കേരളത്തില്‍ ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് മലപ്പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ്മങ്കിപ്പോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ മാസം ആറിനാണ് ഇയാള്‍ യുഎഇയില്‍ നിന്നെത്തിയത്. പതിമൂന്നിനാണ് പനി തുടങ്ങിയത്. ശരീരത്തില്‍ പാടുകള്‍ കണ്ട് തുടങ്ങിയത് പതിനഞ്ചിനാണ്.

നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍. ഇയാളുമായി സമ്പര്‍ക്കത്തിലുള്ളവരും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ മൂന്ന് പേര്‍ക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
നേരത്തെ കൊല്ലത്തും കണ്ണൂരിലുമാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നത്. ഇവരുടെ ആരോഗ്യനിലയിലാണ് പ്രശ്‌നങ്ങളില്ലെന്ന് മന്ത്രി അറിയിച്ചത്. മങ്കിപോക്‌സ് സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്ന എല്ലാവര്‍ക്കും ആരോഗ്യ പരിശോധന കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന നടത്തണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്.
നിത്യ മേനോന്‍ വിവാഹിതയാവുന്നു? വരന്‍ മലയാളത്തിലെ സൂപ്പര്‍ താരം, നടിയുടെ ചിത്രങ്ങൾ കാണാം
രണ്ട് പേര്‍ക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ വിമാനത്താവള-തുമുഖ വകുപ്പ് ഉദ്യോഗസ്ഥരുമായി ആരോഗ്യവകുപ്പ് ഡയറക്ടര്‍മാര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വിദേശത്ത് നിന്നെത്തുന്നവരില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ കര്‍ശന പരിശോധനകള്‍ വേണമെന്ന് നിര്‍ദേശം നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാനങ്ങളുമായി ഏകോപനം രോഗ നിയന്ത്രണത്തിന് ആവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.












Click it and Unblock the Notifications