ഉന്തുവണ്ടിയുമായി ഇന്ത്യ കാണാനിറങ്ങി മലപ്പുറത്തെ യുവാക്കള്‍; കാഴ്ചകള്‍ ക്യാന്‍വാസില്‍ പകര്‍ത്തും
മലപ്പുറം: ഉന്തുവണ്ടിയുമായി ഇന്ത്യ കാണാനിറങ്ങിയ മലപ്പുറത്ത് രണ്ട് യുവാക്കളുടെ യാത്ര വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മലപ്പുറം വയലത്തൂര്‍ സ്വദേശി മുസ്തഫയും സുഹൃത്ത് കുറ്റിപ്പുറം സ്വദേശി ശ്രീരാഗുമാണ് അര്‍ബാന ( ഉന്തുവണ്ടി ) ആ യാത്രികര്‍. വിവിധ സംസ്ഥാനങ്ങള്‍ താങ്ങി ഇരുവരും ഇപ്പോള്‍ മണാലിയില്‍ എത്തിയിരിക്കുകയാണ്. വഴിയില്‍ കാണുന്നവരുടെ ചിത്രം വരച്ചുനല്‍കിയാണ് ഇവര്‍ യാത്രകള്‍ക്കുള്ള ചെലവ് കണ്ടെത്തുന്നത്.
അമ്മയും മകളുമാണോ ഇത്; കണ്ടാല്‍ പറയില്ല; പൂര്‍ണിമയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

കഴിഞ്ഞ ഡിസംബര്‍ ഏഴിന് തിരൂരില്‍ നിന്നാണ് സുഹൃത്തുക്കളായ മുസ്തഫയും ശ്രീരാഗും യാത്ര പുറപ്പെട്ടത്. യാത്രയ്ക്ക് ആവശ്യമായ അരിയും മറ്റ് വെള്ളവും എല്ലാം സൂക്ഷിക്കാനായി കയ്യിലൊരു അര്‍ബാനയുമായാണ് അവര്‍ യാത്ര തുടങ്ങിയത്. ഗ്രാമങ്ങളും നഗരങ്ങളും താണ്ടി അര്‍ബാനയുമായുള്ള യാത്രയില്‍ വഴിയില്‍ കാണുന്ന കാഴ്ചകള്‍ ക്യാന്‍വാസില്‍ പകര്‍ത്തും.
ചിലരുടെ ചിത്രങ്ങള്‍ വരച്ച് നല്‍കി ലഭിക്കുന്ന വരുമാനം യാത്രാ ചെലവുകള്‍ക്കായി ഉപയോഗിക്കും. യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് വയ്ക്കാനാണ് തീരുമാനം. 12 സംസ്ഥാനങ്ങള്‍ പിന്നിട്ട ഇരുവരും ഇപ്പോള്‍ മണാലയിലാണുള്ളത്. സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തില്‍ നാട്ടിവലേക്കുള്ള മടക്ക യാത്രയ്‌ക്കൊരുങ്ങുകയാണ് ശ്രീരാഗും മുസ്തഫയും.












Click it and Unblock the Notifications