Get Updates
Get notified of breaking news, exclusive insights, and must-see stories!

9 ലക്ഷത്തിന്റെ പേര്‍ഷ്യന്‍ പൂച്ചകള്‍, 10 കോടിയുടെ സമ്മാനം, തട്ടിപ്പ് കേസില്‍ ജാക്വിലിനെ തടഞ്ഞ് ഇഡി

മുംബൈ: ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് വന്‍ കുരുക്കിലേക്ക്. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട 200 കോടിയുടെ തട്ടിപ്പ് കേസിലാണ് നടി കുരുക്കിലേക്ക് വീഴുന്നത്. സുകേഷ് ചന്ദ്രശേഖറുമായി ജാക്വിലിന് പ്രണയ ബന്ധമുണ്ടായിരുന്നുവെന്നും കോടിക്കണക്കിന് രൂപയുടെ ഗിഫ്റ്റുകള്‍ നല്‍കിയിരുന്നുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്.

മുംബൈ വിമാനത്താവളത്തില്‍ പോകാനിരുന്ന നടിയുടെ യാത്ര ഇഡി തടസ്സപ്പെടുത്തിയിരിക്കുകയാണ്. നടിയെ താല്‍ക്കാലികമായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബോളിവുഡിലെ വമ്പനൊരു കേസായി ഇത് മാറുമെന്നാണ് വ്യക്തമാകുന്നത്.

1

എന്‍ഫോഴ്‌സ്‌മെന്റിന്റെ 7000 പേജ് വരുന്ന കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ ജാക്വിലിനെ കുറിച്ച് പറയുന്നത്. ജാക്വിലിന് കോടികളുടെ സമ്മാനങ്ങള്‍ സുകേഷ് നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മറ്റൊരു നടിയും നര്‍ത്തകയുമായ നോറ ഫത്തേഹിയും സുകേഷില്‍ നിന്ന് സമ്മാനങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്. നേരത്തെ ജാക്വിലിന്‍ സുകേഷിനെ ചുംബിക്കുന്നതിന്റെയും, ഇരുവരും അടുത്തിടപഴകുന്നതിന്റെയും ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. പത്ത് കോടിയിലധികം രൂപയുടെ ഗിഫ്റ്റുകളാണ് സുകേഷ് ജാക്വിലിന് നല്‍കിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. താനും സുകേഷുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ നടി കുടുങ്ങിയിരിക്കുകയാണ്.

2

നാല് പേര്‍ഷ്യന്‍ പൂച്ചകളെ സുകേഷ് ജാക്വിലിന് നല്‍കിയിരുന്നു. ഓരോ പൂച്ചക്കും ഒന്‍പത് ലക്ഷം രൂപയോളം വില വരും. വന്‍ വിലയുള്ള ഡയമണ്ട് സെറ്റുകള്‍, അടുക്കള സാധനങ്ങള്‍, 52 ലക്ഷം വിലയുള്ള ഒരു കുതിര എന്നിവ നടിക്കായി സുകേഷ് നല്‍കിയിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന വാദം ശക്തമാക്കുന്ന കാര്യമാണിത്. യാതൊരു അടുപ്പവുമില്ലാതെ ഇത്രയും വിലപിടിപ്പുള്ള സാധനങ്ങള്‍ നടിക്കായി സുകേഷ് വാങ്ങി നല്‍കില്ലെന്നാണ് ഇഡിയുടെ നിഗമനം. ജാക്വിലിനും സുകേഷും പ്രണയത്തിലായിരുന്നുവെന്ന വാദം ഇതോടെ ശക്തിപ്പെട്ടിരിക്കുകയാണ്. നോറ ഫത്തേഹിക്ക് ഒരു കോടിയില്‍ അധികം രൂപ വില വരുന്ന ബിഎംഡബ്ല്യു ആഢംബര കാറാണ് സുകേഷ് നല്‍കിയത്.

3

അതേസമയം ജാക്വിലിനും നോറയും സുകേഷിനെതിരെയുള്ള സുപ്രധാന സാക്ഷികള്‍ കൂടിയാണ്. എന്നാല്‍ കേസില്‍ വമ്പന്‍ ട്വിസ്റ്റ് നടക്കുന്ന സാഹചര്യത്തില്‍ ജാക്വിലിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ട അവസ്ഥയിലാണ് ഇഡി. ഒരു ബിസിനസുകാരന്റെ ഭാര്യയെ വഞ്ചിച്ച് 200 കോടി തട്ടിയെടുത്തതാണ് കേസ്. ഈ പണി പിന്നെ ഹവാല ഇടപാടിലൂടെ ക്രിപ്‌റ്റോ കറന്‍സി വാങ്ങുന്നതില്‍ വരെയെത്തി. ഇതിന് പിന്നാലെ നടി വിമാനത്താവള അധികൃതര്‍ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞത്. ജാക്വിലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് വരെ പുറപ്പെടുവിച്ചിട്ടുണ്ട് ഇഡി. ഇതേ തുടര്‍ന്നാണ് ഇവര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കാതിരുന്നത്.

4

ഒരു ഷോയുമായി ബന്ധപ്പെട്ട് ദുബായിലേക്ക് പോകാനാണ് ജാക്വിലിന്‍ മുംബൈ വിമാനത്താവളത്തിലെത്തിയത്. ഇവരെ ചോദ്യം ചെയ്ത ശേഷമാണ് അധികൃതര്‍ പോകാന്‍ അനുവദിച്ചത്. ഇഡിക്ക് മുന്നില്‍ ദില്ലിയിലെത്തി ഹാജരാവണമെന്ന് നടിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഹാജരാകാനുള്ള നിര്‍ദേശം അടുത്ത ദിവസം തന്നെ ജാക്വിലിനെ അറിയിക്കുക. നേരത്തെ രണ്ട് തവണ ജാക്വിലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. കുറ്റപത്രത്തില്‍ ജാക്വിലിന്റെയും നോറയുടെയും പേരുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ സുകേഷും ജാക്വിലിനും തമ്മില്‍ വലിയ അടുപ്പത്തിലായിരുന്നു. ജയിലില്‍ ഇരുന്ന് മൊബൈലിലൂടെ സുകേഷ് ജാക്വിലിനുമായി സംസാരിക്കാറുണ്ടായിരുന്നു.

5

സുകേഷ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ ചെന്നൈയിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനം ബുക്ക് ചെയ്തിരുന്നു. മുംബൈയില്‍ നിന്ന് ദില്ലിയിലേക്ക് ജാക്വിലിനും സുകേഷ് ചാര്‍ട്ടേര്‍ഡ് വിമാനം ബുക്ക് ചെയ്തിരുന്നു. ഇരുവരും ചെന്നൈയിലെ ഒരു ഹോട്ടലില്‍ ഒരുമിച്ചാണ് താമസിച്ചത്. ജാമ്യത്തില്‍ ഇറങ്ങിയ സമയത്ത് എട്ട് കോടിയോളം രൂപ പ്രൈവറ്റ് ജെറ്റുകളിലെ യാത്രകള്‍ക്കായി സുകേഷ് ചെലവഴിച്ചിട്ടുണ്ട്. ജാക്വിലിന്റെ സഹോദരിമാര്‍ക്കും ബന്ധുക്കള്‍ക്കുമായും സുകേഷ് പണം ചെലവിട്ടിട്ടുണ്ട്. നേരത്തെ ജാക്വിലിന്‍ സുകേഷിനെ ഉമ്മ വെക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. ഇത് ഈ വര്‍ഷം ഏപ്രിലില്‍ എടുത്തതായിരുന്നു. സ്പൂഫ് കോളുകളാണ് ജയിലില്‍ നിന്ന് സുകേഷ് നടത്തിയിരുന്നതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+