ഇനി കനേഡിയനെന്ന് വിളിക്കരുത്; നികുതി ദായകരില്‍ മുമ്പനായി അക്ഷയ് കുമാര്‍, രജനീകാന്തിനും റെക്കോര്‍ഡ്!!
മുംബെെ: ബിജെപി നേതാക്കളുമായുള്ള അടുത്ത ബന്ധവും കനേഡിയന്‍ പൗരത്വവും ഏറെ അക്ഷയ് കുമാറിനെ പലപ്പോഴും വിവാദങ്ങളില്‍ ചാടിച്ചിട്ടുള്ളതാണ്. ഇന്ത്യന്‍ പൗരനല്ലെന്ന വിളിപ്പേര് അക്ഷയ് കുമാറിന് പലപ്പോഴും നാണക്കേടായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ അതെല്ലാം സോഷ്യല്‍ മീഡിയയിലെ കാര്യങ്ങളാണ്.
രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അക്ഷയ് എപ്പോഴും മുന്നില്‍ ഉണ്ടാവാറുണ്ട്. ഇപ്പോള്‍ അത്തരമൊരു നേട്ടമാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. ഹിന്ദി സിനിമാ ഇന്‍ഡസ്ട്രിയായ ബോളിവുഡിലെ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന താരമെന്ന റെക്കോര്‍ഡ് താരം ഒരിക്കല്‍ കൂടി സ്വന്തമാക്കിയിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ഹിന്ദി സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന താരമെന്ന നേട്ടം ആദായ നികുതി വകുപ്പ് തന്നെയാണ് അക്ഷയ് കുമാറിനെ അറിയിച്ചത്. എന്നാല്‍ ഇതുവരെ സൂപ്പര്‍ താരം കൂടിയായ അക്ഷയ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഉള്ളയിടത്താണ് ഈ നേട്ടം അക്ഷയ് കുമാര്‍ സ്വന്തമാക്കിയിരിക്കുന്നത്. അക്ഷയിനെ സമ്മാന്‍ പത്ര നല്‍കി ആദരിച്ചിരിക്കുകയാണ് ആദായനികുതി വകുപ്പ്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഇക്കാര്യം വൈറലായി കഴിഞ്ഞു.

അതേസമയം ഇത്തരമൊരു ആദരം അക്ഷയ് കുമാറിന് ആദ്യമായിട്ടാണ് ലഭിക്കുന്നത്. വര്‍ഷങ്ങളായി ഏറ്റവും കൃത്യമായി നികുതി അടയ്ക്കാറുണ്ട് അക്ഷയ് കുമാര്‍. എന്നാല്‍ ആദായനികുതി വകുപ്പ് അടുത്തിടെയാണ് ഇത്തരമൊരു ആദരിക്കല്‍ ചടങ്ങ് ഏര്‍പ്പെടുത്തിയതെന്നാണ് സൂചന. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ നികുതി അടയ്്കുന്ന ബോളിവുഡ് താരമെന്ന നേട്ടവും ഖിലാഡി കുമാര്‍ സ്വന്തമാക്കി. ഒരു വര്‍ഷം ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ഇറക്കുന്നതും അക്ഷയ് കുമാറാണ്.

അക്ഷയ് കുമാറിനെ മാത്രമല്ല സൂപ്പര്‍ താരം രജനീകാന്തിനെയും ആദായ നികുതി വകുപ്പ് ആദരിച്ചു. തമിഴ്‌നാട്ടില്‍ ഏറ്റവുമധികം നികുതി നല്‍കുന്ന താരമാണ് അദ്ദേഹം. അക്ഷയ് കുമാറിനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. അക്ഷ് കുമാര്‍ ഒരു ഗ്ലോബല്‍ സൂപ്പര്‍ സ്റ്റാറല്ലെന്നാണ് പലരും പറയുന്നത്. അവര്‍ക്ക് അദ്ദേഹം കനേഡിയനാണ്. പക്ഷേ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ ആദായനികുതി അടയ്ക്കുന്നയാളാണെന്നും ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തു. ആദായനികുതി വകുപ്പ് അക്ഷയ്കുമാറിനെ സമ്മാന്‍ പത്ര നല്‍കി ആദരിച്ചത് കനേഡിയന്‍ എന്ന് വിളിച്ച് കളിയാക്കുന്നവര്‍ കാണണമെന്നും ഒരാള്‍ കുറിച്ചു.

അതേസമയം പുതുച്ചേരി ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്റെ അധ്യക്ഷതയില്‍ ആദായനികുതി ദിനാചരണ പരിപാടിയുണ്ടായിരുന്നു. അതില്‍ വെച്ചാണ് പിതാവ് രജനീകാന്തിന് വേണ്ടി മകള്‍ അവാര്‍ഡ് സ്വീകരിച്ചത്. ഇത് അവര്‍ പങ്കുവെച്ചിരുന്നു. ഉയര്‍ന്ന നികുതിദായകന്റെ അഭിമാനമുള്ള മകള്‍ എന്ന കുറിപ്പും ഇതോടൊപ്പമുണ്ടായിരുന്നു. അതേസമയം തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതും, ഏറ്റവും മികച്ച കളക്ഷന്‍ നേടുന്നതും രജനീകാന്താണ്. അടുത്ത ചിത്രത്തിനായി നൂറ് കോടി രൂപ വരെ രജനീകാന്ത് പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴ് സിനിമയിലെ തന്നെ സര്‍വകാല റെക്കോര്‍ഡാണ്. രജനിയുടെ അവസാന ചിത്രം അണ്ണാത്തെ വലിയ ഓപ്പണിംഗ് നേരത്തെ നേടിയിരുന്നു.

അക്ഷയ് കുമാറിനും അതുപോലെ നേട്ടങ്ങളുണ്ട്. മുപ്പത് കൊല്ലം കൊണ്ട് കരിയറില്‍ നേടിയ ബഹുമാനമാണ് അവാര്‍ഡ് രൂപത്തില്‍ കിട്ടിയതെന്ന് ആരാധകര്‍ പറയുന്നു. പലരും അദ്ദേഹത്തിന് ലഭിച്ച സര്‍ട്ടിഫിക്കറ്റ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം അവസാനമായി പൃഥ്വിരാജ് എന്ന ചിത്രത്തിലാണ് അക്ഷയ് കുമാര്‍ അഭിനയിച്ചത്. എന്നാല്‍ ഈ ചിത്രം വലിയ വിജയമായിരുന്നു. നേരത്തെ അക്ഷയുടെ ബച്ചന്‍ പാണ്ഡെയും ഇതുപോലെ പരാജയപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മാര്‍ക്കറ്റിന് യാതൊരു പ്രതിസന്ധിയും ഉണ്ടായിട്ടില്ല. അടുത്ത മാസം പുതിയ ചിത്രം അദ്ദേഹത്തിന്റേതായി റിലീസാവുന്നുണ്ട്. ഖാന്‍ ത്രയങ്ങളേക്കാള്‍ സിനിമ വരാനിരിക്കുന്നത് അക്ഷയ് കുമാറിനാണ്.












Click it and Unblock the Notifications