Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിവസ്ത്രത്തിനുളളിലും സോക്‌സിനുളളിലും സ്വര്‍ണം.. കരിപ്പൂരില്‍ 45 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു!!

മലപ്പുറം: കരിപ്പൂര്‍ വിമാനത്തളം വഴി അടിവ്‌സത്രത്തിനുളളിലും, ധരിച്ചിരുന്ന സോക്‌സിനുളളിലും സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടുപേരെ കരിപ്പൂര്‍ വിമാനത്തവളത്തില്‍വെച്ചു പിടികൂടി, 45 ലക്ഷത്തിന്റെ 1.35 കിലോഗ്രാം സ്വര്‍ണമാണ് രണ്ടുപേര്‍ ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം പിടിച്ചത്. ഷാര്‍ജയില്‍ നിന്നുളള എയര്‍ അറേബ്യയിലെത്തിയ തിരൂര്‍ സ്വദേശി മുഹമ്മദ് റാഷിഫില്‍ നിന്നും 750 ഗ്രാമിന്റെ മാലയാണ് പിടിച്ചത്.

അടിവസ്ത്രത്തിനുളളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. ദുബൈയില്‍ നിന്നും ഒമാന്‍ എയറിലെത്തിയ തലശ്ശേരി സ്വദേശി മുജീബില്‍ നിന്നും 600 ഗ്രാം സ്വര്‍ണം പിടികൂടി. ധരിച്ചിരുന്ന സോക്‌സിനുളളില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് അസി. കമീഷണര്‍ നിഥിന്‍ ലാല്‍, സൂപ്രണ്ടുമാരായ ഗോകുല്‍ദാസ്, ബിമല്‍ദാസ്, ഐസക്ക് വര്‍ഗീസ്, ഇന്‍സ്‌പെക്ടര്‍മാരായ നവീന്‍, മനോജ്, നിഷാദ്, നീല്‍കമല്‍, ഹവില്‍ദാര്‍ ഫ്രാന്‍സിസ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.

സ്വർണക്കടത്ത് വ്യാപകം

സ്വർണക്കടത്ത് വ്യാപകം


കരിപ്പൂര്‍ വിമാനത്തവളം വഴി മലദ്വാരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് മുഹമ്മദ് ഷിഹാബുദ്ദീനും, അടിവസ്ത്രത്തിനുളളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കാസര്‍കോട്ടെ മുഹമ്മദ് നയീമും പിടിയിലായത് ദിവസങ്ങള്‍ക്ക് മുമ്പാണ്. രണ്ടുപേരില്‍ നിന്നായി കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത് 45.84 ലക്ഷത്തിന്റെ സ്വര്‍ണമാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് രണ്ട് യാത്രക്കാരില്‍ നിന്നായി 1528 ഗ്രാം സ്വര്‍ണം പിടികൂടിയത്.

മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തി

മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തി

ദുബായില്‍ നിന്നും എയര്‍ഇന്ത്യ എക്സ്പ്രസിലെത്തിയവരില്‍ നന്നായി 45.84 ലക്ഷത്തിന്റെ സ്വര്‍ണമാണ് പിടിച്ചത്. കോഴിക്കോട് കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഷിഹാബുദ്ദീനില്‍ നിന്നും മിശ്രിത രൂപത്തിലുള്ള സ്വര്‍ണം ക്യാപ്സൂള്‍ രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 710 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ശരീരത്തിലൊളിപ്പിച്ചായിരുന്നു സ്വര്‍ണം കൊണ്ടുവന്നത്. വെള്ള നിറത്തിലുള്ള മൂന്ന് ക്യാപ്സൂള്‍ രൂപങ്ങളിലാണ് സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചിരുന്നത്. ഇതില്‍ നിന്നും 596 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്. കാസര്‍കോട് ഉണ്ണികുളം സ്വദേശി മുഹമ്മദ് നയീമില്‍ നിന്നും 932 ഗ്രാമാണ് പിടിച്ചത്. ധരിച്ചിരുന്ന അടിവസ്ത്രത്തിനുളളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. ആഭരണങ്ങളായിട്ടായിരുന്നു കടത്താന്‍ ശ്രമിച്ചത്.

 ഒഴുകുന്നത് കോടികളുടെ സ്വർണം

ഒഴുകുന്നത് കോടികളുടെ സ്വർണം


കരിപ്പൂര്‍ വിമാനത്തവളം വഴി കോടികളുടെ സ്വര്‍ണമാണ് ഒഴുകുന്നത്.. കഴിഞ്ഞ ദിവസം മറ്റൊരു മകസില്‍ മലദ്വാരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടിയതോടൊപ്പം തന്നെ കമ്പ്യൂട്ടര്‍ പ്രിന്ററിനകത്ത് ഒളിപ്പിച്ചു കടത്തിയ സ്വര്‍ണവും പിടികൂടിയിരുന്നു.. കരിപ്പൂര്‍ വഴി അടുത്തിടെ പിടികൂടിയ സ്വര്‍ണക്കടത്തുകളില്‍ കൂടുതലും മലദ്വാരം വഴി കടത്താന്‍ ശ്രമിച്ചതാണെന്നാണ് കസ്റ്റംസ് അധികൃതര്‍ പറയുന്നത്. പാന്റിനകത്ത് രഹസ്യ അറയുണ്ടാക്കി സ്വര്‍ണം ദ്രാവക രൂപത്തിലാക്കി ഒളിപ്പിച്ചും സ്വര്‍ണക്കടത്തു നടക്കുന്നുണ്ട്, ഇന്നലെ രാത്രി കരിപ്പൂര്‍ വഴി മലദ്വാരത്തില്‍ കടത്താന്‍ ശ്രമിച്ച 928ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. അതോടൊപ്പം പാന്റിനകത്ത് രഹസ്യ അറയുണ്ടാക്കി കടത്താന്‍ ശ്രമിച്ച 1220ഗ്രാമിന്റെ സ്വര്‍ണവും പിടികൂടി. മൊത്തം 52ലക്ഷം രൂപയുടെ സ്വര്‍ണമാണ് രണ്ടുപേരില്‍നിന്നും പിടികൂടിയത്.

 പാന്റിനുള്ളിൽ അറയുണ്ടാക്കി

പാന്റിനുള്ളിൽ അറയുണ്ടാക്കി


കാസര്‍കോട് സ്വദേശി അബ്ദുല്‍ ഖാദര്‍ ആഷിമാണ് പാന്റിനകത്ത് അറിയുണ്ടാക്കി സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത്. കൊടുവള്ളി സ്വദേശി ചെറിയാക്കച്ചാലില്‍ നിഹാസാണ് മലദ്വാരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇവര്‍ക്കു പുറമെ കരിപ്പൂരില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നും,വിമാനത്തില്‍ ഉപേക്ഷിച്ചതുമായ മൂന്നര കിലോ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.സ്‌പെയ്‌സ് ജെറ്റ് വിമാനത്തില്‍ നിന്നാണ് 933 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്.യാത്രക്കാരനെ കണ്ടെത്താനായില്ല

മലപ്പുറം സ്വദേശിക്കെതിരെ

മലപ്പുറം സ്വദേശിക്കെതിരെ

എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ കോഴിക്കോട് പടനിലം ഉണ്ണികൃഷ്ണന്‍ ശരീരത്തില്‍ ഒളിപ്പിച്ച 1039 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. മലപ്പുറം സ്വദേശി ഫിറോസ് ഖാന്‍ കമ്പ്യൂട്ടര്‍ പ്രിന്ററിനകത്ത് ഒളിപ്പിച്ചു കടത്തിയ 583 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍ നിന്നാണ് ഇയാളെത്തിയത്.അഞ്ച് സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ഉണ്ടായിരുന്നത്.പിടികൂടിയ സ്വര്‍ണത്തിന് 1.15 കോടി വിലലഭിക്കും.

സ്വർണക്കടത്ത് തകൃതിയെന്ന്

സ്വർണക്കടത്ത് തകൃതിയെന്ന്

കരിപ്പൂര്‍ വിമാനത്തവളം വഴി മലദ്വാരത്തില്‍ ഒളിപ്പിച്ചുള്ള സ്വര്‍ണക്കടത്ത് ഇപ്പോഴും തകൃതിയായാണ് നടക്കുന്നത്. അതോടൊപ്പം വിവിധ രീതികളിലുള്ള കടത്തും നടക്കുന്നതായി കസ്റ്റംസ് അധികൃതര്‍ പറയുന്നു. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശി മുഹ്സില്‍ 19ലക്ഷംരൂപയുടെ സ്വര്‍ണം മലദ്വാരത്തില്‍ കടത്തിയപ്പോള്‍ കോഴിക്കോട് സ്വദേശി റിയാസ് കടത്താന്‍ ശ്രമിച്ചത് 34 ലക്ഷം രൂപയുടെ സ്വര്‍ണമാണ്, സ്വര്‍ണം കറുത്ത നിറത്തിലുള്ള ക്യാപ്സൂള്‍ രൂപത്തിലാക്കിയാണു കടത്താന്‍ ശ്രമിച്ചത്. ഒരാളുടേത് ഏഴു ക്യാപ്സൂളും മറ്റൊരാളുടേത് നാലു ക്യാപ്സൂളും രൂപത്തിലായിരുന്നു. ഇവര്‍ക്കു പുറമെ മറ്റു മൂന്നുപേരില്‍നിന്നുമായി മൊത്തം അഞ്ചു പേരില്‍ നിന്ന് കരിപ്പൂര്‍ വിമാനത്തവളത്തില്‍ പിടികൂടിയത് 1.08കോടിയുടെ സ്വര്‍ണം.

പിടിച്ചെടുത്തത് 3.75 കിലോഗ്രാം സ്വര്‍ണം

പിടിച്ചെടുത്തത് 3.75 കിലോഗ്രാം സ്വര്‍ണം


കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഞ്ച്പേരില്‍ നിന്നായി 3.75 കിലോഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസും പ്രിവന്റീവ് കസ്റ്റംസും ചേര്‍ന്ന് പിടികൂടിയത്. ഇതില്‍ വടകര സ്വദേശി ഹനീഫ, മലപ്പുറം സ്വദേശി ശ്രീഗോപാല്‍ എന്നിവരില്‍ നിന്നും 625 ഗ്രാം വീതമാണ് പിടിച്ചത്. കാസര്‍കോട് സ്വദേശി അഫ്സലില്‍ നിന്നും 640 ഗ്രാമും പിടിച്ചു. മൂന്ന് പേരില്‍ നിന്നായി പിടികൂടിയ സ്വര്‍ണത്തിന് 55 ലക്ഷം രൂപ വില വരും. ഇവര്‍ ട്രോളി ബാഗിന്റെ ബീഡിങിനുളളിലായിട്ടായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+