താനൂര്‍ ബോട്ടപകടം: 'പ്രതിയെ പിടിക്കാതെ മുടി മുറിക്കില്ല'; സബറുദ്ദീന്റെ വിയോഗത്തില്‍ നടുങ്ങി പൊലീസും
മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച സബറുദ്ദീന്റെ വിയോഗത്തോടെ കേരള പൊലീസിന് നഷ്ടമായത് സമര്‍ത്ഥനായ ഉദ്യോഗസ്ഥനെ. നിരവധി മോഷണക്കേസും ലഹരിക്കേസിലും തുമ്പുണ്ടാക്കിയ സബറുദ്ദീന് സേനയുടെ അഭിമാനമായിരുന്നു. താനൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറും മലപ്പുറം എസ് പി സ്പെഷ്യല്‍ സ്ക്വാഡ് അംഗവുമായിരുന്നു സബറുദ്ദീന്.
മോഷണ കേസിലെ പ്രതിയെ പിടികൂടുന്നത് വരെ മുടി വെട്ടില്ലെന്ന് പ്രഖ്യാപിച്ച സബറുദ്ദീന് പിന്നീട് പ്രതിയെ പിടിച്ചിട്ടാണ് ബാര്‍ബര്‍ ഷോപ്പിലെത്തി മുടി വെട്ടുന്നത്. താനൂര്‍ ബീച്ച് റോഡിലെ മില്‍മ ബൂത്തിലെ സ്കൂട്ടര്‍ കവര്‍ന്ന കേസിലായിരുന്നു സബറുദ്ദീന്റെ പ്രതിജ്ഞ. താനൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കൂടിയാണ് സ്കൂട്ടര്‍ കവര്‍ന്ന് മോഷ്ടാവ് കടന്ന് കളഞ്ഞത്. ഇതിനാല്‍ തന്നെ സംഭവം പൊലീസിനും നാണക്കേടായിരുന്നു.

മോഷ്ടാവിനെ തേടി ദിവസങ്ങള്‍ അലഞ്ഞിട്ടും പൊലീസുകാര്‍ക്ക് തുമ്പ് കിട്ടിയില്ല. ഇതിനിടെ, മുടി മുറിക്കാന്‍ ബാര്‍ബര്‍ ഷോപ്പിലെത്തിയ സബറുദ്ദീന് മുടി വെട്ടാതെ ഇറങ്ങി. മോഷ്ടാവിനെ പിടികൂടാതെ ഇനി താന്‍ മുടി വെട്ടില്ലെന്നും സബറുദ്ദീന് അന്ന് സഹപ്രവര്‍ത്തകരോടു പറഞ്ഞു. അധികം വൈകാതെ സബറുദ്ദീനും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ സലേഷും പ്രതിയെ പിടികൂടി.
മോഷണം നടന്ന് എട്ടാം നാളാണ് പതിനഞ്ചുകാരനായ പ്രതിയെ സബറുദ്ദീനും സലേഷും പിടികൂടിയത്. ഇതിന് ശേഷമാണ് സബറുദ്ദീന് വീണ്ടും ബാര്‍ബര്‍ ഷോപ്പിലെത്തി മുടി വെട്ടിയത്. സബറുദ്ദീന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നിന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഇനിയും മുക്തരായിട്ടില്ല. അതേസമയം 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടം സമാനതകളില്ലാത്ത ദുരന്തമാണ് സെയ്തലവിയുടെ കുടുംബത്തിന് സമ്മാനിച്ചത്.
സെയ്തലവിയുടെ വീട്ടിലെ പതിനൊന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. സഹോദരങ്ങളായ മൂന്ന് പേരുടെ ഭാര്യമാരും നാല് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇനി തങ്ങളുടെ വീട്ടില്‍ അവശേഷിക്കുന്നത് താനും സഹോദരങ്ങളും മാതാവും മാത്രമാണ് എന്നാണ് വേദനയോടെ സെയ്തലവി പറയുന്നു. പെരുന്നാള്‍ അവധിക്കായാണ് സെയ്തലവിയുടെ സഹോദരന്മാര് വീട്ടിലേക്ക് എത്തിയത്.
Astro Tips: ഇവരാണ് ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന രാശിക്കാര്‍
പരപ്പനങ്ങാടി - താനൂര്‍ നഗരസഭാ അതിര്‍ത്തിയിലെ പൂരപ്പുഴയില്‍ ഒട്ടുംപുറം തൂവല്‍ തീരത്തിന് സമീപമാണ് ഇന്നലെ രാത്രിയോടെ അപകടം സംഭവിച്ചത്. താനൂര്‍ സ്വദേശി നാസര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള അറ്റ്ന്ലാന്റിക് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രിയോടെ തന്നെ മന്ത്രിമാരായ വി അബ്ദുറഹ്മാനും മുഹമ്മദ് റിയാസും താനൂരിലേക്ക് എത്തിയിരുന്നു.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സംഭവ സ്ഥലത്തെത്തി. ബോട്ട് അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായവും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് അന്വേഷണം നടത്തും എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications