താനൂര്‍ ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 10 ലക്ഷം രൂപ ധനസഹായം
മലപ്പുറം: 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് താനൂരില്‍ എത്തിയ മുഖ്യമന്ത്രി സ്ഥിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിന് ശേഷം നടന്ന അവലോകനയോഗത്തിന് ശേഷം ആണ് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണ സമിതിയില്‍ സാങ്കേതിക വിദഗ്ധരേയും ഉള്‍പ്പെടുത്തും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടി സ്വീകരിക്കും എന്നും മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞു.

ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട് എന്നും ഇനി ഇങ്ങനെയൊരു സംഭവം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സ്വാഭാവികമായ പൊലീസ് അന്വേഷണം ഉണ്ടാകും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കും എന്നും അദ്ദേഹം അറിയിച്ചു.
മന്ത്രിമാരും എം എല്‍ എമാരും കക്ഷി നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും അവലോകന യോഗത്തില്‍ പങ്കെടുത്തു. വാക്കുകളില്‍ രേഖപ്പെടുത്താന്‍ കഴിയാത്ത വിധത്തിലുള്ള ദുരന്തമാണ് താനൂരില്‍ സംഭവിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മുന്‍പ് ബോട്ടപകടങ്ങളുണ്ടായപ്പോഴെല്ലാം കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിയിരുന്നു. സംസ്കാരം നടക്കുന്ന മദ്രസയിലും മുഖ്യമന്ത്രി എത്തി. മുസ്ലിം ലീഗ് നേതാക്കള്‍ അടക്കമുള്ളവര്‍ തിരൂരങ്ങാടിയിലെ യോഗത്തില്‍ പങ്കെടുത്തിരുന്നു. എട്ട് മന്ത്രിമാരും ഡിജിപിയും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചിരുന്നു.
Astro Tips: ഇവരാണ് ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന രാശിക്കാര്‍
പരപ്പനങ്ങാടി - താനൂര്‍ നഗരസഭാ അതിര്‍ത്തിയിലെ പൂരപ്പുഴയില്‍ ഒട്ടുംപുറം തൂവല്‍ തീരത്തിന് സമീപമാണ് അപകടം സംഭവിച്ചത്. ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തതയില്ല. അതിനാല്‍ തന്നെ ഇന്നും തിരച്ചില്‍ പുരോഗമിക്കുകയാണ്. എന്‍ ഡി ആര് എഫും കോസ്റ്റല്‍ ഗാര്‍ഡും അഗ്നിരക്ഷാസേനയും ആണ് തിരച്ചില്‍ നടത്തുന്നത്. താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications