അബ്ദുള്ളക്കുട്ടി കലാപത്തിന് ശ്രമിച്ചു; ദേശാഭിമാനികളെ അപമാനിച്ചു, യൂത്ത് ലീഗ് പരാതി...
മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്കെതിരെ യൂത്ത് ലീഗ് പോലീസില്‍ പരാതി നല്കി. മലബാര്‍ സമരം നയിച്ച ആലി മുസ്ല്യാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ക്കെതിരെ അബ്ദുള്ളക്കുട്ടി നടത്തിയ വിവാദ പരാമര്‍ശമാണ് പരാതിക്ക് കാരണം. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും യൂത്ത് ലീഗ് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. പോലീസ് മേധാവിയുമായി സംസാരിച്ച ശേഷം കേസെടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് തിരൂരങ്ങാടി പോലീസ് യൂത്ത് ലീഗ് നേതാക്കളെ അറിയിച്ചു.
ധീര ദേശാഭിമാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാനോട് ഉപമിച്ച അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. രാജ്യത്തിന് വേണ്ടി പോരാടി രക്തസാക്ഷിത്വം വഹിച്ച അദ്ദേഹത്തെ അപമാനിക്കുകയും അതുവഴി ഒരു സമൂഹത്തെ മൊത്തം വേദനിപ്പിക്കുകയുമാണ് അബ്ദുള്ളക്കുട്ടി ചെയ്തത്. വാരിയംകുന്നനും ആലി മുസ്ല്യാരുമെല്ലാം തിരൂരങ്ങാടി കേന്ദ്രമായി ബ്രിട്ടീഷുകാര്‍ക്കെതിരെ ആരംഭിച്ച മാപ്പിള സമരത്തിന്റെ നേതാക്കളായിരുന്നു. അതോടൊപ്പം അവര്‍ ഒരു സമുദായത്തിന്റെ പണ്ഡിതരും ആയിരുന്നു. അവരെ അപമാനിക്കുന്നതിലൂടെ ഒരു സമുദായത്തെ അപമാനിക്കാനാണ് അബ്ദുള്ളക്കുട്ടി ശ്രമിച്ചത്. അബ്ദുള്ളക്കുട്ടി സമൂഹത്തില്‍ ഭിന്നത സൃഷ്ടിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിക്കുകയാണ് ചെയ്തതെന്നും യൂത്ത് ലീഗ് പരാതിയില്‍ പറയുന്നു.

യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം ജനറല്‍ സെക്രട്ടറി യുഎ റസാഖ് ഒപ്പുവച്ച് ലെറ്റര്‍പാഡില്‍ തയ്യാറാക്കിയാണ് പോലീസില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. വാരിയംകുന്നന് കേരളത്തിലെ ആദ്യ താലിബാന് നേതാവായിരുന്നു എന്നാണ് എപി അബ്ദുള്ളക്കുട്ടി ആരോപിച്ചത്. കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകമുണ്ടാക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണ്. 1921ല്‍ നടന്നത് ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടമോ കര്‍ഷക സമരമോ ആയിരുന്നില്ല. ഹിന്ദുക്കള്‍ക്കെതിരായ ആക്രമണമായിരുന്നു. സ്മാരകം നിര്‍മിക്കാന്‍ ഒരുങ്ങുന്ന ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനോട് എനിക്ക് പറയാനുള്ളത് ഇഎംഎസിന്റെ സ്വാതന്ത്ര്യ സമരം എന്ന പുസ്തകം വായിക്കണം. ഇഎംഎസിന്റെ കുടുംബം പാലക്കാട്ടേക്ക് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ടായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

നടന് പ്രകാശ് രാജ് 'വീണ്ടും വിവാഹിതനായി'; മകന്റെ ആഗ്രഹം നടന്നു... ചിത്രങ്ങള്‍ പങ്കിട്ട് താരം
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ എന്നിവര്‍ ഉള്‍പ്പെടെ മലബാര്‍ സമരത്തിന്റെ ഭാഗമായ 387 പേരെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ നിഘണ്ടുവില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെ കേരളത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സിപിഎം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങി ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഇതിനെതിരെ രംഗത്തുവന്നിരുന്നു. യൂത്ത് ലീഗ് ശാഖാ തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെയാണ് അബ്ദുള്ളക്കുട്ടിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം, 1920കളില്‍ മലബാറില്‍ നടന്ന സമരത്തില്‍ പങ്കെടുത്തവരെ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ആലി മുസ്ല്യാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമെല്ലാം ധീര വിപ്ലവകാരികളായിരുന്നുവെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. ശാഖാ തലത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകള്‍ അടങ്ങിയ ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധിക്കാനാണ് യൂത്ത് ലീഗ് തീരുമാനം.
Recommended Video
ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ നടത്തുന്ന നീക്കം ഉപേക്ഷിക്കണമെന്ന് സിപിഎം നേതാവ് എംഎ ബേബി ആവശ്യപ്പെട്ടു. മോദി ഭരണത്തിന്‍കീഴില്‍ നടക്കുന്ന കുത്സിത നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് പറഞ്ഞു. ധീരന്മാരെ ചരിത്രം പോലും ഭയന്നിരുന്നു എന്നാണ് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മഈനലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചത്. സംഘ് പരിവാറിന്റെ ഗുഡ് ലിസ്റ്റില്‍ ഇടം പിടിക്കാതിരിക്കുക എന്നതാകും ഒരു രാജ്യസ്നേഹിക്ക് ഇനിയുള്ള കാലത്ത് ലഭിക്കുന്ന ഏറ്റവും വലിയ ആദരമെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ അഭിപ്രായപ്പെട്ടു.
ആര്‍എസ്എസ് ഫാസിസ്റ്റുകളുടെ അവഗണനയേക്കാള്‍ വലിയ സാക്ഷ്യപത്രം മറ്റെന്താണ് മാപ്പിളമാരുടെ അടയാളപ്പെടുത്തലുകള്‍ക്ക് ലഭിക്കാനുള്ളത് എന്ന്് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ചോദിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications