ഇന്‍സ്റ്റഗ്രാമിലൂടെ നഗ്ന ഫോട്ടോകളും വീഡിയോകളും കൈക്കലാക്കി; യുവതിയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍
നിലമ്പൂര്‍: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന ഫോട്ടോകളും വീഡിയോകളും കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പുനലാല്‍ ചക്കിപ്പാറ സ്വദേശി ലെനിന്‍ രാജ് ഭവനില്‍ ഷുഹൈബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് നഗ്ന ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി. ഇവ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ട് പീഡിപ്പിത്തുകയായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നപ്പോള്‍ യുവതി പൊലീസിനെ അറിയിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഉപ്പടയിലെ ഭാര്യ വീടിന് സമീപത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേസമയം, തിരുവനന്തപുരത്ത് 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വര്‍ക്കല അയിരൂര്‍ വില്ലേജില്‍ കിഴക്കേപ്പുറം ഇ പി കോളനിയില്‍ ചപ്പു എന്ന് വിളിക്കുന്ന ആഷിഖ് ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി മാസമാണ് സംഭവം. 16കാരിയെ പ്രണയം നടിച്ച് പ്രതി പല തവണ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വര്‍ക്കല പൊലീസ് അന്വേഷണം നടത്തിവരികെയാണ് പ്രതി പിടിയിലായത്.
ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ഉയർന്ന രക്തസമ്മർദ്ദം ഒഴിവാക്കാം












Click it and Unblock the Notifications