ആര്യന്‍ ഖാന് ജാമ്യമില്ല, സിനിമകള്‍ ഒഴിവാക്കി ഷാരൂഖ്, ഇനി 3 നാള്‍, ഇല്ലെങ്കില്‍ 15 നാള്‍ ജയിലില്‍

മുംബൈ: ആര്യന്‍ ഖാന് തുടര്‍ച്ചയായ രണ്ടാം ദിവസവും ഹൈക്കോടതിയില്‍ നടന്ന വാദത്തില്‍ ജാമ്യമില്ല. ശക്തമായ വാദം നടന്ന മൂന്നാം ദിനവും കോടതി ആര്യന്റെ ജാമ്യാപേക്ഷ വാദം കേള്‍ക്കാനായി നാളേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേസില്‍ അറസ്റ്റിലായ രണ്ട് പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ പ്രതീക്ഷയിലായിരുന്നു ആര്യന്റെ കുടുംബം.

എന്നാല്‍ കോടതിയില്‍ എന്‍സിബി ശക്തമായി തന്നെ ആര്യന്റെ ജാമ്യത്തെ എതിര്‍ത്തു. ദീപാവലിക്ക് മുമ്പ് മകനെ വീട്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഷാരൂഖിന്റെ കുടുംബം. തുടര്‍ച്ചയായി തിരിച്ചടികളുണ്ടാവുന്നത് ഷാരൂഖ് ഖാന്റെ കുടുംബത്തെ ആകെ നിരാശപ്പെടുത്തിയിരിക്കുകയാണ്.

1

നാളെ ഉച്ചയ്ക്ക് ശേഷമാണ് കേസില്‍ വീണ്ടും വാദം കേള്‍ക്കുന്നത്. ആര്യനൊപ്പം അര്‍ബാസ് മെര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരുടെ ജാമ്യഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. ഉച്ചയ്ക്ക് രണ്ടരയ്യയ്ക്ക് വാദം തുടരും. എന്നാല്‍ ഷാരൂഖ് ഖാന് ആശങ്കപ്പെടുത്തുന്ന കാര്യമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ ആര്യന്റെ ജാമ്യാപേക്ഷയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ കോടതി ദീപാവലി അവധിക്കായി പിരിയും. ദീര്‍ഘകാല അവധിയാണിത്. അതിന് മുമ്പേ തന്നെ ജാമ്യത്തിനാണ് ഷാരൂഖ് ശ്രമിക്കുന്നത്. കോടതി അവധിക്ക് പിരിഞ്ഞാല്‍ നവംബര്‍ 15 വരെ ആര്യന്‍ മുംബൈ ആര്‍തര്‍ റോഡിലെ ജയിലില്‍ കഴിയേണ്ടി വരും.

2

എന്‍സിബി കസ്റ്റിഡിയില്‍ ആവശ്യത്തിനുണ്ടായിരുന്നു ആര്യനും അര്‍ബാസും. എന്‍സിബി വിളിപ്പിച്ചാല്‍ ഇവര്‍ ഏത് സമയത്തും ഹാജരാകും. പിന്നെ എന്തിനാണ് ജയില്‍ വാസം. മുംബൈയിലാണ് ഇവര്‍ താമസിക്കുന്നത്. എന്‍സിബിയുടെ കണ്‍മുന്നില്‍ തന്നെ ഇവരുണ്ട്. ആര്യന്റെയും അര്‍ബാസിന്റെയും ഭരണഘടനാപരമായ അവകാശങ്ങളാണ് ഇല്ലാതാവുന്നത്. ജാമ്യം ലഭിക്കേണ്ടതാണെന്നും അഭിഭാഷകന്‍ അമിത് ദേശായ് പറഞ്ഞു. അറസ്റ്റിന് കാരണം എന്താണെന്ന് പറയാതെ ഒരു വ്യക്തിയെയും പിടിച്ച് വെക്കാനോ അറസ്റ്റ് ചെയ്യാനോ അധികാരമില്ലെന്ന് മുകുള്‍ റോത്തഗി ഹൈക്കോടതിയെ അറിയിച്ചു. ഫോണ്‍ പിടിച്ചെടുത്തിട്ട് പോലും അക്കാര്യം അവര്‍ അറിയിച്ചില്ല. വാട്‌സ്ആപ്പ് സംഭാഷണം ഉണ്ടായിട്ടും ആര്യനെ തെറ്റിദ്ധരിപ്പിക്കാനാണ് എന്‍സിബി ശ്രമിച്ചതെന്നും റോത്തഗി പറഞ്ഞു.

3

ഷാരൂഖ് ഖാന്‍ സിനിമകളെല്ലാം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. നേരത്തെ സ്‌പെയിനില്‍ ഷൂട്ട് ചെയ്യാനിരുന്ന പത്താന്‍ എന്ന ചിത്രത്തിലെ ഗാനരംഗവും ഷാരൂഖ് മാറ്റിവെച്ചിരുന്നു. മകന്റെ കേസ് പ്രൊഫഷണലി ഷാരൂഖിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. അദ്ദേഹത്തെ വിശ്വസിച്ച് ഷൂട്ടിംഗ് തുടങ്ങിയ പല ചിത്രങ്ങളും റിലീസ് വൈകുമെന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം അറ്റ്‌ലീ സംവിധാനം ചെയ്യാനിരുന്ന ഷാരൂഖ് ചിത്രത്തില്‍ നിന്ന് നായികയായ നയന്‍താര പിന്‍മാറിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പകരം സാമന്ത നായികയാവുമെന്നും ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സാമന്തയായാലും നയന്‍താരയായാലും ഇരുവരുടെയും ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്.

4

ഇപ്പോഴിതാ ഷാരൂഖ് ഖാന്‍ പത്താന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചുവെന്നാണ് വിവരം. യഷ് രാജ് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. ഷാരൂഖിന്റെ തിരിച്ചുവരവിനുള്ള ചിത്രം കൂടിയായിരുന്നു ഇത്. അതോടൊപ്പം അറ്റ്‌ലീയുടെ ചിത്രത്തെയും ആര്യന്റെ കേസ് ബാധിച്ചിരിക്കുകയാണ്. ലയണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രവും തല്‍ക്കാലം മുന്നോട്ട് പോകാനാവാത്ത അവസ്ഥയിലാണ്. സൗത്ത് മുംബൈയിലായിരുന്നു അറ്റ്‌ലീ ചിത്രത്തിന്റെ ഷൂട്ടിംഗ്. ഇത് ആര്യന്‍ അറസ്റ്റിലാവുന്നതിന് മുമ്പുള്ളതായിരുന്നു. ഇവിടെ വെച്ച് കുറച്ച് സംഘട്ടന രംഗങ്ങളും ഷൂട്ട് ചെയ്തിരുന്നു. ഇത് വേഗം തീര്‍ക്കാനായിരുന്നു ടീം കരുതിയത്. എന്നാല്‍ ഇതടക്കം ഇപ്പോള്‍ മാറ്റിവെച്ചിരിക്കുകയാണ്.

5

പത്താന് വേണ്ടി ദീപിക പദുക്കോണ്‍ നല്‍കിയ ഡേറ്റുകള്‍ മാറ്റിയിരിക്കുകയാണ്. ഷാരൂഖ് തിരിച്ചുവന്നതിന് ശേഷം താന്‍ എത്താമെന്ന് നടി ഉറപ്പ് നല്‍കിയിട്ടുണ്ട്. പരസ്യ ചിത്രങ്ങള്‍ക്കായി ഈ സമയം വിനിയോഗിക്കാനാണ് ദീപിക തീരുമാനിച്ചിരിക്കുന്നത്. സമാന സ്ഥിതിയിലൂടെ ദീപികയും കടന്നുപോയതാണ്. അതുകൊണ്ട് നടിയുടെ എല്ലാ പിന്തുണയും ഷാരൂഖ് ഖാനുണ്ട്. ഇരുവരും ചേര്‍ന്ന് സ്‌പെയിനില്‍ ഒരു ഗാനചിത്രീകരണവും നടക്കേണ്ടതായിരുന്നു. നിലവില്‍ ഇന്റേണ്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കും, ഋതിക് റോഷന്റെ ബിഗ് ബജറ്റ് ചിത്രവുമാണ് ദീപികയ്ക്ക് ഈ വര്‍ഷമുള്ളത്. ഷാരൂഖിന്റെ പ്രശ്‌നം തീരുന്ന മുറയ്ക്ക് ചിത്രം ആരംഭിക്കാനാണ് തീരുമാനം.

6

പന്ത്രണ്ടോ പതിമൂന്നോ സ്‌ക്രിപ്റ്റുകളാണ് ഷാരൂഖ് ഒരേസമയം കേട്ടുകൊണ്ടിരിക്കുന്നത്. രണ്ട് വര്‍ഷത്തോളം ബോളിവുഡില്‍ നിന്ന് വിട്ടുനിന്ന ശേഷം തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു താരം. 2022-2023 വര്‍ഷങ്ങളിലായി റിലീസ് ചെയ്യാനുള്ള ചിത്രങ്ങളായിരുന്നു ഇത്. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ആര്യന്റെ കേസ് ഷാരൂഖിന്റെ അടിമുടി തകര്‍ത്തു എന്നാണ് സുഹൃത്തുക്കള്‍ അടക്കമുള്ളവര്‍ പറയുന്നത്. എന്നാല്‍ ഈ ചിത്രത്തിന്റെ സംവിധായകരും നിര്‍മാതാക്കളുമെല്ലാം ഷാരൂഖിനെ പിന്തുണയ്ക്കുന്നുണ്ട്. പ്രതിസന്ധി പരിഹരിച്ചിട്ട് ഷൂട്ട് ആരംഭിച്ചാല്‍ മതിയെന്നാണ് ഇവരും പറയുന്നത്. സല്‍മാന്‍ ഖാനില്‍ നിന്ന് മാത്രമാണ് ഷാരൂഖിന് പിന്തുണ ലഭിച്ചിരിക്കുന്നത്. സൂപ്പര്‍ താരങ്ങളൊന്നും ഇതുവരെ പരസ്യമായ പിന്തുണ അറിയിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q