ഭര്‍ത്തൃമതി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍, ചാരിത്ര്യശുദ്ധിയച്ച ഭര്‍ത്താവ് ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍, സംഭവം മലപ്പുറത്ത്!!
മലപ്പുറം: ഭര്‍തൃമതി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍, ചാരിത്ര്യശുദ്ധിയച്ച ഭര്‍ത്താവ് ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി ബന്ധുക്കളുടെ പരാതി. ഭര്‍തൃമതിയെ സ്വവസതിയിലാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുണ്ടേരി പോത്തുകല്ല് പറമ്പന്‍ അബ്ദുല്‍ ഹമീദിന്റെ മകള്‍ സഫീന (22) ആണ് മരിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ 2.30നാണ് സംഭവം. മൂന്നു വര്‍ഷം മുമ്പായിരുന്നു തമ്പുരാട്ടിക്കല്ല് സ്വദേശി ചെറുകര ഷാജഹാനുമായി സഫീനയുടെ വിവാഹം.
ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ വിസ്സമതിച്ച് സിപിഎം നേതാക്കള്‍, കെസിയ്ക്കെതിരെ ഇടത് സ്ഥാനാര്‍ഥി ആര്?
ഈ ബന്ധത്തില്‍ ഒന്നര വയസ്സുള്ള ആണ്‍കുട്ടിയുമുണ്ട്. ബാര്‍ബര്‍ തൊഴിലാളിയായ ഷാജഹാന്‍ ചാരിത്ര്യശുദ്ധിയില്‍ സംശയം മൂലം ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ബുധനാഴ്ച രാത്രി 10 മണിയോടെ ഭര്‍ത്താവും കുടുംബവും സഫീനയുടെ വീട്ടിലെത്തി മര്‍ദ്ദിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. നിലമ്പൂര്‍ തഹസീല്‍ദാര്‍ മുരളീധരന്‍, പോത്തുകല്‍ എസ് ഐ ജയപ്രകാശ് എന്നിവര്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സുബൈദയുടെ ഏക മകളാണ് സഫീന.

പെരിന്തൽമണ്ണയിൽ യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ പാതായിക്കര കുറുപ്പത്ത് രതീഷിന്റെ ഭാര്യയും കാറല്‍മണ്ണ കോലോത്തൊടി ഹരിനാരായണന്റെ മകളുമായ ഹരിത (25) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30നാണ് സംഭവം. ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു. മക്കള്‍: നീരജ്, മീനാക്ഷി. പെരിന്തല്‍മണ്ണ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.












Click it and Unblock the Notifications