Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യന്‍ പങ്കെടുത്ത പാര്‍ട്ടിക്ക് അനുമതിയില്ല, പകപോക്കലെന്ന് ബോളിവുഡ്, മുംബൈ മയക്കുമരുന്ന് ഹബ്ബ്

മുംബൈ: ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ ചെയ്ത കേസില്‍ പ്രതിഷേധം പരസ്യമായി. പ്രമുഖ താരങ്ങളെല്ലാം പരസ്യമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഇതിനിടെ ആര്യന്‍ പങ്കെടുത്ത പാര്‍ട്ടിക്ക് അനുമതി ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ വിവരങ്ങളാണ് പുറത്ത് വരുന്നത്. മുംബൈ പോലീസ് അന്വേഷണം അടക്കം പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം മുംബൈ മയക്കുമരുന്നിന്റെ തലസ്ഥാന നഗരിയായി എന്ന എന്‍സിബിയുടെ കണ്ടെത്തലും മഹാരാഷ്ട്ര പാര്‍ട്ടികളെ ചൊടിപ്പിക്കുന്നുണ്ട്. എന്നാല്‍ താന്‍ ബോളിവുഡിന്റെ പിന്നാലെയല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാംഖഡെ പറയുന്നു.

1

മുംബൈ പോലീസും ക്രൂയിസ് ഷിപ്പിലെ മയക്കുമരുന്നിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിലാണ് നിര്‍ണായക വിവരം ലഭിച്ചത്. അധികൃതര്‍ ക്രൂയിസ് ഷിപ്പില്‍ പാര്‍ട്ടി നടത്തുന്നതിനായി അനുമതി തേടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അനുമതി നല്‍കാനുള്ള വകുപ്പുകളൊന്നും ഈ പാര്‍ട്ടിയില്‍ ഇല്ലായിരുന്നു. മുംബൈ പോലീസിനെ ഇവര്‍ പാര്‍ട്ടി നടത്തുന്നതായി അറിയിച്ചിരുന്നില്ല. മുംബൈ പോര്‍ട്ട് ട്രസ്റ്റിന്റെ ഡയറക്ടര്‍ ജനറലുമായി മുംബൈ പോലീസ് ഇക്കാര്യം സംസാരിക്കും. ഈ കപ്പലിന് എന്ത് തരത്തിലുള്ള അനുമതിയാണെന്നും, ആരാണ് ഇത് നടത്തിക്കൊണ്ട് പോയിരുന്നതുമെല്ലാം ചോദിക്കാനാണ് തീരുമാനം.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തേണ്ടിയിരുന്നതായിരുന്നു ഈ പാര്‍ട്ടി. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ഇതിന് നടത്താനുള്ള അനുമതി ലഭിക്കില്ലായിരുന്നു. കൊവിഡ് മാനദണ്ഡ നിയന്ത്രണങ്ങള്‍ ലംഘിച്ചോയെന്ന് മുംബൈ പോലീസ് പരിശോധിക്കും. മഹാരാഷ്ട്രയില്‍ നിരോധനാജ്ഞയും നിലവിലുണ്ട്. അതുകൊണ്ട് ഒരു സ്ഥലത്ത് അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് നില്‍ക്കാനാവില്ല. ഒന്നിലധികം ഏജന്‍സികള്‍ ചേര്‍ന്നാണ് ക്രൂയിസ് കപ്പലിനും പാര്‍ട്ടിക്കും അനുമതി നല്‍കേണ്ടത്. ഇക്കാര്യം അന്വേഷിച്ച ശേഷം, കേസെടുക്കാനാണ് പോലീസ് തീരുമാനം. ക്രൂയിസ് ഷിപ്പിന്റെ സിഇഒയോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ എന്‍സിബി നിര്‍ദേശിച്ചിട്ടുണ്ട്.

3

ആര്യന്റെ അറസ്റ്റില്‍ ഷാരൂഖിനുള്ള പിന്തുണയും വര്‍ധിക്കുകയാണ്. ആര്യന്റെ അറസ്റ്റ് എല്ലാ മാതാപിതാക്കള്‍ക്കും ചിന്തിക്കാനുള്ള അവസരമൊരുക്കുന്നതാണെന്ന് എഴുത്തുകാരി ശോഭ ഡേ പറഞ്ഞു. ഇതിന് മറുപടിയുമായി സുസെയ്ന്‍ ഖാന്‍ രംഗത്തെത്തി. ഇത് ആര്യന്‍ ഖാനെ മാത്രം സംബന്ധിച്ചുള്ളതല്ല, നിര്‍ഭാഗ്യവശാല്‍ ആര്യന്‍ തെറ്റായ സ്ഥലത്ത് തെറ്റായ സമയത്ത് അകപ്പെട്ട് പോയ ഒരാളാണ്. ബോളിവുഡില്‍ നിന്നുള്ളവര്‍ക്കെതിരെയുള്ള വേട്ടയാടലാണ് ഇത്. വളരെ സങ്കടകരമാണ് ഇത്. വളരെ നല്ലൊരു കുട്ടിയാണ് ആര്യന്‍. ഈ വിഷയത്തില്‍ ഷാരൂഖിനും ഗൗരിക്കുമൊപ്പമാണ് താനെന്നും സുസെയ്ന്‍ ഖാന്‍ അറിയിച്ചു.

4

ഗായകന്‍ മികാ സിംഗും പ്രതികരണവുമായി രംഗത്ത് വന്നു. വളരെ മനോഹരമായ കപ്പലാണ് കോര്‍ഡീലിയ, ഞാനും അതില്‍ സന്ദര്‍ശനം നടത്തണമായിരുന്നു. ഈ കപ്പലില്‍ ഒരുപാട് പേരുണ്ടായിരുന്നു എന്ന് കേട്ടിരുന്നു. എന്നാല്‍ ആര്യന്‍ ഖാന്റെ പേര് മാത്രമാണ് കേള്‍ക്കുന്നത്. ആര്യന്‍ മാത്രമാണോ ഇത്രയും കപ്പലില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ബാക്കിയുള്ളവരെയൊന്നും ഞാന്‍ കാണുന്നില്ല. എല്ലാവരും ആര്യനെ കുറിച്ചാണ് പറയുന്നതെന്നും മികാ സിംഗ് പറഞ്ഞു. നേരത്തെ സല്‍മാന്‍ ഖാന്‍ ഷാരൂഖിന്റെ വീട്ടിലെത്തിയിരുന്നു. ദീപിക പദുക്കോണ്‍, കരണ്‍ ജോഹര്‍, രോഹിത് ഷെട്ടി എന്നിവരെല്ലാം പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ഇവര്‍ ഷാരൂഖിനെ നേരിട്ട് വിളിച്ചാണ് പിന്തുണയറിയിച്ചത്.

5

എന്‍സിബി ബോളിവുഡിനെ ലക്ഷ്യമിട്ടല്ല മയക്കുമരുന്ന് വേട്ട നടത്തുന്നതെന്ന് സമീര്‍ വാങ്കഡെ പറഞ്ഞു. മയക്കുമരുന്ന് സിന്‍ഡിക്കേറ്റുകളാണ് ഞങ്ങളുടെ ലക്ഷ്യം. പന്ത്രണ്ടോളം സിന്‍ഡിക്കേറ്റുകളാണ് മുംബൈയില്‍ തന്നെ ഇല്ലാതായത്. വിദേശികള്‍ വരെ ഈ കേസിലുണ്ട്. ബോളിവുഡിനെ നാണംകെടുത്തല്‍ അല്ല ഞങ്ങളുടെ അജണ്ട. എന്നാല്‍ നിയമവിരുദ്ധമായി ആരെന്തൊക്കെ ചെയ്താലും വെറുതെ വിടില്ല. മുംബൈയിലും ഗോവയിലും മയക്കുമരുന്ന് ആഴത്തിലുള്ള പ്രശ്‌നമാണ്. ഇത് ദേശീയ താല്‍പര്യമുള്ള വിഷയമായത് കൊണ്ട് എല്ലാവരെയും പിടിക്കും. വളരെ ഉയര്‍ന്ന തോതിലാണ് മുംബൈയിലും ഗോവയിലും മയക്കുമരുന്ന് ഉപയോഗം വളര്‍ന്നിരിക്കുന്നത്. അപകടകാരികളായ മാഫിയകള്‍, അതും വിദേശ മാഫിയകള്‍ ഇന്ത്യയില്‍ നിലവിലുണ്ടെന്നും വാങ്കഡെ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+