വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചു, പിന്നില്‍ മുസ്ലിംലീഗുകാരെന്ന് ഡിവൈഎഫ്ഐ
മലപ്പുറം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വനിതാമതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സ്ഥാപിച്ച ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ തകര്‍ത്തു. മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്ഥാപിച്ച ബോര്‍ഡാണ് സാമൂഹ്യ വിരുദ്ധര്‍നശിപ്പിച്ചത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരായ മൂവര്‍ സംഘമാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
പത്തനംതിട്ട ജില്ലയിൽ കെഎസ്ആർടിസി സർവീസുകൾ അവതാളത്തിൽ; ദീർഘദൂര ചെയിൻ സർവിസുകൾ ഉൾെപ്പടെ നിരവധി സർവിസുകൾ മുടങ്ങി...
സംഘം ഫ്‌ളക്‌സ് നശിപ്പിക്കുന്നതിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും ഇതിനാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ മങ്കട ബ്ലോക്ക് കമ്മിറ്റി മങ്കട പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ് തെയ്യാറാവണമെന്നു ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റും പ്രസ്താവനയിലൂടെ അറിയിച്ചു.

അതേ സമയം വനിതാമതിലില്‍ പങ്കെടുക്കുന്ന ഒരോ വനിതകളും സ്വയം സന്നദ്ധരായി മുന്നോട്ട് വന്ന് വിജയിപ്പിക്കണമെന്ന് ജില്ലാകലക്ടര്‍ അമിത് മീണ പറഞ്ഞു. ഇതിനായി സര്‍ക്കാരിന്റെ പ്രത്യേക ഫണ്ടോ ഒന്നും തന്നെ വകയിരുത്തിയിട്ടില്ലയെന്നും കലക്ടര്‍ ഓര്‍മിപ്പിച്ചു. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം ആളുകളെ പങ്കെടുപ്പിച്ചു എന്ന ഖ്യാതി ജില്ലയ്ക്ക് ലഭിക്കുന്ന രീതിയില്‍ വനിതാ മതില്‍ വിജയിപ്പിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കി വിജയിപ്പിച്ചതുപോലെ വനിതാമതിലും അത്തരത്തില്‍ എല്ലാ സ്ത്രീകളുടെയും സജീവ പങ്കാളിത്തത്തോടെ വിജയിപ്പിക്കണം.
ഏകദേശം 1.80 ലക്ഷം സ്ത്രീകളെയാണ് രാമാനാട്ടുകര മുതല്‍ പെരിന്തല്‍മണ്ണവരെയുള്ള മതിലില്‍ ഉള്‍പ്പെടുത്തുക. ജില്ലയിലെ എല്ലാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തങ്ങളുടെ കീഴുദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുന്ന രീതിയില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ ഡിസംബര്‍ 17ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള യോഗം വിളിച്ചു ചേര്‍ത്ത് താഴെത്തട്ടിലുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്തും. സ്‌കൂള്‍, കോളജ്, കുടുംബശ്രീ അംഗങ്ങള്‍,തൊഴിലുറപ്പ് തൊഴിലാളികള്‍,എന്‍.ജി.ഒ, മറ്റ് വനിത സംഘടനകളില്‍പ്പെട്ട മുഴുവന്‍ വനിതകളും വനിതാമതില്‍ പങ്കാളിയാവണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
കേരളാ മഹിളാ അസോസിയേഷന്‍ ജില്ലയിലെ എല്ലാ ബ്ലോക്കുകളില്‍ നിന്നായി ഇരുപാതിനായിരം സ്ത്രീകളെ പങ്കെടുപ്പിക്കാമെന്ന് ഗൗരി ടീച്ചര്‍ യോഗത്തില്‍ അറിയിച്ചു. കുടുംബശ്രീ രണ്ടു ലക്ഷം സ്ത്രീകളെ പങ്കെടുപ്പിക്കാമെന്നും ജില്ലാമിഷന്‍ കേര്‍ഡിനേറ്റര്‍ സി.കെ ഹേമലത അറിയിച്ചു. കേരള ഫെഡറേഷന്‍ ദലിത് അംഗം കെ.വേലായുധന്‍ സംഘടനയിലെ മുഴുവന്‍ സ്ത്രീകളെയും പങ്കെടുപ്പിക്കാമെന്നും യോഗത്തില്‍ അറിയിച്ചു. ഹിന്ദുപാര്‍ലമെന്റ് സുരേഷ് വേലായുധന്‍, അഖിലകേരള വിശ്വകര്‍മ്മ മഹാസഭ രാജന്‍തോട്ടത്തില്‍ ആദിവാസി ക്ഷേമസഭ ജില്ലാ സെക്രട്ടറി എം.വി സുബ്രമണ്ണ്യന്‍ തുടങ്ങിയവര്‍ അവരുടെ സംഘടനകളിലെ മുഴുവന്‍ സ്ത്രീകളെയും പങ്കെടുപ്പിക്കാമെന്ന് യോഗത്തില്‍ ഉറപ്പ് നല്‍കി.












Click it and Unblock the Notifications