ഡോക്ടറെ ആക്രമിച്ച സംഭവം; രണ്ടു പേര്‍ അറസ്റ്റില്‍, മലപ്പുറത്ത് ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചേക്കും
മലപ്പുറം: വെളിയങ്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോക്ടര്‍ മുഹമ്മദ് റമീസിനെ ആക്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വെളിയംകോട് സ്വദേശികളായ മുഹമ്മദ് റാഫി, ബിജു എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ഹെല്‍ത്ത് വര്‍ക്കേഴ്‌സ് പ്രൊട്ടക്ഷന്‍ നിയമം, പകര്‍ച്ച വ്യാധി തടയല്‍ നിയമം എന്നിവ പ്രകാരവുമാണ് കേസെടുത്തത്. പൊന്നാനി മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു.
ഇതോടെ നാളെ മുതല്‍ കേരള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ (കെജിഎംഒഎ) നേതൃത്വത്തില്‍ പ്രഖ്യാപിച്ച സമരം മാറ്റിവയ്ക്കുമെന്നാണ് സൂചന. ഞായറാഴ്ച മുതല്‍ ജില്ലാ വ്യാപകമായ സമരമാണ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നത്. ജില്ലയിലെ വാക്‌സിന്‍ വിതരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അവര്‍ മുന്നറിയിപ്പ നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലീസ് നടപടി വേഗത്തിലാക്കിയത്.

ഹോട്ട് ലുക്കിൽ അനുപമ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ
പ്രതിഷേധത്തിന്റെ ഭാഗമായി പൊന്നാനി താലക്ക് ആശുപത്രി, മാതൃശിശു ആശുപത്രി എന്നിവിടങ്ങളില്‍ രോഗികള്‍ക്ക് അടിയന്തര ചികില്‍സ മാത്രമേ നല്‍കിയിരുന്നുള്ളൂ. പൊന്നാനി താലൂക്കിലെ വാക്‌സിനേഷന്‍ നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിരുന്നു. അറസ്റ്റ് നടന്നില്ലെങ്കില്‍ മലപ്പുറം ജില്ലയിലെ മൊത്തം വാക്‌സിനേഷന്‍ നിര്‍ത്തിവയ്ക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വെളിയംകോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ക്കെതിരെ ആക്രമണമുണ്ടായത്. വാക്‌സിനേഷനുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചത്. വാക്‌സിന് വേണ്ടി രജിസ്റ്റര്‍ ചെയ്യേണ്ട സൈറ്റ് ഡൗണ്‍ ആയ കാര്യമാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ വാക്‌സിനേഷന്‍ മന്ദഗതിയിലായി. ലഭിക്കാത്തവര്‍ക്ക് തൊട്ടടുത്ത ദിവസം നല്‍കാന്‍ അവസരമൊരുക്കുമെന്നും ആശങ്ക വേണ്ടെന്നും ഡോക്ടര്‍ അറിയിച്ചിരുന്നുവത്രെ. എങ്കിലും ചിലര്‍ പ്രകോപിതരാകുകയായിരുന്നു. ഡോക്ടറെ തടഞ്ഞുവയ്ക്കുകയും പിടിച്ചുതള്ളുകയും ചെയ്തു. തുടര്‍ന്ന് ഡോക്ടര്‍ ഗ്ലാസിന് മുകളില്‍ വീണു മുറിവ് പറ്റി. പ്രതികളെ പിടികൂടുന്നത് വരെ പ്രതിഷേധിക്കുമെന്നായിരുന്നു കെജിഎംഎയുടെ പ്രഖ്യാപനം.












Click it and Unblock the Notifications