താനൂര്‍ ബോട്ടപകടം; അടിയന്തര ഇടപെടലിന് നിര്‍ദേശിച്ച് മുഖ്യമന്ത്രി, റിയാസും അബ്ദുറഹ്‌മാനും താനൂരിലേക്ക്
മലപ്പുറം: താനൂര്‍ ഹൗസ് ബോട്ട് അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. മന്ത്രിമാരായ അബ്ദുറഹ്‌മാനും മുഹമ്മദ് റിയാസും താനൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനും തുടര്‍നടപടികള്‍ക്കുമായി അടിയന്തര ഇടപെടലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
മതിയായ ക്രമീകരണങ്ങളൊരുക്കാനും വീണാ ജോര്‍ജ് പറഞ്ഞിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം അപകടത്തില്‍പ്പെട്ട ബോട്ട് കരക്കെത്തിച്ചിട്ടുണ്ട്. ബോട്ട് തലകീഴായി മറിഞ്ഞ നിലയിലായിരുന്നു.

ബോട്ടിനുള്ളില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ബോട്ട് വെട്ടിപ്പൊളിച്ചാണ് ബോട്ടിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. താനൂര്‍ ഒട്ടുമ്പ്രം തൂവല്‍ തീരത്ത് ആണ് ഇന്ന് രാത്രി ഏഴ് മണിയോടെ ഹൗസ് ബോട്ട് മുങ്ങിയത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും വെളിച്ചക്കുറവ് പ്രതിബന്ധം സൃഷ്ടിച്ചു.
Relationship Tips: വിവാഹമോചനം തെറ്റാണോ..? ബന്ധം വേര്‍പ്പെടുത്തുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്
നിരവധി പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. രക്ഷപ്പെടുത്തിയവരെ മഞ്ചേരിയിലേയും തിരൂരങ്ങാടിയിലേയും താനൂരിലേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. താനൂര്‍ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള ശിങ്കാര ബോട്ട് ആണ് മുങ്ങിയത്. അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രദേശവാസികള്‍ പറയുന്നു.
ഹൗസ് ബോട്ടില്‍ 35 പേരുണ്ടായിരുന്നു എന്നാണ് വിവരം. മരണസംഖ്യ ഉയര്‍ന്നേക്കും എന്നാണ് മലപ്പുറം എസ്പിയും പറഞ്ഞത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം താനൂരില്‍ എത്തിയിട്ടുണ്ട്. 40 ഓളം ആളുകളെ ടിക്കറ്റ് കൊടുത്ത് ബോട്ടിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട് എന്നാണ് താനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ നിസാമുദ്ദീന്‍ പറയുന്നത്. ആറ് മണിക്ക് ശേഷം വിനോദയാത്ര ബോട്ടുകള്‍ സാധാരണഗതിയില്‍ സര്‍വീസ് നടത്താറില്ല.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ എന്നിവര്‍ ബോട്ട് അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ 21 പേര്‍ അപകടത്തില്‍ മരിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇതില്‍ 12 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications