കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോപ്‌ലെസ് ചിത്രവുമായി ദീപാവലി ആശംസിച്ച് ഉര്‍ഫി ജാവേദ്; നടിക്ക് ട്രോള്‍, പിന്നാലെ കേസ്!!

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് താരം ഉര്‍ഫി ജാവേദിന്റെ ദീപാവലി ആശംസ വന്‍ വിവാദത്തില്‍. ഇതിന് പിന്നാലെ നടിക്കെതിരെ കേസും ഫയല്‍ ചെയ്തിരിക്കുകയാണ്. ബോള്‍ഡായ ചിത്രത്തിലൂടെ തന്റെ ആരാധകരെയും സോഷ്യല്‍ മീഡിയയെയും അമ്പരപ്പിക്കാറുണ്ട്. അതുപോലൊരു ചിത്രമാണ് ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്.

നടി ടോപ് ലെസ് ചിത്രത്തിലൂടെയാണ് നടി എല്ലാവര്‍ക്കും ദീപാവലി ആശംസിച്ചത്. എന്നാല്‍ ഇത് നടി വിചാരിച്ചതിലും വലിയ പ്രശ്‌നത്തിലേക്കാണ് നയിച്ചത്. അതേസമയം മ്യൂസിക് വീഡിയോയിലെ സഭ്യതാ ലംഘനവും അടക്കമാണ് നടിക്കെതിരെ കേസെടുക്കാന്‍ കാരണം. വിശദമായ വിവരങ്ങളിലേക്ക്....

1

ദീപാവലിക്ക് പ്രമുഖ താരങ്ങളെല്ലാം ആശംസ നേര്‍ന്നിരുന്നു. ഉര്‍ഫിയും അതുപോലെ ആശംസ നേര്‍ന്നതായിരുന്നു. സ്ഥിരമായി ഗ്ലാമര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ള ഉര്‍ഫി ആ തരത്തിലുള്ള ദീപാവലി ആശംസകള്‍ നേര്‍ന്നത്. ഒരു സ്‌കേര്‍ട്ട് മാത്രം ധരിച്ച് ടോപ് ലെസ്സായിട്ടായിരുന്നു നടി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. മുന്നില്‍ ദീപങ്ങള്‍ തെളിച്ച് വെച്ചിട്ടുണ്ട്. മറ്റൊരു ചിത്രം ലഡ്ഡു കടിച്ച് പിടിച്ചിട്ടുണ്ട് നടി. എന്നാല്‍ ചിത്രത്തിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് നടി നേരിട്ട് കൊണ്ടിരിക്കുന്നത്. മുമ്പും ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ അവര്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

2

ബ്രിട്ടീഷ് രാജാവ് ചാള്‍സിനേക്കാള്‍ പണക്കാരനാണോ ഋഷി സുനാക്; അളവില്ലാത്ത സ്വത്തിന് ഉടമ!!ബ്രിട്ടീഷ് രാജാവ് ചാള്‍സിനേക്കാള്‍ പണക്കാരനാണോ ഋഷി സുനാക്; അളവില്ലാത്ത സ്വത്തിന് ഉടമ!!

എന്ത് അസംബന്ധമാണിതെന്ന് ഒരു യൂസര്‍ കുറിച്ചു. നിങ്ങള്‍ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ മാത്രം കാര്യമാണ്. പക്ഷേ അതിനെ ദൈവവുമായി താരതമ്യം ചെയ്യാതിരിക്കുക എന്നും മറ്റൊരാള്‍ കുറിച്ചു. ഇതിനിടെയാണ് നടിക്ക് നേരെ കേസ് വന്നിരിക്കുന്നത്. അടുത്തിടെ നടിയുടെ ഒരു മ്യൂസിക് വീഡിയോ പുറത്തിറങ്ങിയിരുന്നു. ഇതിന്റെ പേരിലാണ് കേസ് നേരിടുന്നത്. ഹായെ ഹായെ യെ മജ്ബൂരി എന്ന് തുടങ്ങുന്ന ഗാനമാണിത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഗാനത്തിന് വലിയ ആരാധകര്‍ തന്നെയുണ്ട്. ഇതിനിടെയാണ് കേസ് വന്നിരിക്കുന്നത്.

3

സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയുമായി പ്രണയം; ആദ്യ കൂടിക്കാഴ്ച്ചയില്‍ യുവാവ് ചെയ്തത് ഇക്കാര്യംസോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയുമായി പ്രണയം; ആദ്യ കൂടിക്കാഴ്ച്ചയില്‍ യുവാവ് ചെയ്തത് ഇക്കാര്യം

ദില്ലിയില്‍ നിന്നുള്ള ഒരു അജ്ഞാത പരാതിയാണ് നടിക്കെതിരെ എടുത്തിരിക്കുന്നത്. വീഡിയോ സദാചാര വിരുദ്ധമായ ഉള്ളടക്കമുള്ളതാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഒക്ടോബര്‍ പതിനൊന്നിനാണ് ഈ ഗാനം പുറത്തിറങ്ങിയത്. കുറച്ച് ഗ്ലാമറസായിട്ടുള്ള ഗ്ലാനമാണിത്. ചുവന്ന സാരിയിലുള്ള ഉര്‍ഫിയുടെ ലുക്കും ഇതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിലീസ് ആയ അന്ന് മുതല്‍ ഇത് യുട്യൂബ് ട്രെന്‍ഡിംഗിലുണ്ട്. ഇതിനോടകം എട്ട് മില്യണ്‍ കാഴ്ച്ചക്കാരെയും ഈ ഗാനം സ്വന്തമാക്കിയിട്ടുണ്ട്. നടിയുടെ ഫാഷന്‍ സ്റ്റൈലിന് ഈ വീഡിയോയ്ക്ക് പിന്നാലെ ആരാധകരും വര്‍ധിച്ചിട്ടുണ്ട്.

4

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!

അതേസമയം ഇതുവരെ കേസിന്റെ കാര്യത്തില്‍ നടി പ്രതികരിച്ചിട്ടില്ല. നേരത്തെ ചിത്രത്തിന്റെ നൃത്ത പരിശീലനത്തിനിടെ നടി തെന്നി വീഴാന്‍ പോയിരുന്നു. വലിയ അപകടം പറ്റേണ്ടതായിരുന്നു. എന്നാല്‍ അവിടെയുണ്ടായിരുന്ന ഡാന്‍സര്‍മാരാണ് ഇവരെ രക്ഷിച്ചത്. പരിക്കൊന്നുമില്ലാതെ നടി രക്ഷപ്പെടുകയും ചെയ്തു. ദൈവത്തിന് നന്ദി, നിങ്ങള്‍ സുരക്ഷിതയായി ഇരിക്കുന്നു. ഞാന്‍ ഒരുപാട് ഭയന്ന് പോയെന്ന് ഒരു യൂസര്‍ ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിരുന്നു. ഒക്ടോബര്‍ പതിനേഴിന് പുറത്തുവിട്ട ബിഹൈന്‍ഡ് ദ സീന്‍സിലാണ് നടി വീഴാന്‍ പോകുന്ന ദൃശ്യങ്ങളുള്ളത്.

English summary
actress urfi javed landed in trouble over her new pic to wish diwali, fans trolls her, case registered,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X