ആര്യന് മയക്കുമരുന്ന് 2 തവണ എത്തിച്ചത് അനന്യ, വിതരണത്തിന് സെലിബ്രിറ്റിയുടെ മാനേജര്‍, ഏറ്റുപറഞ്ഞു
മുംബൈ: ആര്യന്‍ ഖാന്റെ കേസില്‍ പുതിയ വഴിത്തിരിവുകള്‍. ഒരു പ്രമുഖ സെലിബ്രിറ്റിയുടെ വിശ്വസ്തന് മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്നാണ് നടി അനന്യ പാണ്ഡെ വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം കേസിലെ നിര്‍ണായക മൊഴിയാണ് ഇതെന്നാണ് എന്‍സിബി വെളിപ്പെടുത്തുന്നത്.
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയിലും ആര്യന്റെ ജാമ്യാപേക്ഷയെ എന്‍സിബി എതിര്‍ക്കാന്‍ ഒരുങ്ങുകയാണ്. അനന്യയും കേസില്‍ നിര്‍ണായകമായ പ്രതിയായി മാറിയേക്കാന്‍ സാധ്യതയുണ്ട്. അതേസമയം എല്ലാം ഏറ്റുപറഞ്ഞാല്‍ നടിയെ മാപ്പുസാക്ഷിയാക്കാനും സാധ്യതയുണ്ട്. എന്നാല്‍ അതൊന്നും എന്‍സിബി സ്ഥിരീകരിച്ചിട്ടില്ല.

അനന്യയുടെ ചോദ്യം ചെയ്യല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം രണ്ട് തവണ ചോദ്യം ചെയ്തപ്പോള്‍ തന്നെ നടി പല കാര്യങ്ങളും സമ്മതിച്ചുവെന്നാണ് വിവരം. മയക്കുമരുന്ന് വിതരണം ചെയ്യുന്നയാളെ തനിക്ക് അറിയാമെന്ന് അനന്യ തുറന്ന് പറഞ്ഞു. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന് വേണ്ടി ഒന്നോ രണ്ടോ തവണ മയക്കുമരുന്ന് എത്തിച്ച് കൊടുത്തിട്ടുണ്ടെന്നും അനന്യ പറയുന്നു. ബോളിവുഡിലെ അതിപ്രശസ്തനായ ഒരു സെലിബ്രിറ്റിയുടെ ഹൗസ് ഹെല്‍പ്പിനാണ് ഇതില്‍ പങ്കുള്ളത്. മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത് ഇയാളാണെന്ന് അനന്യ എന്‍സിബിയോട് സമ്മതിച്ചു.
സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആരാണ് ഈ സെലിബ്രിറ്റി ഹൗസ് ഹെല്‍പ്പ് എന്ന ചോദ്യം ഇതോടെ ഉയര്‍ന്ന് വന്നിരിക്കുകയാണ്. ഇയാള്‍ വലിയ സ്വാധീനമുള്ളയാളാണെന്ന് വ്യക്തമാണ്. ആര്യന് ഇയാളാണ് മയക്കുമരുന്ന് എത്തിച്ച് നല്‍കിയതെന്നും, അനന്യ ഇതിന് മധ്യസ്ഥതയായി നിന്നാണ് മയക്കുമരുന്ന് ഇയാളില്‍ നിന്ന് വാങ്ങി എത്തിച്ച് നല്‍കിയതെന്നുമാണ് എന്‍സിബി നസല്‍കുന്ന സൂചന. സെലിബ്രിറ്റി സ്റ്റാഫ് എന്ന ജോലി ഉപയോഗിച്ചാണ് ഇയാള്‍ മയക്കുമരുന്ന് കടത്തിന് കൂട്ടുനിന്നതെന്നാണ് വ്യക്തമാക്കുന്നത്. ഇയാളെ മുംബൈയിലെ മലാഡ് മേഖലയില്‍ നിന്ന് എന്‍സിബി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തിങ്കളാഴ്ച്ച ഇയാളോട് ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ എന്‍സിബി ആവശ്യപ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ച്ച തന്നെ അനന്യയും ഹാജരാവുന്നുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാവും എന്‍സിബിയുടെ ശ്രമം. നേരത്തെ ആര്യനെയും അനന്യയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തുവെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം ഈ സെലിബ്രിറ്റി സ്റ്റാഫിന്റെ മൊബൈല്‍ ഫോണ്‍ എന്‍സിബി പിടിച്ചെടുത്തിട്ടുണ്ട്. അനന്യയുടെ സമീപനത്തില്‍ എന്‍സിബി ആകെ നിരാശയിലാണ്. നടി കൃത്യസമയം പാലിക്കാത്തതില്‍ സമീര്‍ വാംഖഡെ ദേഷ്യപ്പെടുകയും ചെയ്തു. രണ്ട് ദിവസവും അനന്യ വൈകിയാണ് എത്തിയത്. ഇത് സിനിമാ ഷൂട്ടിഗോ അല്ലെങ്കില്‍ തന്റെ പ്രൊഡക്ഷന്‍ ഹൗസ് കൂടിക്കാഴ്ച്ചയോ അല്ല, വൈകി വരാനെന്ന് സമീര്‍ വാംഖഡെ തുറന്നടിക്കുകയും ചെയ്തു.

ആര്യന്റെ ചോദ്യം ചെയ്യലില്‍ നിര്‍ണായകമായത് വാട്‌സ്ആപ്പ് രേഖകളാണ് അനന്യക്കും ഇത് കുരുക്കായി മാറിയേക്കും. താന്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നയാളല്ലെന്ന് അനന്യ പറയുന്നു. കഞ്ചാവും മരിജുവാനയും ഒന്നാണെന്ന് തനിക്ക് അറിയില്ലെന്നാണ് അനന്യ എന്‍സിബിയോട് പറഞ്ഞത്. തന്റെ സുഹൃത്തുക്കള്‍ ഇതിനെ ജോയിന്റ് എന്നാണ് വിളിക്കാറുള്ളത്. ചില ഗെറ്റുഗെതറുകളില്‍ ഒന്നോ രണ്ടോ തവണ അത് വലിച്ചിട്ടുണ്ടെന്നും നടി സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അനന്യയുമായുള്ള വാട്‌സ്ആപ്പ് സംഭാഷണത്തിലാണ് അനന്യയോട് ആര്യന് കഞ്ചാവിനെ കുറിച്ച് ചോദിക്കുന്നത്. കുറച്ച് കഞ്ചാവ് എത്തിച്ച് തരുമോ എന്ന ആര്യന്റെ ചോദ്യത്തിന് തരാം എന്ന് നടി പറയുന്നുണ്ട്.

അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലേക്കാണ് അന്വേഷണം നീളുന്നത്. ആര്യന്റെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍സിബി പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ആര്യന്‍ അക്കൗണ്ടിലെ പണമുപയോഗിച്ച് മയക്കുമരുന്ന് വാങ്ങിയോ എന്നാണ് അന്വേഷിക്കുന്നത്. സ്വന്തം ആവശ്യങ്ങള്‍ക്കായി ആര്യന്‍ മയക്കുമരുന്ന് വാങ്ങിയോ, ഇനി സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്യാനാണോ വാങ്ങിയത് എന്നാണ് എന്‍സിബി അന്വേഷിക്കുന്നത്. ബാങ്കിംഗ് രേഖകള്‍ അങ്ങനെ വാങ്ങിയിട്ടുണ്ടെങ്കില്‍ തെളിയിക്കും. ഏത് രീതിയിലുള്ള പേയ്‌മെന്റിലൂടെ ആര്യന്‍ മയക്കുമരുന്ന് വാങ്ങിയതെന്നും എന്‍സിബി പരിശോധിക്കുന്നുണ്ട്. അനന്യയുടെയും ആര്യന്റെയും വീട്ടില്‍ ഒരേദിവസമാണ് എന്‍സിബി പരിശോധനയ്ക്കായി എത്തിയത്.

അതേസമയം ആര്യന്റെ ജാമ്യാപേക്ഷയെ ഹൈക്കോടതിയിലും എതിര്‍ക്കാന്‍ ഒരുങ്ങുകയാണ് എന്‍സിബി. നിയമോപദേശം തേടിയ ശേഷമാണ് തീരുമാനം. ബോംഹെ ഹൈക്കോടതിയില്‍ ഈ കേസ് എങ്ങനെ അവതരിപ്പിക്കണമെന്ന കാര്യത്തിലാണ് എന്‍സിബി ചര്‍ച്ച നടത്തിയത്. ആര്യന്റെ ആരോഗ്യ സംബന്ധമായ വിവരങ്ങളും വിദ്യാഭ്യാസ രേഖകളും എന്‍സിബിയുടെ കൈവശമുണ്ട്. തന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ എന്‍സിബി തെറ്റിദ്ധരിപ്പിക്കാനായി ഉപയോഗിക്കുകയാണെന്ന് ആര്യന്‍ പറയുന്നു. അതില്‍ പറയുന്ന കാര്യങ്ങള്‍ ഈ കേസുമായി ബന്ധമില്ലാത്തതാണ്. അതും വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നും ആര്യന്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

ജയിലില്‍ ആര്യന്‍ പുസ്തകങ്ങള്‍ വായിക്കുന്നുണ്ട്. സമയം ചെലവിടാന്‍ ഈ മാര്‍ഗമാണ് ആര്യന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ മതഗ്രന്ഥം അടക്കമുള്ളവയുണ്ട്. രണ്ട് പുസ്തകങ്ങളാണ് ആര്യന്‍ ജയില്‍ ലൈബ്രറിയില്‍ നിന്ന് എടുത്തത്. ഒന്ന് ഗോള്‍ഡന്‍ ലയണ്‍ എന്ന പുസ്തകമാണ്. മറ്റൊരു രാമനും സീതയും അടങ്ങുന്ന കഥകളാണ്. ജാമ്യം നിഷേധിക്കപ്പെട്ട ശേഷം ആര്യന്‍ ആകെ വിഷമത്തിലാണ്. ആകെ നിരാശനായ ആര്യനോട് ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിക്കാന്‍ ആര്‍തര്‍ റോഡ് ജയില്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. മതപരമായ ഉള്ളടക്കമുള്ള പുസ്തകങ്ങളും മോട്ടിവേഷണല്‍ പുസ്തകങ്ങളുമെല്ലാം ഇവിടെയുണ്ട്. ഏത് തടവുപുള്ളിക്കും ബന്ധുക്കളില്‍ നിന്ന് പുസ്തകങ്ങള്‍ വായിക്കാന്‍ ലഭിക്കും. എന്നാല്‍ മതപരമായതും മോട്ടിവേഷണല്‍ കാര്യങ്ങള്‍ ഉള്ളതുമായ പുസ്തകങ്ങളേ ലഭിക്കൂ.












Click it and Unblock the Notifications