മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഒഴിവാക്കലാണ് അവരുടെ ലക്ഷ്യം',ഞങ്ങള്‍ക്കിഷ്ടം ഈ മണ്ണില്‍ മരിച്ചു വീഴാൻ': കെ സുരേന്ദ്രന് ജലീലിന്‍റെ മറുപടി

Google Oneindia Malayalam News

മലപ്പുറം: ഒരു രാഷ്ട്രത്തിന്റെ അടിത്തറയായി മതത്തെ അംഗീകരിക്കുന്നവർക്കുളള മുന്നറിയിപ്പാണ് പാകിസ്ഥാന്റെ പിളർപ്പെന്ന് മുൻ മന്ത്രി കെ ടി ജലീൽ.
ദേശീയതയുടെ അടിസ്ഥാനവും ഐക്യത്തിന്റെ അടിസ്ഥാനവും രാഷ്ട്ര നിർമിതിയുടെ അടിത്തറയും മതമാകണമെന്ന് പ്രചരിപ്പിക്കുന്നവർ ഉണ്ട്. അവർ പാകിസ്ഥാനിലേക്ക് നോക്കണം.

അവിടെ ഭാഷയും മതവും സംസ്കാരവും ഏതാണ്ട് ഒന്ന് തന്നെയാണ്. ചിലർക്ക് പാകിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാനാണ് ബിജെപി നേതാക്കളുടെ ശ്രമം. രാജ്യം വെട്ടിമുറിക്കാനുള്ള ശ്രമമാണ് ആർഎസ്എസും സംഘപരിവാറും നടത്തുന്നത്. രാജ്യത്തിന്റെ ഉൾക്കൊളളലല്ല, അവർക്ക് വേണ്ടത് ഒഴിവാക്കലാണെന്നും കെ ടി ജലീൽ പറഞ്ഞു.

'സിപിഎം രക്തസാക്ഷിയെ ഉണ്ടാക്കുമെന്ന് ഉറപ്പായിരുന്നു', ഞങ്ങളും അപലപിക്കുന്നു': കെ സുധാകരൻ'സിപിഎം രക്തസാക്ഷിയെ ഉണ്ടാക്കുമെന്ന് ഉറപ്പായിരുന്നു', ഞങ്ങളും അപലപിക്കുന്നു': കെ സുധാകരൻ

1

മലപ്പുറത്തെ ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് എന്ന പരിപാടിയിലാണ് ജലീലിന്‍റെ പ്രതികരണം.ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷത ബഹുസ്വരതയാണ്. അതിനെ തകർക്കാൻ ആത്യന്തികമായി അതിനെ നശിപ്പിക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടക്കുകയാണ്. ഉൾക്കൊളളലിന്റെ ഇന്ത്യ ഒഴിവാക്കലിന്റെ ഇന്ത്യയായി മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ ജനവിഭാഗത്തെയും ഒരുമിച്ച് കൂട്ടാനാണ് മഹാത്മജിയും ദേശീയ നേതാക്കളും ശ്രമിച്ചത്. നാഥുറാം ഗോഡ്സെയ്ക്ക് എന്തായിരുന്നു പ്രചോദനം ഗാന്ധിയെ വധിക്കാൻ. രാഷ്ട്രീയമാണെന്ന് പറഞ്ഞു. ഏത് രാഷ്ട്രീയം. അതിന്റെ അടിസ്ഥാനമെന്താണ്?

2

മതത്തിന് ജനങ്ങളെ ഒന്നിപ്പിക്കാൻ കഴിയുമെങ്കിൽ പാകിസ്ഥാൻ വിഭജിക്കപ്പെടില്ലായിരുന്നു. പാകിസ്ഥാനിൽ നിന്ന് ആഭ്യന്തര കലാപം നടത്തി പിരിഞ്ഞുപോയവർ ഇസ്ലാംമത വിശ്വാസികളായിരുന്നു. പിരിഞ്ഞുപോയ ബംഗ്ലാദേശ് ഏതാണ്ട് ഒരുസംസ്കാരം ഉയർത്തിപ്പിടിക്കുന്നവരായിരുന്നു. പക്ഷേ, അവർക്ക് ഒരുരാജ്യമായി അധികകാലം മുന്നോട്ട് പോകാനായില്ലെന്നും കെ ടി ജലീൽ പറഞ്ഞു.

3

ഇസ്ലാമിന്റെ പേരിലുണ്ടായ രാജ്യത്തേക്ക് പോകുവാൻ ഒരുക്കമല്ലെന്ന് പറഞ്ഞുകൊണ്ട് പിറന്നുവീണ ഇന്ത്യയിൽ നിൽക്കാൻ തീരുമാനിച്ച ഇസ്ലാം ജനവിഭാഗത്തിന് സംരക്ഷണം നൽകണം, വിഭജനാനന്തരം ഇന്ത്യ പാകിസ്ഥാന് ​കൊടുക്കാനുള്ള 35 കോടി ആ രാജ്യത്തിന് കൊടുക്കണം എന്നീ രണ്ട് കാര്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഗാന്ധി തന്റെ വിഖ്യാതമായ ഉപവാസത്തിന് ആരംഭം കുറിച്ചത്. ആ ഉപവാസമാണ് നാഥുറാം ഗോഡ്സെ ഉൾപ്പെടെയുളള വർഗീയ വാദികളെ പ്രകോപിപ്പിച്ചത്. അതിലുളള പകയായിരുന്നു ഗാന്ധിയുടെ വധം.

4

ഈ നാട്ടിൽ ഒരിക്കലും അടങ്ങാത്ത മതവൈരത്തിന്റെ വിത്ത് പാകാനാണ് ഭരണകൂടം ശ്രമിക്കുന്നത്. അതിനെതിരെ ശക്തമായി പ്രതികരിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല എന്നത് സങ്കടകരമാണ്. പൗരത്വ ഭേദഗതി നിയമവും കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതും മുത്തലാഖ് ബിൽ പാസാക്കിയതും ഇതിന്റെ ഭാഗമാണ്. ഭാര്യയെ മൊഴിചൊല്ലുന്ന മുസ്‍ലിം പുരുഷന് മാത്രം മൂന്ന് വർഷം തടവ് നൽകുന്നതാണ് മുത്തലാഖ് ബിൽ. തന്റെ ഭാര്യയെ മൊഴിചൊല്ലുന്ന ഹിന്ദുവിനും ക്രിസ്ത്യാനിക്കും പാഴ്സിക്കും ജൈനനും എ​ന്തേ ഈ നിയമം നടപ്പാക്കാത്തത് എന്ന് അന്ന് സിപിഎം നേതാക്കളും ഇടതുപ്രസ്ഥാനങ്ങളും കേന്ദ്ര സർക്കാരിനോട് ചോദിച്ചിരുന്നു.

5

കുറച്ചുകൂടി കഴിയുമ്പോൾ 1921ലെ മലബാർ കലാപം ഇന്ത്യയുടെ സ്വാതന്ത്ര സമരത്തിന്റെ ഭാഗമായിരുന്നു എന്ന് പറയുന്നത് ദേശവിരുദ്ധയായി മാറും. ആലി മുസ്ലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും സ്വാതന്ത്രസമര സേനാനികളാണെന്ന് പറഞ്ഞാൽ അവർ നിങ്ങൾ രാജ്യദ്രോഹികളാണെന്ന് പറയും. ഹാജിയോട് മാപ്പ് എഴുതി നൽകിയാൽ മക്കത്ത് താമസിക്കാം എന്ന് പറഞ്ഞു.അതിനേക്കാൾ എനിക്കിഷ്ടം ഈ മണ്ണിൽ മരിച്ച് വീഴുന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപി നേതാക്കളോടും ഞങ്ങൾക്ക് പറയാനുള്ളത് അതാണ്.

പുത്തൻ ഫോട്ടോകളുമായി കാളിദാസ് ജയറാം... പൊളിലുക്കെന്ന് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍

Recommended Video

cmsvideo
കൊലപാതകഥ്റ്റിനു പിന്നിൽ ആര്‍.എസ്.എസുകാര്‍ |*Kerala

Malappuram
English summary
thavanur mla kt jaleel replay to bjp state president k surendran over azad kashmir controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X