർട്ട് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എട്ടു റെക്കോർഡുകൾ സ്വന്തമാക്കുന്നതിലാണ് ഇത് എത്തിച്ചത്.കമൽ ഹാസനെ നേരിട്ട് കാണാനുള്ള അവസരം ഇതിനിടയിൽ നേഹയ്ക്ക് കൈവന്നിരുന്നു.

image courtesy instagram/nehafathimaa
കാണാൻ പോകുമ്പോൾ നൽകാനായി അദ്ദേഹത്തിന്റെ പേര് കൊണ്ട് വരച്ച് ചിത്രമാണ് നേഹ ഒരുക്കിയത്. അക്ഷരച്ചിത്രം വിഭാഗത്തിൽ ഉള്‍പ്പെടുന്ന ഈ കലാസൃഷ്ടി രണ്ടര മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കിയത്. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്, വജ്ര വേൾഡ് റെക്കോർഡ് എന്നീ 5 റെക്കോർഡുകൾ ഈ ചിത്രത്തിലൂടെ നേടാനും നേഹയ്ക്ക് സാധിച്ചു.

image courtesy instagram/nehafathimaa
മോഹലാലിനായി എംബ്രോയ്ഡറി വർക്ക് ചെയ്‌തും നേഹ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മോഹൻലാലിന്റെ ഒരു സുഹൃത്തിന് സമൂഹമാധ്യമത്തിൽ സന്ദേശം അയച്ചാണ് നേഹ ഫാത്തിമ മോഹലാലിന് തന്‍റെ സമ്മാനം നല്‍കിയത്. സുഹൃത്തിന് ലഭിച്ച മെസേജിലൂടെ കാര്യമറിഞ്ഞ മോഹൻലാല്‍ നേരിട്ട് കാണാനും സമ്മാനം നൽകാനും അവസരം ഒരുക്കാമെന്ന് അറിയിക്കുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തം എന്നാണ് നേഹ അതിനെ വിശേഷിപ്പിക്കുക.

image courtesy instagram/nehafathimaa
ഫുട്ബോൾ താരം മെസി, നടന്മാരായ കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ജയസൂര്യ എന്നിവരുടെ ചിത്രങ്ങളും ഇക്കാലയളവിനിടയിൽ നേഹ ചെയ്തു. ഇന്ത്യ സ്റ്റാർ ഐക്കൺ അവാർഡ് 2021, ഇന്റർനാഷനൽ വുമൺ ഇൻസ്പൈറിങ് അവാർഡ് 2021 എന്നിവ തേടിയെത്തി. ഗിന്നസ് വേൾഡ് റെക്കോർഡ് നേടണമെന്ന സ്വപ്നം ബാക്കിയുണ്ട്. എന്നെങ്കിലും ഒരിക്കൽ അത് സാധിക്കുമെന്ന് നേഹ വിശ്വസിക്കുന്നു. എല്ലാത്തിനും പിന്തുണയുമായി ബാപ്പ സമദും ഉമ്മ സുഹൈറയും സഹോദരൻ വാഹിദും ഒപ്പമുണ്ട്. നേഹ സിഎയ്ക്ക് പഠിക്കുകയാണ്.
'എജ്ജാതി ഈ നോട്ടം'; നോട്ടവും ലുക്കും..ആരാധകരെ വീഴ്ത്തി മാളവിക,പുതിയ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications