Get Updates
Get notified of breaking news, exclusive insights, and must-see stories!

തുനിഷ വിഷാദത്തിന്റെ മരുന്നുകള്‍ കഴിച്ചിരുന്നില്ലെന്ന് പോലീസ്; പൊട്ടിക്കരഞ്ഞ് കാമുകന്‍

മുംബൈ: വിഷാദമുണ്ടായിട്ടും, നടി തുനിഷ ശര്‍മ അതിന്റെ മരുന്ന് കഴിച്ചിരുന്നില്ലെന്ന് പോലീസ്. നേരത്തെ തുനിഷയുടെ അമ്മ മകള്‍ക്ക് വിഷാദ രോഗം ഉള്ളതായി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തുനിഷ മരുന്ന് കഴിക്കാറില്ലെന്ന് കണ്ടെത്തിയത്.

തുനിഷയുടെയും, ഷീസാന്റെയും കുടുംബങ്ങള്‍ക്ക് ഇരുവരുടെയും ബന്ധത്തെ കുറിച്ച് അറിയാമായിരുന്നു. അത് മാത്രമല്ല, ഇരുവരും ബ്രേക്കപ്പായ കാര്യവും ഇവര്‍ക്ക് അറിയാമായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി.

1

തുനിഷയും, ഷീസാനും, അടുത്തിടെ അവധിക്കാലം ആഘോഷിക്കാന്‍ പോയിരുന്നുവെന്നും, ഇത് ഇവരുടെ സീരിയലിന് പോസിറ്റീവ് പ്രതികരണങ്ങള്‍ ലഭിച്ചതോടെയാണെന്നും പോലീസ് പറഞ്ഞു.

ഡിസംബര്‍ 24നായിരുന്നു നടിയുടെ ആത്മഹത്യ. ഷീസാന്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതോടെ, തുനിഷ വിഷാദത്തിലായെന്നും, അതോടെയാണ് ആത്മഹത്യ ചെയ്തതെന്നും നടിയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. നടിയുടെ മരണത്തിന് പതിനഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞത്.

ഷീസാന്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ശ്രദ്ധ വാക്കര്‍ കൊലപാതക കേസിനെ കുറിച്ച് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഷീസാന്‍ പോലീസിനോട് പറഞ്ഞിരുന്നു. ഇതര മതസ്ഥര്‍ തമ്മിലുള്ള വിവാഹം വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് താന്‍ ഭയന്നിരുന്നതായും ഷീസാന്‍ പറഞ്ഞിരുന്നു.

അതേസമയം കസ്റ്റഡിയില്‍ ഷീസാന്‍ പൊട്ടിക്കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി പെണ്‍കുട്ടികളുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന ആരോപണങ്ങളെ ഷീസാന്‍ തള്ളിയെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഷീസാന്‍ നിരന്തരം മൊഴി മാറ്റി കൊണ്ടിരിക്കുകയാണെന്ന് വാലിവ് പോലീസ് പറഞ്ഞു. പറഞ്ഞ കാര്യങ്ങളെല്ലാം അദ്ദേഹം മാറ്റി പറയുകയാണ്.

Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!

എന്തുകൊണ്ടാണ് തുനിഷയുമായി ബ്രേക്കപ്പ് ആയതെന്നതിന് കൃത്യമായ കാരണം നല്‍കാന്‍ ഷീസാന്‍ തയ്യാറായിട്ടില്ല. ഒരു വനിതാ പോലീസ് ഓഫീസര്‍ ചോദ്യം ചെയ്യവേയാണ് ഷീസാന്‍ പൊട്ടിക്കരഞ്ഞതെന്ന് പോലീസ് വെളിപ്പെടുത്തി. അതേസമയം ഇയാളുടെ രഹസ്യ കാമുകിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

വനിതാ പോലീസ് ഉദ്യോഗസ്ഥ വാലിവ് പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യാനായി എത്തിയപ്പോള്‍ ഷീസാന്‍ കരയാന്‍ തുടങ്ങി. തുടര്‍ച്ചയായ രണ്ട് ദിവസം, പല കഥകളാണ് തുനിഷയുമായി ബ്രേക്കപ്പാവുന്നതിന് ഷീസാന്‍ പറഞ്ഞത്. പക്ഷേ വനിതാ ഓഫീസര്‍ വന്നതോടെ ഇയാള്‍ കരയാന്‍ തുടങ്ങിയെന്നും വാലിവ് പോലീസ് പറഞ്ഞു.

ഷീസാനില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. വലിയ കാര്യങ്ങളൊന്നും അയാള്‍ പറഞ്ഞിട്ടില്ല. തന്റെ ജീവിതത്തില്‍ വേറൊരു പെണ്‍കുട്ടി ഇല്ലെന്നാണ് ഇയാള്‍ പറയുന്നുതെന്നും പോലീസ് പറഞ്ഞു. ഇതുവരെ 17 പേരുടെ മൊഴിയാണ് രേഖപ്പെുത്തിയത്. മൂന്ന് വ്യത്യസ്ത കാരണങ്ങള്‍ ഷീസാന്‍ പറഞ്ഞെങ്കിലും പോലീസ് വിശ്വസിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+