Get Updates
Get notified of breaking news, exclusive insights, and must-see stories!

മൃതദേഹം പോലും ചാരമാക്കി വെള്ളക്കാര്‍... നൂറ്റാണ്ടിന് ശേഷം വീണ്ടും... സന്തോഷമെന്ന് സാദിഖലി തങ്ങള്‍

മലപ്പുറം: സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്ര രചനയ്‌ക്കൊപ്പം യഥാര്‍ഥ ഫോട്ടോ ആദ്യമായി കേരളം കണ്ടത് കഴിഞ്ഞ ദിവസമാണ്. തിരക്കഥാകൃത്ത് റമീസ് മുഹമ്മദും സംഘവും നടത്തിയ ഗവേഷണത്തിന്റെ ഫലമായിട്ടായിരുന്നു യഥാര്‍ഥ ഫോട്ടോയുടെ വീണ്ടെടുപ്പ്. ഇതോടെ നിരവധി പേരാണ് വാരിയംകുന്നന്‍ വിഷയത്തില്‍ പ്രതികരിക്കുന്നത്. ഇപ്പോള്‍ മുസ്ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്.

1920കളില്‍ ബ്രിട്ടീഷ് പോലീസ് മലപ്പുറം കോട്ടക്കുന്നില്‍ വച്ച് വെടിവച്ച് കൊലപ്പെടുത്തിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തിന്റെ പല ഏടുകളും സുപരിചിതമാണെങ്കിലും സമ്പൂര്‍ണ ചരിത്രവും ഫോട്ടോയും ലഭിച്ചിരുന്നില്ല. സുല്‍ത്താന്‍ വാരിയംകുന്നനിലൂടെ റമീസ് മുഹമ്മദിന്റെ ഉദ്യമം വിജയം കണ്ടിരിക്കുന്നു. നിതാന്തമായ അന്വേഷണത്തിന്റെ ഫലമാണ് ഈ പുസ്തകമെന്ന് റമീസ് മുഹമ്മദ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പലയിടത്തും പോയി. അമൂല്യമായ വിവരങ്ങള്‍ കിട്ടാന്‍ വീണ്ടും വീണ്ടും അന്വേഷിച്ചു. ഫ്രഞ്ച് ആര്‍ക്കൈവ്‌സില്‍ നിന്നാണ് ഫോട്ടോ കിട്ടിയതെന്നും റമീസ് മുഹമ്മദ് പറഞ്ഞു.

p

മരണത്തിന് തൊട്ടുമ്പും ശത്രുവിലേക്ക് അഗ്നിസ്ഫുലിംഗങ്ങല്‍ പായിക്കുന്ന തീഷ്ണമായ ആ കണ്ണുകള്‍ പറയുന്നുണ്ട്, ആരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന് സാദിഖലി തങ്ങള്‍ പ്രതികരിച്ചു. ബ്രിട്ടീഷുകാരെ വിറപ്പിച്ച് സ്വതന്ത്ര രാജ്യം സ്ഥാപിച്ച നേതാവ്. വെള്ളക്കാര്‍ ചാരമാക്കി ചരിത്രത്തില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും ആ വീര പുരുഷന്റെ ചരിത്രം വീണ്ടും വീണ്ടും ജ്വലിച്ച് ഉയരുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ചരിത്രം ശരിയായ രീതിയില്‍ വായിക്കപ്പെടട്ടെ. മായിച്ചുകളയാന്‍ ശ്രമിച്ചിട്ടും വീണ്ടും തെളിഞ്ഞുവരുന്നതാണ് യഥാര്‍ഥ ചരിത്രം. സുല്‍ത്താന്‍ വാരിയംകുന്നന്‍ എന്ന ഗ്രന്ഥം പുറത്തിറക്കിയ എഴുത്തുകാരന്‍ റമീസ് മുഹമ്മദിന് എല്ലാ ഭാവുകങ്ങള്‍ എന്നും സാദിഖലി തങ്ങള്‍ കുറിക്കുന്നു.

വത്തിക്കാനിലെത്തി മാര്‍പാപ്പയെ കാണുന്ന അഞ്ചാം പ്രധാനമന്ത്രി നരേന്ദ്ര മോദി; ചിത്രങ്ങള്‍

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

മരണത്തിന്റെ തൊട്ട് മുമ്പും ശത്രുവിലേക്ക് അഗ്‌നിസ്ഫുലിംഗങ്ങള്‍ പായിക്കുന്ന തീക്ഷ്ണമായ ആ കണ്ണുകള്‍ പറയുന്നുണ്ട്.
ആരായിരുന്നു വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന് !
കുറഞ്ഞ കാലത്തേക്കാണെങ്കിലും ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്ന് അധികാരം തിരിച്ചു വാങ്ങി സ്വയംഭരണത്തിന്റെ പതാക പാറിപ്പിച്ച,മലയാള രാജ്യത്തിന്റെ പ്രയോക്താവ്..!
ചരിത്രത്തില്‍ മൃതദേഹം പോലും ചാരമാക്കി വെള്ളക്കാര്‍ മായ്ച്ചു കളയാന്‍ ശ്രമിച്ച ഒരു വീരനായകന്റെ ചരിത്രവും ചിത്രവും ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ജ്വലിച്ചുയരുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു.
മലബാര്‍ സമരവും അതിന്റെ ഉള്ളടക്കവും സമര നേതാക്കളും രാജ്യത്തിന്റെ മറ്റ് സ്വാതന്ത്ര്യ സമര ചരിത്രങ്ങളുമൊക്കെ കൂടുതല്‍ കൂടുതല്‍ സത്യസന്ധമായി വായിക്കപ്പെടട്ടെ..അതിജീവനത്തെ ലക്ഷ്യത്തിലെത്തിക്കാന്‍ അത് ഉപകരിക്കപ്പെടട്ടെ..
മായ്ക്കാന്‍ ശ്രമിക്കും തോറും കൂടുതല്‍ ശക്തിയില്‍ തെളിഞ്ഞു വരുന്നതാണ് യഥാര്‍ത്ഥ ചരിത്രം.നേരത്തെ വാരിയംകുന്നന്‍ ചരിത്രം വിപുലമായി അടയാളപ്പെടുത്തിയ ചരിത്ര കുതുകിയായ ഡോക്ടര്‍ കെ കെ മുഹമ്മദ് അബ്ദുല്‍ കരീമിനെ ഈ സന്ദര്‍ഭത്തില്‍ സ്മരിക്കുന്നു.
നീണ്ട ഗവേഷണങ്ങളുടെ ഫലമായി 'സുല്‍ത്താന്‍ വാരിയംകുന്നന്‍'പുറത്തിറക്കിയ പുതുതലമുറയുടെ പ്രതിനിധിയായ എഴുത്തുകാരന്‍ റമീസ് മുഹമ്മദിനും അണിയറ ശില്പികള്‍ക്കും ഭാവുകങ്ങള്‍..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+