കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോളിവുഡിനും രാഹുലിനും ഒരുപോലെയുള്ള അവസ്ഥ; 'പപ്പുവിക്കേഷന്‍' സംഭവിച്ചെന്ന് സ്വര ഭാസ്‌കര്‍

Google Oneindia Malayalam News

മുംബെെ: ബോളിവുഡില്‍ തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണ്. പല കോണുകളില്‍ നിന്നും ഹിന്ദി സിനിമാ മേഖലയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ വന്‍ വിജയം നേടുന്നു എന്ന താരതമ്യങ്ങള്‍ കൂടി ഇതിനിടയില്‍ ഉയര്‍ന്ന് വന്നു. ഇതിനോടെല്ലാം പ്രതികരിക്കുകയാണ് നടി സ്വര ഭാസ്‌കര്‍.

ആമിര്‍ ഖാന്‍ ചിത്രത്തിനെതിരെയുള്ള ബഹിഷ്‌കരാഹ്വാനം അടക്കമുള്ളവ നടി പ്രശ്‌നങ്ങളായി ചൂണ്ടിക്കാണിക്കുന്നു. നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവും ബോളിവുഡിന് മോശം ഇമേജ് ഉണ്ടാക്കി തന്നതായി സ്വര പറയുന്നു. ബോളിവുഡിനെ രാഹുല്‍ ഗാന്ധിയുമായിട്ടാണ് നടി താരതമ്യം ചെയ്തിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ട്. അങ്ങനെയുള്ളപ്പോള്‍ ആളുകള്‍ എന്തിന് സിനിമ കാണണം. ചെലവേറിയതാണ് കാരണം. അതാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ പ്രശ്‌നം. എല്ലാവരും ഇവിടെ ബോളിവുഡിനെ കുറ്റപ്പെടുത്തുകയാണ്. ആളുകള്‍ തിയേറ്ററിലേക്ക് വരാതിരിക്കുന്നതിന് കാരണം ബോളിവുഡാണ് ഉത്തരവാദിയെന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ അത് തെറ്റാണ്. ജനങ്ങള്‍ തിയേറ്ററിലേക്ക് വരാത്തതിന് കുറ്റക്കാര്‍ ബോളിവുഡല്ലെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു.

2

കൊവിഡിന് ശേഷം ആളുകളുടെ ചിന്തയിലുണ്ടായ മാറ്റമാണ് തിയേറ്ററില്‍ സിനിമ വിജയിക്കാതിരിക്കാനുള്ള കാരണങ്ങളിലൊന്ന്. മറ്റൊന്ന് സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയോടെ ബോളിവുഡിനെ കുറിച്ച് മോശം കാര്യങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. ബോളിവുഡ് മോശം കാര്യങ്ങള്‍ സംഭവിക്കുന്ന ഇടമായി പലരും ചിത്രീകരിച്ചു. ഇവിടെ മയക്കുമരുന്നും സെക്‌സും മാത്രമാണ് ഉള്ളതെന്ന് പ്രചരിക്കപ്പെട്ടു. ബോളിവുഡിനെ ഇഷ്ടമല്ലാത്തവര്‍ പലപ്പോഴും ഇന്‍ഡസ്ട്രിയെ താഴ്ത്തി കെട്ടാനാണ് ശ്രമിച്ചതെന്നും സ്വര പറഞ്ഞു.

3

സെവന്‍സിനടി, പൂരത്തിനടി, കല്യാണത്തിനടി, ഇത് ഗില്ലിന്റെ അടി, പരമ്പര ഇങ്ങെടുത്ത് ഇന്ത്യ, ചിത്രങ്ങള്‍ കാണാം

ബോളിവുഡിന്റെയും രാഹുല്‍ ഗാന്ധിയുടെയും അവസ്ഥ ഏകദേശം ഒരുപോലെയാണ്. എല്ലാവരും അദ്ദേഹത്തെ പപ്പു എന്ന് വിളിക്കും. അതുകൊണ്ട് എല്ലാവരും അദ്ദേഹം പപ്പു തന്നെയാണെന്ന് വിശ്വസിക്കുന്നു. ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടിയിട്ടുണ്ട്. തികഞ്ഞ ബുദ്ധിമാനും വാചാലനുമായ വ്യക്തിയാണ് അദ്ദേഹം. ബോളിവുഡിനും ഈ പപ്പുവിക്കേഷനാണ് സംഭവിച്ചതെന്നും സ്വര വ്യക്തമാക്കി. ദക്ഷിണേന്ത്യന്‍ സിനിമയും ഉത്തരേന്ത്യന്‍ സിനിമയുമെന്ന പ്രയോഗം തന്നെ നിര്‍ത്തണം. ഇത്തരം വിഭജനങ്ങള്‍ നിര്‍ത്തണം. മറ്റൊരാളുടെ പരാജയം ആഘോഷിക്കുന്നത് വില കുറഞ്ഞ കാര്യമാണെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു.

4

കൊവിഡിന് ശേഷം വിതരണക്കാരും തിയേറ്റര്‍ ഉടമകളും വലിയ ബുദ്ധിമുട്ടിലാണ്. ഒരു നടനെ മാത്രം ബാധിക്കുന്നതല്ല പ്രശ്‌നം. ഒരു നടനെതിരെ നെപ്പോട്ടിസം വാദം ഉയര്‍ത്താം. എന്നാല്‍ ഒരു സിനിമാ ഇന്‍ഡസ്ട്രിയാണ് തൊഴിലുണ്ടാക്കുന്നത്. അതുകൊണ്ട് ബോളിവുഡ് തകരുന്നത് ആഘോഷിക്കുന്നതില്‍ എന്ത് കാര്യമാണ്. സാധാരണക്കാരെയാണ് അത് കൂടുതലായി ബാധിക്കുക. സോഷ്യല്‍ മീഡിയയിലാണ് ഈ ബഹിഷ്‌കരണ ട്രെന്‍ഡുള്ളത്. അവര്‍ക്ക് ബോളിവുഡിനെ തകര്‍ക്കണം. വളരെ മോശം പേരുകളാണ് ബോളിവുഡിനെ വിശേഷിപ്പിക്കാനായി അവര്‍ ഉപയോഗിക്കുന്നത്. ബോളിവുഡ് ഒരുപാട് പേര്‍ക്ക് ജീവിതോപാധി നല്‍കുന്നുണ്ടെന്നും സ്വര പറഞ്ഞു.

5

ഭൂമിയെ സൂര്യന്‍ വിഴുങ്ങും? കാണാന്‍ മനുഷ്യരുണ്ടാവില്ല; ബുധനും ശുക്രനും സുരക്ഷിതരല്ല!!ഭൂമിയെ സൂര്യന്‍ വിഴുങ്ങും? കാണാന്‍ മനുഷ്യരുണ്ടാവില്ല; ബുധനും ശുക്രനും സുരക്ഷിതരല്ല!!

ദക്ഷിണേന്ത്യന്‍ സിനിമകള്‍ നന്നായി ഒാടുന്നുണ്ടാവും. പക്ഷേ ഇത് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന കാര്യമാണ്. ആര്‍ആര്‍ആര്‍, പുഷ്പ, കെജിഎഫ് പോലുള്ള വിജയ ചിത്രങ്ങളെയാണ് നിങ്ങള്‍ കേള്‍ക്കുന്നത്. അത് വിജയിച്ചത് കൊണ്ട് മാത്രമാണ്. എന്നാല്‍ അവിടെയും സിനിമകള്‍ പരാജയപ്പെടുന്നുണ്ട്. സൗത്തില്‍ ഇറങ്ങുന്ന എല്ലാ സിനിമയും വിജയിക്കുന്നു എന്ന് പറയാനാവില്ല. വിജയിച്ചവയെ കുറിച്ച് മാത്രമേ നമ്മള്‍ കേള്‍ക്കുന്നുണ്ട്. ബോളിവുഡിന് അതുപോലെ ഭൂല്‍ ഭുലയ്യ 2, ഗംഗുഭായ് പോലുള്ള ചിത്രങ്ങളുണ്ട്. പരാജയങ്ങള്‍ എല്ലാ ഇന്‍ഡസ്ട്രിയിലും നടക്കുന്നുണ്ടെന്നും സ്വര ഭാസ്‌കര്‍ വ്യക്തമാക്കി.

എനിക്കൊരു ജോലി തരൂ, ഇലക്ട്രിക് ജീപ്പുമായി യുവാവിന്റെ സന്ദേശം, ആനന്ദ് മഹീന്ദ്രയുടെ മറുപടി വൈറല്‍എനിക്കൊരു ജോലി തരൂ, ഇലക്ട്രിക് ജീപ്പുമായി യുവാവിന്റെ സന്ദേശം, ആനന്ദ് മഹീന്ദ്രയുടെ മറുപടി വൈറല്‍

Recommended Video

cmsvideo
ഇങ്ങനെ ഒരു ജി എസ്‌ ടി കൊണ്ട് പ്രധാനമന്ത്രി ആരെയാണ് പരിഗണിക്കുന്നത് |*India

English summary
actor swara bhaskar compares bollywood and rahul gandhi, she says pappufication happened to industry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X