• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എന്നാലും ഗൂഗിള്‍ മാപ്പേ..ഈ ചതി വേണ്ടായിരുന്നു; ഒരു കുടുംബം നട്ടപ്പാതിരയ്ക്ക് എത്തിയ സ്ഥലം കണ്ടോ

Google Oneindia Malayalam News

മലപ്പുറം: വഴിയറിയാതാവുമ്പോള്‍ യാത്ര തുടരണമെങ്കില്‍ ഇന്ന് എല്ലാവരും ഗഗൂഗിള്‍ മാപ്പിന്റെ സഹായം തേടാറുണ്ട്. പലര്‍ക്കും അത് വലിയ ഉപകാരമാണെങ്കിലും ചിലര്‍ക്കെങ്കിലും എട്ടിന്റെ പണി കിട്ടാറുണ്ട്. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് പണികിട്ടുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തിടെയായി ഒട്ടേറെയാണ് കേള്‍ക്കുന്നത്. അങ്ങനെ ഒരു സംഭവമാണ് മലപ്പുറത്ത് നിന്നും പുറത്തുവരുന്നത്.

ലോകത്ത് 6 പേര്‍ക്ക് കിട്ടുന്ന സൗഭാഗ്യം; 2.5 കോടിയുടെ യുഎസ് സ്‌കോളര്‍ഷിപ്പ് ബീഹാറിലെ ദളിത് വിദ്യാര്‍ത്ഥിക്ക്ലോകത്ത് 6 പേര്‍ക്ക് കിട്ടുന്ന സൗഭാഗ്യം; 2.5 കോടിയുടെ യുഎസ് സ്‌കോളര്‍ഷിപ്പ് ബീഹാറിലെ ദളിത് വിദ്യാര്‍ത്ഥിക്ക്

1

പൊന്മുണ്ടത്ത് നിന്ന് പുതുപറമ്പിലേക്ക് പോകേണ്ട തിരൂര്‍ സ്വദേശിക്കും കുടുംബത്തിനാണ് ഗൂഗിള്‍ മാപ്പ് പണി തന്നത്. ഗൂഗിള്‍ മാപ്പ് വഴി ഇവര്‍ എത്തിപ്പെട്ടത് പാലച്ചിറയിലെ കുത്തനെയുള്ള ഇറക്കത്തിലാണ്. പിന്നെ വഴി അവസാനിച്ചു. മുന്നില്‍ ആകെയുണ്ടായിരുന്നത് വെള്ളക്കെട്ട് നിറഞ്ഞ പാടം മാത്രം. രാത്രി സമയത്തെ ആള്‍ത്താമസമില്ലാത്ത സ്ഥലത്തായിരുന്നു ഇവര്‍ എത്തിപ്പെട്ടത്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇവര്‍ രക്ഷപ്പെട്ടത്.

2

കാര്‍ അവിടെ കുടുങ്ങിയതോടെ ഇവര്‍ തിരിച്ചു നടന്ന് മറ്റൊരു വാഹനം വരുത്തി യാത്ര തുടരുകയായിരുന്നു. അടുത്ത ദിവസം പ്രദേശവാസികള്‍ ചേര്‍ന്ന് ഏറെ കഷ്ടപ്പെട്ടാണ് കാര്‍ റോഡിലേക്ക് എത്തിച്ചത്. കയര്‍ ഉപയോഗിത്ത് വാഹനം കെട്ടിവലിക്കുകയായിരുന്നു. ഇതാദ്യമായല്ല ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരുപാട് യാത്രക്കാര്‍ക്ക് സമാനമായ അനുഭവങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ നിന്നും ഉണ്ടായിട്ടുണ്ട്.

3

മാസങ്ങള്‍ക്ക് മുമ്പ് രണ്ട് കണ്ടെയിനര്‍ ലോറികള്‍ക്ക് അട്ടപ്പാടി വച്ച് സമാനമായ അനുഭവം ഉണ്ടായിരുന്നു. കൊയമ്പത്തൂരിലേക്ക് എളുപ്പത്തില്‍ പോകാനായിരുന്നു രണ്ട് കണ്ടെയ്നറുകള്‍ അട്ടപ്പാടി ചുരം കയറാന്‍ തീരുമാനിച്ചത്. എട്ടാം വളവ് വരെ വാഹനങ്ങള്‍ കുഴപ്പമില്ലാതെയെത്തി. ഏഴാം വളവില്‍ ട്രക്ക് കുടുങ്ങി. എട്ടാം വളവില്‍ ഒന്ന് മറിയുകയും ചെയ്തു. പിന്നെ ഒരാള്‍ക്ക് നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായി. ഗൂഗിള്‍ മാപ്പ് നോക്കിയായിരുന്നു ഡ്രൈവര്‍മാര്‍ ഈ വഴി തിരഞ്ഞെടുത്തത്.

4

ക്രെയിന്‍ എത്തി ലോറികളെ മാറ്റിയ ശേഷമാണ് ഇത് വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെടുകയും ആത്യാവശ്യ യാത്രക്കാര്‍ക്ക് ആനക്കട്ടി വഴി പോകണമെന്നും നിര്‍ദ്ദേശം നല്‍കി. ഇത് വഴി കൊയമ്പത്തൂരേക്ക് ദൂരം വളരെ കുറവാണ് അതിനാലാണ് വലിയ ട്രക്കുകളുള്‍പ്പെടെ ഈ റൂട്ട് തിരഞ്ഞെടുക്കാന്‍ കാരണവും.

5

എന്നാല്‍ ഇത്തരം വാഹനം കടന്ന്പോകുന്നതിന് അസൗകര്യമുണ്ട് എന്ന മുന്നറിയിപ്പ് ബോര്‍ഡ് വെക്കാത്തതിനാലാണ് ഇത്തരത്തില്‍ വാഹനം അപകടത്തില്‍പെടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പുമെത്തി ലോറികളെ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച് യാത്ര തുടങ്ങി അവസാനം വഴിതെറ്റി വലിയ കുഴിയില്‍ ചെന്ന് ചാടുന്നവര്‍ നിരവധിയാണ്.

'എന്റെ ജീവന്റെ ജീവന്‍'; പാപ്പുവിനൊപ്പം അടിച്ചുപൊളിച്ച് അമൃത സുരേഷ്, വൈറല്‍ ചിത്രങ്ങള്‍

'സത്യം പുറത്തുവരണം..അതുവരെ പ്രണയത്തിന്റെ മുറിവുകൾ പേറാൻ തയ്യാർ';സനൽ കുമാർ'സത്യം പുറത്തുവരണം..അതുവരെ പ്രണയത്തിന്റെ മുറിവുകൾ പേറാൻ തയ്യാർ';സനൽ കുമാർ

Recommended Video

cmsvideo
  ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി
  Malappuram
  English summary
  With the help of Google Map, a family Reached A Paddy field in Malappuram at Midnight
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X