മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി;കൊണ്ടോട്ടി സ്വദേശി പിടിയിൽ

  • By Desk
Google Oneindia Malayalam News

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ വ്യാപാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ബിസിനസ് ആവശ്യാര്‍ത്ഥം മുംബൈയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ സയ്യിദ് സിയാനെയാണ് തട്ടിക്കൊണ്ടു പോയത്. സംഭവുമായി ബന്ധപ്പെട്ട് നാലാം പ്രതി കൊണ്ടോട്ടി കാരിമുക്ക് കൊട്ടുക്കര പടിപ്പുകണ്ടം വമ്പറമ്പില്‍ അബുബക്കര്‍ (42)നെ പൊലീസ് അറസ്റ്റ് ചെയ്തു.

നിരോധിത നോട്ടുകളുടെ ഒരു കോടിക്ക് 25 ലക്ഷം വാഗ്ദാനം നല്‍കും, ശേഷം കമ്മീഷന്‍ വാങ്ങി മുങ്ങും, സംഘം സജീവമെന്ന് പോലീസ്, ഒരുകോടിയുമായി രണ്ടുപേര്‍ പിടിയില്‍

പ്രതികള്‍ക്ക് കിട്ടാനുള്ള പണം തിരിച്ചു നല്‍കാത്തതിലുള്ള വിരോധമാണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്ന് കരുതുന്നു. രണ്ടാം പ്രതിയുടെ വീട്ടില്‍ താമസിപ്പിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെക്ക് ലീഫുകളില്‍ ഒപ്പിട്ടു വാങ്ങുകയും ചെയ്തുവെന്നാണ് പരാതി.

Malappuram

2018 സെപ്തംബര്‍ 15നാണ് കേസിന്നാസ്പദമായ സംഭവം. കേസിലെ 1, 2 പ്രതികളെ സെപ്തംബര്‍ 17ന് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അബുബക്കറിനെ ഇന്നലെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.


Malappuram
English summary
The trader kidnapped at Karripur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X