ഷാരൂഖിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ആര്യന്‍? വാങ്ങാനാവുക ഈ ഭക്ഷണങ്ങള്‍, ജയിലില്‍ മോശം സാഹചര്യം

മുംബൈ: ആര്യന്‍ ഖാന്റെ ദുരിത ജീവിതത്തിന് ചെറിയ ആശ്വാസം. ജയില്‍ അധികൃതര്‍ ഭക്ഷണം വാങ്ങാനുള്ള അവസരം ആര്യന് ഒരുക്കിയിരിക്കുകയാണ്. എന്നാല്‍ ഷാരൂഖ് ഖാനും ഭാര്യ ഗൗരിക്കും അത്ര സുഖകരല്ലാത്ത അനുഭവമാണ് മകനോട് സംസാരിച്ചതിന് ശേഷമുണ്ടായത്. വീട്ടില്‍ നിന്ന് ഭക്ഷണം കൊടുത്തയക്കാന്‍ പറ്റില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. ആര്‍തര്‍ റോഡ് ജയിലിലെ അധികൃതര്‍. അതേസമയം ജാമ്യം കിട്ടുക അത്ര എളുപ്പമല്ല എന്നാണ് ഓരോ ദിവസത്തെയും കാര്യങ്ങള്‍ തെളിയിയിക്കുന്നത്.

ഒക്ടോബര്‍ ഇരുപതിനാണ് അടുത്ത വാദം കേള്‍ക്കുക. എന്നാല്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പുതിയ വാദങ്ങള്‍ നിരത്തി ആര്യനെ പൂട്ടാനുള്ള ഒരുക്കത്തിലാണ്. ബോളിവുഡ് ഒറ്റക്കെട്ടായി രംഗത്ത് വരാതിരിക്കുന്നതും എന്‍സിബിക്ക് സമ്മര്‍ദങ്ങളില്ലാതെ മുന്നോട്ട് പോകാന്‍ സഹായകരമാകുന്നുണ്ട്.

1

ആര്യന് ആറ് ദിവസം കൂടി ആര്‍തര്‍ റോഡ് ജയിലില്‍ കഴിയേണ്ടി വരും. ഇരുപതിന് ജാമ്യം കിട്ടിയാല്‍ വീണ്ടും തിരിച്ചെത്തേണ്ടി വരും. ആര്യനെ സാധാരണ തടവ് കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അഞ്ച് ദിവസത്തെ ക്വാറന്റീന്‍ അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സാധാരണ വാര്‍ഡില്‍ അഞ്ഞൂറ് തടവുപുള്ളികളാണ് ഉള്ളത്. ആര്യനെതിരെയുള്ള വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ സ്വന്തം വസ്ത്രം ധരിക്കാം. ജയിലില്‍ തടവുപ്പുള്ളികള്‍ ഉപയോഗിക്കുന്ന വസ്ത്രം ആര്യന്‍ ഉപയോഗിക്കേണ്ടതില്ല. അതേസമയം ജയിലില്‍ പുതിയ പേരും ആര്യനുണ്ട്. എന്‍596 എന്ന നമ്പറിലാണ് താരപുത്രന്‍ അറിയപ്പെടുക. ആര്യനോട് ഭക്ഷണം കൃത്യമായി കഴിക്കാന്‍ അടക്കം ഷാരൂഖ് ഖാന്‍ ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ട്.

2

ജയിലില്‍ ഒരുപാക്കറ്റ് ബിസ്‌കറ്റും മൂന്ന് കുപ്പി വെള്ളവും മാത്രമായിരുന്നു ആര്യന് കഴിക്കാന്‍ ബാക്കിയുണ്ടായിരുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് ജയില്‍ കാന്റീനില്‍ നിന്ന് വാങ്ങിയതാണ് എന്നാണ് വിവരം. ഇത് ഷാരൂഖ് ഖാനും ഗൗരിയും അറിഞ്ഞിരുന്നു. തുടര്‍ന്നാണ് 4500 രൂപ മണി ഓര്‍ഡറായി ആര്യന് ജയിലിലേക്ക് എത്തിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഈ പണം എത്തിച്ചത്. ഈ പണം ജയിലില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ആര്യന് ഉപയോഗിക്കാം. അതിനുള്ള അനുമതി ജയില്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഒരു മാസം പരമാവധി ചെലവിടാന്‍ കഴിയുന്ന തുകയാണ് 4500. മണി ഓര്‍ഡര്‍ വഴി മാത്രമേ ഇത് അയക്കാന്‍ സാധിക്കൂ എന്നും ജയില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

3

അതേസമയം വീട്ടില്‍ നിന്നുള്ള ഭക്ഷണം നല്‍കാന്‍ സാധിക്കില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബ്രഡുകള്‍, സമോസ, വടാപാവ്, ഭേല്‍പുരി, ചിക്കന്‍ താലി, എഗ് താലി, ജ്യൂസുകള്‍ എന്നിവയാണ് ഇവിടെയുള്ള പ്രധാന ഭക്ഷണസാധനം. ഇതിന് പുറമേ സോപ്പ്, ടൂത്ത്‌പോസ്റ്റുകള്‍, എണ്ണ എന്നിവയും ജയില്‍ കാന്റീനില്‍ വില്‍പ്പനയ്ക്കുണ്ട്. ജയില്‍ അധികൃതര്‍ നിര്‍ബന്ധിച്ചിട്ടും ഭക്ഷണം കഴിക്കാന്‍ ആര്യന്‍ നേരത്തെ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വന്തം പണം ഉപയോഗിച്ച് ആര്യന് ഈ ഭക്ഷണസാധനമെല്ലാം വാങ്ങാന്‍ സാധിക്കുക. നേരത്തെ ഷാരൂഖ് ഖാന്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം കൊണ്ടുവന്ന് കൊടുക്കാന്‍ സാധിക്കുമോ എന്ന് അധികൃതരോട് ചോദിച്ചിരുന്നു.

4

വീഡിയോ കോള്‍ വഴി ആര്യന്‍ ഷാരൂഖ് ഖാനുമായും ഗൗരിയുമായും സംസാരിച്ചിട്ടുണ്ട്. ഇവര്‍ക്ക് നേരിട്ട് വന്ന് ആര്യനെ കാണാന്‍ സാധിക്കില്ല. അതിന് കാരണം കൊവിഡ് മാനദണ്ഡങ്ങള്‍ ഉള്ളത് കൊണ്ടാണ്. മാസത്തില്‍ രണ്ടോ മൂന്നോ തവണ വീഡിയോ കോള്‍ വഴി ആര്യനുമായി സംസാരിക്കാന്‍ ഷാരൂഖിനും കുടുംബത്തിനും അനുമതിയുണ്ട്. 11 സ്മാര്‍ട്ട്‌ഫോണുകള്‍ ഒരേസമയം ആര്‍തര്‍ റോഡ് ജയിലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം ആര്യന് 4500 രൂപ മണി ഓര്‍ഡറായി ലഭിച്ചുവെന്ന് ജയില്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ആര്യന് ജയിലില്‍ ലഭിച്ച കൈദി 956 എന്ന നമ്പര്‍ അദ്ദേഹത്തെ ജയിലില്‍ വിളിക്കാനുള്ള നമ്പറാണെന്ന് അധികൃതര്‍ പറയുന്നു.

5

ജയിലില്‍ ഉള്ളില്‍ പാചകം ചെയ്യുന്ന ഭക്ഷണം മികച്ച നിലവാരം ഉള്ളതാണെന്ന് അധികൃതര്‍ പറയുന്നു. നേരത്തെയുള്ള ഹൈക്കോടതി വിധിപ്രകാരമാണ് ആര്യന് ഷാരൂഖ് ഖാനുമായി സംസാരിക്കാന്‍ സാധിച്ചത്. തടവുകാരെ ആഴ്ച്ചയില്‍ രണ്ട് തവണയെങ്കിലും കുടുംബവുമായി വീഡിയോ കോള്‍ വഴി സംസാരിക്കാന്‍ അനുവദിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു വിധി വന്നത്. ഈ ഓപ്ഷന്‍ ഒരിക്കല്‍ മാത്രമാണ് ആര്യന്‍ ഉപയോഗിച്ചത്. കോടതി വിധി വരുന്നത് വരെ പുറത്തുനിന്നോ വീട്ടില്‍ നിന്നോ ഉള്ള ഭക്ഷണം ആര്യന് നല്‍കാനാവില്ലെന്നാണ് ജയില്‍ അധികൃതരുടെ നിലപാട്. നിലവില്‍ 12 ദിവസം ജയിലില്‍ കഴിഞ്ഞിരിക്കുകയാണ് ആര്യന്‍.

6

ഒക്ടോബര്‍ ഇരുപതിനുള്ളില്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത എന്തായാലുമില്ല. ആഘോഷ സീസണിന്റെ ഭാഗമായി കോടതി പിരിഞ്ഞിരിക്കുകയാണ്. ഇനി ഇരുപതിന് മാത്രമാണ് തുറക്കുക. അഞ്ച് ദിവസം കൂടി ആര്യന് ജയിലില്‍ കഴിയേണ്ടി വരും. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ആര്യന് ബന്ധമുണ്ടെന്നും, ഇവരുമായി ആര്യന്‍ സംസാരിച്ചിരുന്നുവെന്നുമാണ് എന്‍സിബി കോടതിയെ അറിയിച്ചത്. അറസ്റ്റ് ചെയ്യുമ്പോള്‍ ആര്യന്റെ കൈവശം മയക്കുമരുന്ന് ഉണ്ടായിരുന്നില്ല. മയക്കുമരുന്ന് വാങ്ങാന്‍ കൈവശം പണം പോലുമില്ലായിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്ന സമയത്തുമല്ല ആര്യനെ അറസ്റ്റ് ചെയ്തത്. ഇതൊന്നുമില്ലാതെ എങ്ങനെയാണ് കേസ് മുന്നോട്ട് പോവുകയെന്നും ആര്യന്റെ അഭിഭാഷകന്‍ ചോദിച്ചിരുന്നു.

7

ഷാരൂഖും ഗൗരിയുമായുള്ള സംസാരത്തില്‍ ആര്യന്‍ പൊട്ടിക്കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ചേര്‍ന്നാണ് ആര്യനെ ആശ്വസിപ്പിച്ചതെന്നാണ് വിവരം. ജയില്‍ അധികൃതരാണ് ആര്യന് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കിയത്. ജയിലിലെ സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് ആര്യനോട് ഷാരൂഖ് ചോദിച്ചറിഞ്ഞിട്ടുണ്ട്. ആര്യനെ എന്‍സിബി ഉദ്യോഗസ്ഥര്‍ തല്ലി എന്ന റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ജയില്‍ ജീവിതം ആര്യന് അത്ര സുഖകരമാകില്ലെന്ന് ഉറപ്പാണ്. മുംബൈയിലെ ഏറ്റവും പഴക്കം ചെന്നതും വലിപ്പമേറിയതുമാണ് ജയിലാണ് ആര്‍തര്‍ റോഡില്‍ ഉള്ളത്. ഇതിനുള്ളിലെ അന്തരീക്ഷം അത്ര നല്ലതല്ല എന്നാണ് വിവരം.

8

വളരെ വൃത്തിഹീനമായ ഓപ്പണ്‍ ടോയ്‌ലറ്റുകളാണ് ഇവിടെയുള്ളത്. മതിയായ അത്രയും ടോയ്‌ലറ്റുകളും ഇവിടെയില്ല. ടോയ്‌ലറ്റില്‍ ഉപയോഗിക്കുന്ന ഏത് വെള്ളം തന്നെയാണ് കുളിക്കാനും തുണി അലക്കാനും ഉപയോഗിക്കുന്നത്. കൃത്യമായ മെഡിക്കല്‍ സംവിധാനങ്ങളും ജയിലില്‍ ഇല്ല. നീരവ് മോദിയുടെ അഭിഭാഷകര്‍ നേരത്തെ ബ്രിട്ടനില്‍ വാദിച്ചതും ഇക്കാര്യങ്ങളാണ്. കാറ്റ് കൊള്ളാന്‍ ഇവിടെ ഫാന്‍ പോലും ഇല്ലായിരുന്നു. ഒടുവില്‍ സഞ്ജയ് ദത്ത് ഇവിടെയുണ്ടായിരുന്ന സമയത്താണ് അത് സ്ഥാപിച്ചത്. എലിയും പുഴുക്കളും നിറഞ്ഞിരിക്കുകയാണ് ജയിലില്‍ എന്നാണ് റിപ്പോര്‍ട്ട്. തടവുപുള്ളികള്‍ക്ക് യാതൊരു സ്വകാര്യതയും ഇവിടെയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+