മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാട്ടുവാസികള്‍ക്കും ഇനി ആധാര്‍, ആധാര്‍ കാര്‍ഡിനായി ഉള്‍വനത്തില്‍ ആദിവാസികള്‍ പുറംലോകത്തെത്തി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഉള്‍ക്കാട്ടിനുള്ളില്‍ വസിക്കുന്ന ആദിവാസികള്‍ക്കും ഇനി ആധാര്‍കാര്‍ഡ്. ആധാര്‍ കാര്‍ഡിനായി ഉള്‍വനത്തില്‍ ആദിവാസികള്‍ പുറംലോകത്തെത്തി. ആധാര്‍ കാര്‍ഡ് ലഭിക്കാനായി അമരമ്പലം ഗ്രാമ പഞ്ചായത്തിലെ ഉള്‍വനമായ അച്ചനള കോളനിവാസികളാണ് പൂക്കോട്ടുംപാടം അക്ഷയ കേന്ദ്രത്തിലെത്തിയത്.

മുത്തലാഖ് ബിൽ: കുഞ്ഞാലിക്കുട്ടി സ്ഥലത്തില്ലെന്നു കരുതി പാർട്ടിയുടെ നിലപാട് മാറില്ലെന്ന് മുസ്ലിം ലീഗ്

ഐറ്റിഡിപിയുടെ സഹായത്തോടെയാണ് പ്രാക്തന ഗോത്രവര്‍ഗക്കാരായ അച്ചനള നിവാസികള്‍ ആധാര്‍ കാര്‍ഡിനായി പൂക്കോട്ടും പാടത്ത് എത്തിയത്. അച്ചനള കോളനി നിവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ റേഷനും മറ്റ് അനുകൂല്യങ്ങളും മുടങ്ങിന്നുത് പതിവായതോടെയാണ് പൂക്കോട്ടുംപാടത്ത് പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷ്യല്‍ ഓഫീസര്‍ സി. ഷൈജുവിന്റെ പ്രത്യേക താല്‍പര്യപ്രകാരം കോളനിവാസികള്‍ക്ക് ആധാര്‍ ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചത്.

tribals-

ഉള്‍വനത്തില്‍ കഴിയുന്ന അച്ചനള നിവാസികളോട് വെള്ളിയാഴ്ച ടി.കെ കോളനിയില്‍ എത്തുകയും അവിടെ നിന്ന് ഐ.റ്റി .ഡി .പി ഒരുക്കിയ വാഹനത്തിലാണ ് അഞ്ചാംമൈലിലുള്ള അക്ഷയ കേന്ദ്രത്തിലെത്തച്ചത്.കോളനി മൂപ്പന്‍ മാതന്‍, കൊല്ലന്‍, വീരന്‍, കേത്തന്‍, വെളുത്ത, കാടന്‍, കുങ്കന്‍ എന്നിവരാണ് വെള്ളിയാഴ്ച ആധാര്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഐ. റ്റി .ഡി.പി.ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആധാര്‍ കാര്‍ഡ് നല്‍കുന്നത്.


അച്ചനളയില്‍ മൂപ്പന്‍ മാതന്റെ മകള്‍ രോഗിയായ മാതി ഉള്‍പ്പെതെ നാല് പേര്‍ക്ക് കൂടി കോളനിയില്‍ ആധാര്‍ ലഭിക്കാനുണ്ട്. റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാത്തതിനാല്‍ റേഷന്‍ മുടങ്ങുകയും ആനുകൂല്യങ്ങള്‍ ലഭിക്കാതെ വന്നതോടേയുമാണ് തങ്ങള്‍ പൂക്കോട്ടും പാടത്ത് എത്തിയതെന്ന് അച്ചനള നിവാസികളും കോളനിയിലെ മുഴുവന്‍ അംഗങ്ങളും ആധാര്‍ ലഭ്യമാക്കാന്‍ ശ്രമം നടത്തുമെന്ന് ഐ റ്റി ഡി പി പ്രമോര്‍ട്ടര്‍ ശ്രീകുമാറും പറഞ്ഞുു. പൂക്കോട്ടുംപാടം പട്ടികവര്‍ഗ ഹോസ്റ്റലില്‍ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണവും കഴിച്ച് മൂന്ന് മണിയോടെ ഐറ്റി ഡി പി ഏര്‍പ്പാടാക്കിയ വാഹനത്തിലാണ് അച്ചനള നിവാസികളായ ഏഴു പേരും മടങ്ങിയത്.

Malappuram
English summary
tribes of malappuram get aadhaar card
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X