Get Updates
Get notified of breaking news, exclusive insights, and must-see stories!

'തനിക്ക് വഴങ്ങണം ഇല്ലെങ്കിൽ പീഡന ദൃശ്യങ്ങൾ പ്രചരിപ്പിക്കും'; ലോഡ്ജിൽ മദ്യം നൽകി പീഡനം; പ്രതി കുടങ്ങി

എടപ്പാൾ: ബന്ധുവായ യുവതിയ്ക്ക് മദ്യം നൽകി പീഡിപ്പിച്ച ശേഷം കവർച്ച നടത്തിയ യുവാവ് പൊലീസ് പിടിയിൽ. എരമംഗലം സ്വദേശി വാരിപുള്ളിയിൽ ജുനൈസ് (22) ആണ് പൊലീസ് പിടിയിൽ ആയത്.

കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം നടന്നത്. 22 വയസ്സുള്ള യുവതിയെ പ്രണയം നടിച്ച് ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.ബിരുദ വിദ്യാർഥിനിയാണ് യുവതി.

യുവതിയ്ക്ക് മദ്യം നൽകി ആയിരുന്നു പീഡിപ്പിച്ചിച്ചത്. ഇതിന് പുറമെ യുവതിയുടെ സ്വർണാഭരണം കവരുകയും ചെയ്തു. പീഡന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തി.

1

പീഡന ദൃശ്യങ്ങൾ പ്രതി മൊബൈലിൽ പകർത്തിയിരുന്നു. പീഡനത്തിന് പിന്നാലെ സ്വർണമാല നൽകണമെന്നും ഇല്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും പ്രതി യുവതിയെ ഭീഷണിപ്പെടുത്തി. തുടർന്ന് യുവതിയുടെ മാല പൊട്ടിച്ചെടുത്തു. സ്വർണ്ണം കവർന്നതിന് പിന്നാലെ പകർത്തിയ ദൃശ്യങ്ങൾ പെൺകുട്ടിയുടെ അടുത്ത ബന്ധുവായ ഒരു യുവതിക്ക് അയച്ചു കൊടുത്തു.

2

ഇവരോട് തനിക്ക് വഴങ്ങണം എന്നും ഇല്ലെങ്കിൽ ഈ പീഡന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ചങ്ങരംകുളം പൊലീസിലാണ് പരാതി നൽകിയത്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നിർദേശ പ്രകാരം എസ്ഐ ഹരിഹര സൂനുവിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം.

3

ബന്ധുവായ യുവതി പ്രതിയെ കാണാൻ എന്ന വ്യാജേന വിളിച്ചു വരുത്തി. പൊലീസിന്റെ നിർദേശിച്ചത്തെ തുടർന്നായിരുന്നു ഇത്. തുടർന്ന് യുവാവ് പൊലീസിന്റെ പിടിയിൽ ആയി. പൊലീസിനെ കണ്ട് പ്രതി ഓട് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, സാഹസികമായി പൊലീസ് പിടികൂടുകയായിരുന്നു.


നോട്ടം കൊണ്ട് ആരാധകരെ കയ്യിലെടുത്തു; ദിവ്യ ഉണ്ണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

4

സീനിയർ സിപിഒ സനോജ്, സിപിഒ സുരേഷ് തുടങ്ങിയവരുടെ സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പീഡനം നടന്ന ലോഡ്ജിൽ എത്തിച്ച് തെളിവെടുപ്പു നടത്തി. തുടർന്ന് മൊബൈൽ ഫോണും കാറും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒട്ടേറെ പെൺകുട്ടികളുടെ ചിത്രങ്ങൾ ഇയാളുടെ ഫോണിൽനിന്ന് ലഭിച്ചിട്ടുണ്ടെന്നും ഇയാൾ സമാനമായ രീതിയിൽ മറ്റു പെൺകുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചു വരികയാണെന്നും എസ് ഐ പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.

5

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുമായി വീഡിയോ ചാറ്റിങ്ങ്; ദൃശ്യങ്ങള്‍ സ്‌ക്രീന്‍ റെക്കോഡ് ചെയ്തു; യുവാവ് പിടിയിലായി

പാലക്കാട്: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളുമായി വീഡിയോ ചാറ്റിങ്ങ് നടത്തിയ യുവാവ് പൊലീസ് പിടിയിൽ. ദൃശ്യങ്ങള്‍ സ്‌ക്രീന്‍ റെക്കോഡ് ചെയ്ത്, ഇതിലെ നഗ്‌ന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു പ്രതി. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ജിത്തു രാജാണ് (24) ആണ് പൊലീസിന്റെ പിടിയിൽ ആയത്.

6

സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട മറ്റൊരു പെണ്‍കുട്ടിയെ കാണാനുള്ള യാത്രയ്ക്കിടെ ജിത്തുരാജ് വാളയാര്‍ പോലീസിന്റെ പിടിയിലായി. വിവിധ സാമൂഹിക മാധ്യമങ്ങള്‍ വഴി ഒന്നിലധികം പെണ്‍കുട്ടികളുമായി ജിത്തുരാജ് സൗഹൃദം സ്ഥാപിച്ചിട്ടുണ്ട്. പൊലീസാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ജിത്തുരാജ്.

7

സി.ഐ. വി.എസ്. മുരളീധരന്‍, എസ്.ഐ. ആര്‍. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ വാളയാര്‍ പോലീസ് വാഹന പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ ആയിരുന്നു യുവാവ് പിടിയിൽ ആയത്. ഗ്രേഡ് എസ്.ഐ. സുജികുമാര്‍, എ.എസ്.ഐ. ജയകുമാര്‍, സീനിയര്‍ സി.പി.ഒ. വി. പ്രവീണ്‍, സി.പി.ഒ. എല്‍. സുനില്‍, ഡബ്ല്യു.സി.പി.ഒ. വി. ഷൈനി, ഹോം ഗാര്‍ഡ് മോഹന്‍ദാസ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+