Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസാദിസാറ്റുമായി എസ്എസ്എല്‍വി കുതിച്ചുയർന്നു: വാനിലും മേലെ ഉയർന്ന് മങ്കട സ്കൂളിന്റെ പെരുമയും

മലപ്പുറം: രാജ്യത്തെ 75 സര്‍ക്കാര്‍ സ്‌കൂളുകളിലെ 750 പെണ്‍കുട്ടികള്‍ചേര്‍ന്നു നിര്‍മിച്ച ആസാദിസാറ്റിനെയും വഹിച്ചുകൊണ്ട് എസ് എസ് എല്‍ വി ഇന്ന് രാവിലെ 9.18 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേഷ് സെന്ററില്‍ നിന്നും കുതിച്ചുയർന്നപ്പോള്‍ വാനോളം ഉയർന്നത് മലപ്പുറം ജില്ലയിലെ മങ്കട ചേരിയം ഗവ. ഹൈസ്‌കൂളിന്റെ അഭിമാനവും പെരുമയും. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിന് ഐ എസ് ആര്‍ ഒ രൂപകല്പന ചെയ്ത സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ് എസ് എല്‍ വി) ആദ്യ വിക്ഷേപണമാണ് ഇന്ന് വിജയകരമയി പൂർത്തിയാക്കിയത്.

ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 02-നൊപ്പമാണ് വിദ്യാർത്ഥിനികള്‍ നിർമ്മിച്ച ആസാദിസാറ്റും വഹിച്ച് എസ് എസ് എല്‍ വി കുതിച്ചുയർന്നത്. ഉപഗ്രഹത്തിന്റെ രൂപകല്‍പ്പനയിലാണ് ചേരിയം സ്കൂളിലെ പെണ്‍കുട്ടികളും പങ്കാളികളായത്. കേരളത്തില്‍നിന്ന് പദ്ധതിയില്‍ പങ്കാളിത്തം ലഭിച്ച ഏക വിദ്യാലയമാണ് ചേരിയം ജി എച്ച് എസ് ആണെന്നുള്ളതാണ് ശ്രദ്ധേയം. സാറ്റ് ലൈറ്റിലെ താപനിലയും വേഗവും അളക്കുന്ന ചിപ്പാണ് സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ വികസിപ്പിച്ചത്.

mank

ഇത്തരമൊരു പദ്ധതിയുടെ ഭാഗമാവാന്‍ കഴിഞ്ഞത് വലിയ അഭിമാനകരമായ കാര്യമാണെന്നാണ് വിദ്യാർത്ഥികളും അധ്യപകരും ഒരേ സ്വരത്തില്‍ പറയുന്നത്. 2022 ലെ മാർച്ചിലാണ് സ്കൂളിലെ പത്ത് വിദ്യാർത്ഥിനികളെ വിളിച്ച് ചേർത്ത് പ്രധാനധ്യാപകനായ ബഷീർ ഐ എസ് ആർ ഒയുടെ പദ്ധതിയെക്കുറിച്ച് പറയുന്നത്. പി. ഹനാ, കെ. അര്‍ഷ, കെ. നുസ്‌ല, സി.പി. അന്‍ഷ, കെ. നിഹ, കെ. ഫഹ്മിയ, എ. നിത, കെ. നിഹ, നജ, കെ. ദിയ ഫാത്തിമ എന്നിവരെയായിരുന്നു ഈ ദൌത്യത്തിനായി തിരഞ്ഞെടുത്തത്. എല്ലാവരും ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികളും.

സാരിയില്‍ ആറാടുകയാണ് രഞ്ജിനി ഹരിദാസ്; വൈറലായി കാന്‍ഡിഡ് ഷോട്ടുകള്‍

രജിസ്ട്രേഷന്‍ നടപടികള്‍ പൂർത്തിയാക്കിയതി ശേഷം മാർച്ച് 10 നാണ് ചിപ്പ് അടങ്ങിയ പെട്ടി സ്കൂളിലേക്ക് എത്തിയത്. സ്കൂളിലെ ഫിസിക്സ് അധ്യാപിക നമിത പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു ജോലി. ചിപ്പ് പ്രോഗ്രാം ചെയ്‌തെടുക്കുകയായിരുന്നു ദൗത്യം. നിര്‍ദേശങ്ങള്‍ സ്പെയ്‌സ് കിഡ്‌സ് അധികൃതര്‍ വീഡിയോ രൂപത്തില്‍ അയച്ചുനല്‍കി. ഉച്ച ഭക്ഷണ സമയത്തിന്റെ ഇടവേളകളില്‍ ലാപ്ടോപ്പില്‍ വെച്ചായിരുന്നു പ്രവർത്തനം. മൂന്ന് ദിവസം കൊണ്ട് പ്രവർത്തനം പൂർത്തിയാക്കാന്‍ സാധിച്ചു. മാര്‍ച്ച് 17-ന് ചിപ്പ് ചെന്നൈയിലേക്ക് തിരിച്ചയച്ചുനല്‍കിയതോടെ സ്‌കൂളിലെ ജോലി പൂർത്തിയാവുകയും ചെയ്തു. പിന്നീട് ഏവരേയും പോലെ ഇന്ന് രാവിലെയുള്ള വിക്ഷേപണത്തിനുള്ള കാത്തിരിപ്പിലായിരുന്നു വിദ്യാർത്ഥിനികളും അധ്യാപകരും. വിക്ഷേപണം വിജയകരമായപ്പോള്‍ ഐ എസ് ആർ ഒ കേന്ദ്രത്തിലെന്ന പോലെ മലപ്പുളം സ്കൂളിലെ വിദ്യാർത്ഥികളും കയ്യടിച്ചും കെട്ടിപ്പിടിച്ചും ആഹ്ളാദം പങ്കിട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+