കോഴിക്കോടന്‍ പെരുമയ്ക്ക് ഗള്‍ഫില്‍ പ്രിയമേറുന്നു
ദുബായ്: ഗള്‍ഫില്‍ കോഴിക്കോടെന്‍ വിഭവങ്ങള്‍ വിളമ്പുന്ന റെസ്റ്റോറന്റുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കോഴിക്കോട് സ്റ്റാര്‍ റെസ്‌റ്റോറന്റ് ഉടമകള്‍ അഭിപ്രായപ്പെട്ടു. തനത് കോഴിക്കോടന്‍ വിഭവങ്ങളുടെ രുചി കേരളീയര്‍ക്കു പുറമെ അന്യസംസ്ഥാനക്കാര്‍ക്കും വിദേശികള്‍ക്കും ഏറെ പ്രിയമാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. കോഴിക്കോട് സ്റ്റാര്‍ റെസ്‌റ്റോറന്റിന്റെ പുതിയ ശാഖ ദുബായ് ഖിസൈസില്‍ പ്രവര്‍ത്തനം ആരംഭിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മികച്ച ഔട്ട്‌ഡോര്‍ കാറ്ററിംഗും ഹോം ഡെലിവറിയുമാണ് പുതിയ ശാഖയുടെ പ്രത്യേകത. 2014 ല്‍ ദേരയില്‍ ആരംഭിച്ച കോഴിക്കോട് സ്റ്റാര്‍ റെസ്‌റ്റോറന്റിന് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണമാണ് പുതിയ ശാഖ ആരംഭിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്നും ഇവര്‍ അറിയിച്ചു.

ഗള്‍ഫിലുടനീളം ശാഖകള്‍ ആരംഭിക്കുവാനാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി ജുലൈ മാസം ബഹറിനില്‍ കോഴിക്കോട് സ്റ്റാര്‍ റെസ്‌റ്റോറന്റ് തുറന്നു പ്രവര്‍ത്തനം ആരംഭിക്കും. ലഗോണ്‍ ബിരിയാണി, നൈസ് പത്തിരി, ഉമ്മച്ചി പത്തിരി, മത്തി നെല്ലിക്ക കറി, ചെമ്മീന്‍ തവ തുടങ്ങി തനി നാടന്‍ കോഴിക്കോടന്‍ വിഭവങ്ങള്‍ നാട്ടില്‍ നിന്നും കറിക്കൂട്ടുകള്‍ നേരിട്ടെത്തിച്ച് പാകം ചെയ്യുന്ന രീതിയിലാണ് ഒരുക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഷിക് കെടി, സഹീദ്, ശഫീര്‍, ഫൈസല്‍, തമീം, അബുദുള്ള കോയ, സാഹില്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications