ഹെല്‍മറ്റ് ധരിച്ചില്ല, പിഴ മെസജ് ചെന്നത് ഉടമയ്ക്ക്; കള്ളനെ പിടി കൂടി മോർട്ടോര്‍ വാഹന വകുപ്പ്
മലപ്പുറം: പിഴ ഈടാക്കിയുള്ള മോർട്ടോര്‍ വാഹന വകുപ്പിന്‍റെ എസ്.എം.എസില്‍ കുടുങ്ങി കള്ളൻ. വാഹന പരിശോധനയ്ക്കിടെ മലപ്പുറത്ത് വെച്ചാണ് സ്കൂട്ടര്‍ പിടിയിലായത്. കോതമംഗലം സ്വദേശി സുധീറിന്റെ സ്‌കൂട്ടറാണ് കോഴിക്കോട് അത്തോളി സ്വദേശിയിൽ നിന്നും പിടികൂടിയത്.
ഹെല്‍മറ്റ് ധരിക്കാതെ എത്തിയ അത്തോളി സ്വദേശിക്ക് മോർട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഇ പോസ് മെഷീൻ വഴി ഇയാള്‍ പണമടക്കുകയും പിഴയൊടുക്കിയ എസ്.എം.എസ് സുധീറിന്റെ ഫോണിലേക്ക് എത്തുകയും ചെയ്‌തു. മെസജ് ലഭിച്ചതോടെ സുധീര്‍ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെടുകയും തന്‍റെ വാഹനം മോഷണം പോയതാണെന്ന് അറിയിക്കുകയും ചെയ്യ്തു.

എന്നാല്‍ വാഹനം രണ്ട് മാസം മുമ്പ് കോഴിക്കോട് സ്വദേശിയായ അജ്മലിൽ നിന്നും പതിനായിരം രൂപയ്ക്ക് വാങ്ങിച്ചതാണെന്നാണ് വാഹന ഓടിച്ചിരുന്നയാള്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് കോഴിക്കോട് പൊലീസിൽ വിവരമറിയിക്കുകയും അജ്മലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ്തു.
ജനുവരിയിലാണ് സ്കൂട്ടര്‍ മോഷണം പോയത്. തുടര്‍ന്ന് സുധീര്‍ കോതമംഗലം പൊലീസിൽ പരാതിയും നൽകിയിരുന്നു. ഡിവൈ. എസ്. പിയുടെ നേതൃത്വത്തിൽ എസ്. ഐ മുരളീധരൻ, അബ്ദുൾ ബഷീർ, സി. പി. ഒ മിർഷാദ് എന്നിവരാണ് സ്‌കൂട്ടർ പിടികൂടിയത്.
'എന്നാലും സോനാരെ ഇത് വല്ലാത്ത പൊളിച്ചടുക്കലായി പോയി', വൈറലായി മമിതയുടെ ഫോട്ടോകൾ












Click it and Unblock the Notifications