മാസങ്ങളോളം കാണാനില്ല, മുംബൈയില്‍ സ്ത്രീയുടെ മൃതദേഹം ബാഗിനുള്ളില്‍; കൊന്നത് മകളാണോ?
ഒരു കപ് ബോര്‍ഡില്‍ നിന്നാണ് ഈ മൃതദേഹം കണ്ടെത്തിയത്. ഇത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഈ സ്ത്രീയുടെ മകള്‍ തന്നെയാണ് അവരെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മുംബൈ: വീപ്പയ്ക്കുള്ളില്‍ തുടരെ മൃതദേഹങ്ങള്‍ കിട്ടുന്നതിനിടെ, സമാനമായ മറ്റൊരു കൊലപാതകം കൂടി. ഇത്തവണ മുംബൈയിലാണ് അത് സംഭവിച്ചിരിക്കുന്നത്. ഒരു വനിതയുടെ മൃതദേഹം ബാഗിനുള്ളില്‍ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇവരെ മാസങ്ങളോളം കാണാനില്ലായിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഇവരുടെ മൃതദേഹം ലഭിക്കുന്നത്. ഈ മൃതദേഹം ആകെ ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു.
അന്‍പതിനും 55നും ഇടയില്‍ പ്രായമുള്ള സ്ത്രീയാണിത്. മുംബൈയിലെ ലാല്‍ ബാഗ ഏരിയയില്‍ ഒരു പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലാണ് ഈ സ്ത്രീയുടെ മൃതദേഹം ലഭിച്ചത്.
ഒരു കപ് ബോര്‍ഡില്‍ നിന്നാണ് ഈ മൃതദേഹം കണ്ടെത്തിയത്. ഇത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഈ സ്ത്രീയുടെ മകള്‍ തന്നെയാണ് അവരെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മുംബൈയിലെ ഇബ്രാഹിം കസം ബില്‍ഡിംഗിന്റെ ആദ്യ ഫ്‌ളോറിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇവരുടെ 22കാരിയായ മകളെ കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്യാന്‍ തുടങ്ങിയതായി ഡിസിപി പ്രവീണ്‍ മുണ്ടെ പറഞ്ഞു.
കൊല്ലപ്പെട്ട സ്ത്രീ വീണ പ്രകാശ് ജെയിന്‍ ആണെന്ന് തിരിച്ചറിഞ്ഞതായും പ്രവീണ്‍ പറഞ്ഞു. ചൊവ്വാഴ്ച്ച വൈകീട്ടാണ് ഇക്കാര്യം പോലീസ് അറിയുന്നത്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്‌പോട്ടുകള്‍
ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ കൊലപാതകം നടന്നതെന്നാണ് സൂചന. മൃതദേഹത്തിന്റെ പഴക്കം കണ്ടിട്ട് അങ്ങനെയാണ് വിലയിരുത്തല്‍. ഇവരെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ കലാചൗക്കി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് പോലീസുകാര്‍ അയല്‍വാസികളോടെല്ലാം സംസാരിച്ചിരുന്നു. രണ്ട് മാസത്തോളമായി ഇവരെ കാണാറേയില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
അഴുകിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നതെങ്കിലും, യാതൊരു തരത്തിലുള്ള ദുര്‍ഗന്ധവും ഇതില്‍ നിന്നുണ്ടായിരുന്നില്ല. ഈ സ്ത്രീയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിലായിരുന്നു. കാലും, കൈയ്യുമെല്ലാം വെട്ടിയിരുന്നു. മൂര്‍ച്ചയേറിയ ആയുധമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
മറ്റൊരു കേസില്‍ പത്തൊന്‍പതുകാരന്റെ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ കൈയ്യും കാലും മുളന്തടിയില്‍ കെട്ടിയിട്ട നിലയിലായിരുന്നു. ചിഞ്ച്‌പോക്ലിയിലെ ഒരു കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിലാണ് ഈ മൃതദേഹം കണ്ടെത്തിയത്.
ഈ കെട്ടിടത്തില്‍ നിര്‍മാണം നടന്ന് കൊണ്ടിരിക്കുകയാണ്. മസൂദ് മിയ റംസാന്‍ സര്‍ക്കാര്‍ എന്നാണ് ഇയാളുടെ പേര്. പശ്ചിമ ബംഗാള്‍ സ്വദേശിയാണ്. ഇയാള്‍ ഇവിടെ മരപ്പണികള്‍ക്കായി എത്തിയതാണ്.
ഒരു ദിവസം മുമ്പേ ഇയാളെ കാണാതായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ യുവാവിന്‍രെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മസൂദിന്റെ സഹോദരനും ഈതേ സൈറ്റിലാണ് ജോലി ചെയ്യുന്നത്.












Click it and Unblock the Notifications