Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാക്വിലിന്റെ കവിളത്ത് ചുംബിച്ച് സുകേഷ്, പുതിയ ചിത്രം പുറത്ത്, മാധ്യമങ്ങളോട് അപേക്ഷയുമായി നടി

മുംബൈ: ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും തട്ടിപ്പ് കേസ് പ്രതി സുകേഷ് ചന്ദ്രശേഖറും തമ്മിലുള്ള പുതിയ ചിത്രവും പുറത്ത്. ഇരുവരും വളരെ അടുപ്പമുള്ള രീതിയിലാണ് ഈ ചിത്രമുള്ളത്. ജാക്വിലിന്റെ കവിളത്ത് ഉമ്മ വെക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. വളരെ റൊമാന്റിക് ആയിട്ടുള്ള ചിത്രത്തില്‍ നടിയുടെ കവിളത്ത് സുകേഷ് കടിക്കുന്നതും കാണാം. നേരത്തെ തന്നെ ഇവരുടെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സുകേഷും ജാക്വിലിനും തമ്മില്‍ അടുത്ത ബന്ധമായിരുന്നു എന്നതിന്റെ തെളിവുകളാണ് ഈ ചിത്രങ്ങള്‍. ഇഡി സുകേഷ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ ജാക്വിലിനെ ചോദ്യം ചെയ്തിരുന്നു.

1

500 കോടിയുടെ സൂപ്പര്‍ ഹീറോ പ്രൊജക്ടാണ് ജാക്വിലിനായി സുകേഷ് ഓഫര്‍ ചെയ്തത്. ഇത് മൂന്ന് ഭാഗങ്ങളായി എടുക്കാന്‍ വെച്ചിരുന്ന ചിത്രമായിരുന്നു. ഇത് ജാക്വിലിനുമായി അടുക്കാന്‍ സുകേഷ് ഉപയോഗിച്ച തന്ത്രമായിരുന്നു. ടൈറ്റാനിക് താരം ലിയനാര്‍ഡോ ഡിക്രാപിയോയുടെ നായികയായി അഭിനയിക്കാമെന്നായിരുന്നു ജാക്വിലിന്‍ സുകേഷ് നല്‍കിയ ഓഫര്‍. വളരെ കാഷ്യലായിട്ടായിരുന്നു ഇക്കാര്യം സുകേഷ് ഓഫര്‍ ചെയ്തത്. തുടര്‍ച്ചയായി ബോളിവുഡിലെ തന്റെ ബന്ധങ്ങളെ കുറിച്ച് പറഞ്ഞായിരുന്നു സുകേഷ് ജാക്വിലിനെ വീഴ്ത്തിയത്. ബോളിവുഡില്‍ വലിയ പ്രൊജക്ടുകള്‍ നടിക്ക് ലഭിച്ചിരുന്നു. ഇതെല്ലാമാണ് സുകേഷിന്റെ വലയില്‍ ജാക്വിലിന്‍ വീണുപോകാന്‍ കാരണം.

അതേസമയം നടി ഫോട്ടോ ചോര്‍ന്നതിന് പിന്നാലെ വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. തന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ജാക്വിലിന്‍ പറഞ്ഞു. ഈ രാജ്യം എനിക്ക് ഒരുപാട് സ്‌നേഹവും ബഹുമാനവും തന്നതാണ്. സുഹൃത്തുക്കളും മാധ്യമങ്ങളുമൊക്കെ അതില്‍ വരുന്നതാണ്. വളരെ മോശം സമയത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. എന്നാല്‍ ഇതിനെ നേരിട്ട് വിജയിക്കാന്‍ സുഹൃത്തുക്കളും ആരാധകരും സഹായിക്കുമെന്ന് കരുതുന്നു. അതുകൊണ്ട് തന്നെ മാധ്യമങ്ങളോട് പറയാനുള്ളത്, ദയവ് ചെയ്ത് എന്റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്. അതില്‍ എന്റെ സ്വകാര്യതയുണ്ട്. എന്റെ വ്യക്തിപരമായ ഇടത്തില്‍ നിന്നെടുത്ത ചിത്രമാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ നിങ്ങള്‍ പ്രചരിപ്പിക്കാറില്ലല്ലോ? അത് എന്റെ കാര്യത്തിലും പിന്തുടരുമെന്ന് കരുതുന്നു. നീതി വിജയിക്കുമെന്ന് കരുതുന്നുവെന്നും ജാക്വിലിന്‍ പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ വമ്പന്‍ കമ്പനി തന്നെയുണ്ടെന്നും, സണ്‍ ടിവിയുമായി ബന്ധമുണ്ടെന്നും, ജാക്വിലിനെ തങ്ങള്‍ നിര്‍മിക്കുന്ന ചിത്രങ്ങളിലെ നായികയാക്കാന്‍ ഉദ്ദേശിക്കുന്നതായും സുകേഷ് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഹോളിവുഡ് ചിത്രങ്ങളുടെ കാര്യം പറഞ്ഞത്. ഡിക്രാപിയോയുടെ മാനേജര്‍മാരുമായി കൂടിക്കാഴ്ച്ച നടത്തിയ വിവരവും ജാക്വിലിനോട് സുകേഷ് പറഞ്ഞിരുന്നു. ഡിക്രാപിയോയും താനും സുഹൃത്തുക്കളാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതില്‍ കള്ളമുണ്ടെന്ന് പോലും അന്വേഷിക്കാതെ ജാക്വിലിന്‍ ഇത് വിശ്വസിക്കുകയും, കുരുക്കില്‍ വീഴുകയുമായിരുന്നു. ഇക്കാര്യം പറഞ്ഞ് അധികം വൈകാതെ തന്നെ ലിയനാര്‍ഡോ ഡിക്രാപിയോയുടെ എല്ലാ ചിത്രവും കാണാന്‍ ജാക്വിലിനോട് സുകേഷ് ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷം നേരിട്ട് കാണാമെന്നുമായിരുന്നു പറഞ്ഞത്. നിരവധി ചിത്രങ്ങളില്‍ ജാക്വിലിനെ നായികയാക്കാമെന്നും, വെബ് ഷോകളില്‍ നടിയെ ഉള്‍പ്പെടുത്താമെന്നും സുകേഷ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+