അലി തുനിഷ ശര്‍മയുടെ കാമുകനോ? നടിയുടെ അമ്മ പറയുന്നത് ഇങ്ങനെ
മുംബൈ: തുനിഷ ശര്‍മ ഡേറ്റിംഗ് ആപ്പിലൂടെ മറ്റൊരാളുമായി ബന്ധം തുടങ്ങിയിരുന്നുവെന്ന ഷീസാന് ഖാന്റെ വാദങ്ങളെ തള്ളി നടിയും അമ്മയും അമ്മാവനും. അലി എന്നയാളുമായി തുനിഷ പ്രണയത്തിലായിരുന്നു. അലിയും തുനിഷയും സുഹൃത്തുക്കളായിരുന്നു. അലി നടിയുടെ ജിം ട്രെയിനറായിരുന്നുവെന്ന് അമ്മ വനിതാ ശര്‍മ പറഞ്ഞു.
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അലി എന്നൊരാളെ തുനിഷ വിളിച്ചിരുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ മുംബൈ കോടതിയില്‍ അലിയെ ഡേറ്റിംഗ് ആപ്പിലൂടെ തുനിഷയുമായി ചാറ്റ് ചെയ്തിരുന്നതായിട്ടാണ് ഷീസാന് പറഞ്ഞിരുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

തുനിഷ ഷീസാനില് നിന്നുണ്ടായ ബ്രേക്കപ്പില്‍ നിന്ന് മോചിതയായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അവള് പരമാവധി അതെല്ലാം മറന്ന് മുന്നോട്ട് പോകാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ തന്റെ മകള്‍ ഏതെങ്കിലും ഡേറ്റിങ് ആപ്പില്‍ ഉണ്ടായിരുന്നതായി അറിയില്ല. തുനിഷ എന്നെ വിളിച്ചിരുന്നു.
അലിയെ കാണുകയാണെന്നും പറഞ്ഞിരുന്നു. അലി മൂന്ന് വര്‍ഷം മുമ്പ് അവളുടെ ജിം ട്രെയിനറായിരുന്നുവെന്നും വനിത പറയുന്നു. അലിക്കൊപ്പം അവസാന മൂന്ന് ദിവസം അവള് പോയിരുന്നു. ഭക്ഷണം കഴിക്കാനും,സംസാരിക്കാനുമായിട്ടാണ് പോയത്. അവര്‍ രണ്ടുപേരും സുഹൃത്തുക്കളായിരുന്നു. ഡിസംബറില്‍ മൂന്ന് തവണ അവര്‍ കണ്ടിരുന്നുവെന്നും തുനിഷയുടെ അമ്മ പറഞ്ഞു.
വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?
ഇപ്പോള്‍ എല്ലാം അലിയുടെ കുറ്റമാണോ എന്നും വനിത ചോദിക്കുന്നു. ഷീസാന്റെ അഭിഭാഷകന് പറഞ്ഞതെല്ലാം കള്ളമാണ്. ഡിസംബര്‍ 21, 22, 23 തിയതികളില്‍ തുനിഷ വീട്ടില്‍ വന്നിരുന്നില്ലെന്ന വാദങ്ങള്‍ തെറ്റാണെന്നും തുനിഷയുടെ അമ്മ പറഞ്ഞു. തുനിഷയുടെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞ ദിവസം അലി എന്നെ കാണാന്‍ വന്നിരുന്നു.
തുനിഷ ഷീസാനെ കുറിച്ച് അലിയോട് പഞ്ഞിരുന്നു. പോലീസ് അയാളുടെ മൊഴിയെടുത്തിട്ടുണ്ട്. തുനിഷ അലിയെ കണ്ടിട്ടുണ്ടെങ്കില്‍ അതിലെന്താണ് ഇത്ര വലിയ കാര്യം. മുമ്പ് ഒരുമിച്ച് അഭിനയിച്ച ഒരു അഭിനേതാവിനെ തുനിഷ കണ്ടിട്ടുണ്ട്. മറ്റൊരു നടന് സംഘടിപ്പിച്ച പാര്‍ട്ടിയിലും പങ്കെടുത്തിട്ടുണ്ട്. എന്നുവെച്ച് അവരെ കുറ്റം പറയാന്‍ പറ്റുമോ?
ഷീസാന്റെ കുടുംബത്തിനും, അഭിഭാഷകനും മറ്റ് വഴികളൊന്നുമില്ലാത്തത് കൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണിത്. ബ്രേക്കപ്പിനെ തുടര്‍ന്ന് തുനിഷ ആകെ വിഷമത്തിലായിരുന്നു എന്നതാണ് സത്യമെന്നും വനിത പറഞ്ഞു.
അതേസമയം തുനിഷയുടെ അമ്മാവന് പവന് ശര്‍മയും ഷീസാന്റെ വാദങ്ങളെ തള്ളി. അലിയെ വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് അറിയാം. അലി തുനിഷയുടെ ഫിറ്റ്നസ് ട്രെയിനറാണ്. ഷീസാനുമായി പ്രണയത്തകര്ച്ചയുണ്ടായ ശേഷം, തുനിഷ അലിയെ ഡേറ്റിംഗ് ആപ്പില്‍ കണ്ടിരുന്നു.
ഇതേ തുടര്‍ന്നാണ് ജിമ്മില്‍ വെച്ച് ഇവര്‍ വീണ്ടും കാണാന്‍ ഇടയായത്. തുടര്‍ന്ന് നമ്പറുകള്‍ കൈമാറുകയായിരുന്നു. അലിയെ കാണാന്‍ പോകുമ്പോഴൊക്കെ തുനിഷ വീട്ടില്‍ പറയാറുണ്ടായിരുന്നു. അവര്‍ നല്ല സുഹൃത്തുക്കളായിരുന്നു. കാമുകിയാണെന്ന വാദം തെറ്റാണെന്നും പവന് ശര്‍മ പറഞ്ഞു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications