ബിപി നാല്‍പ്പതിലേക്ക്, അത് കുടിച്ചതിന് പിന്നാലെ, 2 ദിവസം ഐസിയുവില്‍, മുന്നറിയിപ്പുമായി നടന്റെ ഭാര്യ
മുംബൈ: നടന്‍ ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യ താഹിറ കശ്യപിനെ നേരത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു പ്രത്യേക തരം ഭക്ഷ്യവസ്തുവില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് അവരെ ആശുപത്രിയിലെത്തിച്ചത്. ഇത് എന്താണെന്നും, ആശുപത്രി വാസം ഭയാനകമായിരുന്നുവെന്നും താഹിറ വെളിപ്പെടുത്തുകയാണ്. ചുരയ്ക്ക ജ്യൂസില്‍ നിന്നാണ് വിഷാംശമേല്‍ക്കേണ്ടി വന്നതെന്ന് താഹിറ വെളിപ്പെടുത്തുകയാണ്. ഇത് കഴിച്ചതിന് പിന്നാലെ തന്റെ ആരോഗ്യനില വളരെ മോശമായെന്ന് താഹിറ പറയുന്നു. വളരെ കയ്‌പേറിയതായിരുന്നു ആ ജ്യൂസ്. 17 തവണയാണ് താന്‍ ഛര്‍ദിച്ചത്. തന്റെ രക്തസമ്മര്‍ദം നാല്‍പ്പതിലേക്ക് താഴ്ന്നുവെന്നും താഹിറ വെളിപ്പെടുത്തി.

ഇതോടെ പിടിച്ചുനില്‍ക്കാനായില്ലെന്നും തന്നെ ആശുപത്രിയിലേക്ക് മാറ്റിയെന്നും, രണ്ട് ദിവസത്തോളം ഐസിയുവില്‍ ചികിത്സയിലായിരുന്നുവെന്നും താഹിറ പറഞ്ഞു. താന്‍ ഇപ്പോള്‍ രോഗമുക്തയായിരിക്കുകയാണ്. എന്നാല്‍ ചുരയ്ക്ക ജ്യൂസ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. ്അതിലൂടെ ഗുരുതരമായ ഭക്ഷ്യവിഷബാധ വരാം. അതുകൊണ്ട് തന്റെ അനുഭവം പങ്കുവെച്ച് കൊണ്ട് ഈ രോഗത്തെ കുറിച്ച് അവബോധം ഉണ്ടാക്കാനാണ് ശ്രമമെന്നും താഹിറ പറഞ്ഞു. ഈ രോഗം വന്നപ്പോള്‍ ശരിക്കും ബുദ്ധിമുട്ടിയിരുന്നു. ഡോക്ടര്‍മാരും തന്നോട് ഈ വിഷയത്തെ കുറിച്ച് അവബോധം ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പലര്‍ക്കും ഇതിനെ കുറിച്ച് അറിയില്ലെന്നും താഹിറ പറഞ്ഞു.
ചുരയ്ക്ക ജ്യൂസിനെ കൊണ്ടാണ് വിഷബാധയേറ്റതെന്ന് അറിഞ്ഞതോടെ ഞാന്‍ എന്റെ സുഹൃത്തുക്കളെ മുഴുവന്‍ വിളിച്ചു. അവരുടെ കൈവശം ചുരയ്ക്ക ജ്യൂസ് ഉണ്ടെന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് ഫോണെടുത്ത് അവരെ വിളിച്ചത്. അവരെയെല്ലാം ഇതിന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇത് അപകടകാരിയാണ്. ആരോഗ്യത്തിന്റെ പേരില്‍ ആരും ജ്യൂസുകള്‍ ആരും വാങ്ങി കഴിക്കരുത്. അതാണ് ഞാന്‍ ഐസിയുവില്‍ എത്താനുള്ള കാരണം. കൂടുതല്‍ ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ പറയാന്‍ എനിക്ക് ആഗ്രഹമില്ല. എല്ലാവരും ഈ ഭക്ഷ്യവിഷബാധയെ കുറിച്ചുള്ള അവബോധം ഉണ്ടാക്കണമെന്നും താഹിറ ആവശ്യപ്പെട്ടു.
റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍
മഞ്ഞളും ചുരയ്ക്ക ജ്യൂസും നെല്ലിക്കയും ചേര്‍ത്ത മിശ്രിതമാണ് താന്‍ കഴിച്ചതെന്ന് താഹിറ പറയുന്നു. ചുരയ്ക്ക് ജ്യൂസിന്റെ കുപ്പിയും ഇവര്‍ പ്രേക്ഷകരുമായി പങ്കുവെച്ചു. ഇതിന് കടുത്ത കയ്പുണ്ടെങ്കില്‍ കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ആരാധകരോട് താഹിറ പറഞ്ഞു. അത് അപകടകരമാണെന്നും അവര്‍ വ്യക്തമാക്കി. അതേസമയം ആശുപത്രി വാസത്തിന് ശേഷം പുതിയ ചിത്രം ഷര്‍മാജി കി ബേട്ടിയില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് താഹിറ. ഫീല്‍സ് ലൈക്ക് ഇഷ്‌ക് എന്ന ചിത്രത്തില്‍ ഒരു ചെറു ചിത്രം താഹിറ അടുത്തിടെ സംവിധാനം ചെയ്തിരുന്നു. താഹിറയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണിത്. ആരാധകര്‍ ഇതിനോടകം ഇവരുടെ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.












Click it and Unblock the Notifications