Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യന്‍ രാവിലെ മന്നത്തിലെത്തും, ആഘോഷത്തിനൊരുങ്ങി ഷാരൂഖും കുടുംബവും, വീട്ടില്‍ ദീപം തെളിഞ്ഞു

മുംബൈ: ആര്യന്‍ ഖാന്‍ ജാമ്യം ലഭിച്ചെങ്കിലും ഇതുവരെ പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ജാമ്യ രേഖകളും ഉത്തരവുമായി ജയിലിലെത്താന്‍ ലീഗല്‍ ടീം വൈകിയതോടെ ആര്യന്റെ ജയില്‍ മോചനം വൈകുകയായിരുന്നു. അതേസമയം ശനിയാഴ്ച്ച രാവിലെ ആര്യന്‍ ജയിലിന് പുറത്തിറങ്ങുമെന്നാണ് സൂചന. ചിലപ്പോള്‍ അതിരാവിലെ തന്നെ ജയിലിന് പുറത്തിറങ്ങിയേക്കും. കഴിഞ്ഞ ദിവസം തന്നെ ജാമ്യനടപടികളൊക്കെ പൂര്‍ത്തിയാക്കിയിരുന്നു. ഒരുലക്ഷം രൂപയുടെ ജാമ്യം കോടതിയില്‍ സമര്‍പ്പിച്ചത് ജൂഹി ചൗളയാണ്. ഷാരൂഖ് ഖാന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ജൂഹി. കഴിഞ്ഞ ദിവസം അഞ്ചരയ്ക്ക് മുമ്പ് ജയിലില്‍ ജാമ്യ രേഖകള്‍ എത്തിക്കാന്‍ ലീഗല്‍ ടീമിന് സാധിച്ചിരുന്നില്ല.

1

അതേസമയം ഷാരൂഖ് മന്നത്തില്‍ തിരികെയെത്തിയിട്ടുണ്ട്. ആര്യന്‍ അറസ്റ്റിലായ ശേഷം മുംബൈയിലായിരുന്നു ഷാരൂഖിന്റെ താമസം. എന്നാല്‍ മന്നത്ത് ആര്യന് ജാമ്യം കിട്ടിയതോടെ ആഘോഷങ്ങള്‍ ഒരുങ്ങുകയാണ്. വീട് മുഴുവന്‍ ദീപങ്ങള്‍ തെളിഞ്ഞ് കഴിഞ്ഞു. ഇത്തവണ ദീപാവലി ഏറ്റവും ആഘോഷമായിട്ട് തന്നെ നടത്താനാണ് ഷാരൂഖ് ഖാന്റെയും ഗൗരിയുടെയും തീരുമാനം. ഷാരൂഖ് ഖാന്‍ നേരിട്ടെത്തി അഭിഭാഷകര്‍ നടത്തുന്ന ജാമ്യം നടപടികള്‍ പരിശോധിക്കുന്നുണ്ട്. ഷാരൂഖ് ഖാന്റെ ഫാന്‍സ് ക്ലബുകള്‍ മന്നത്തില്‍ ദീപാവലി ദീപങ്ങള്‍ തെളിഞ്ഞ ചിത്രങ്ങള്‍ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്. വീടിന്റെ മുകള്‍ ഭാഗം മുഴുവന്‍ ദീപം കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.

നേരത്തെ ഗൗരി വീട്ടില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. മകന് ജാമ്യം കിട്ടുന്നത് വരെ മധുരമുള്ളതൊന്നും കഴിക്കില്ലന്നായിരുന്നു ഗൗരി തീരുമാനിച്ചത്. വീട്ടില്‍ മധുരപലഹാരങ്ങളൊന്നും പാചകം ചെയ്യരുതെന്നും നിര്‍ദേശിച്ചു. എന്നാല്‍ ജാമ്യം ലഭിച്ചതോടെ നിയന്ത്രണങ്ങളെല്ലാം നീങ്ങിയിരിക്കുകയാണ്. ഫാന്‍സ് ക്ലബുകള്‍ മന്നത്തില്‍ ദീപം തെളിഞ്ഞ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. ഷാരൂഖിന്റെ വീടിന് പുറത്ത് വലിയൊരു ആരാധക സംഘം തന്നെ എത്തിയിട്ടുണ്ട്. ഇവര്‍ ആര്യന്റെ വരവിനായി കാത്തിരിക്കുകയാണ്. ആര്യന്‍ മന്നത്തിലെത്തിയാല്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് ഷാരൂഖിന് വീടിന് മുന്നില്‍ തന്നെ ആരാധകര്‍ തുടക്കമിടും.

ഇതിനിടെ നവാബ് മാലിക്കും എ ന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയും തമ്മിലുള്ള പോര് മുറുകുകയാണ്. സമീറിന്റെ കുടുംബാംഗങ്ങള്‍ ബിജെപി നേതാവ് കിരിത് സോമയ്യയെ കണ്ടതാണ് വീണ്ടും വിവാദമായിരിക്കുന്നത്. കുപ്പിയില്‍ നിന്ന് ജിന്ന് പുറത്തിറങ്ങിയെന്ന് നവാബ് മാലിക് പരിഹസിച്ചു. ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മഹാരാഷ്ട്രയെ അപമാനിക്കാന്‍ ശ്രമിക്കുകയാണ്. ബോളിവുഡാണ് അവരുടെ ലക്ഷ്യം. മുംബൈയില്‍ നിന്ന് ബോളിവുഡിനെ മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. ഞാന്‍ സമീര്‍ വാങ്കഡെ തട്ടിപ്പുകാരനാണെന്ന് പറയുമ്പോള്‍ ബിജെപിക്കാണ് അസ്വസ്ഥത. ഇവര്‍ തമ്മില്‍ ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും നവാബ് മാലിക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+