Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യന്‍ പ്ലാന്‍ ചെയ്തത് യുഎസ് ട്രിപ്പ്, എന്‍സിബി പൊളിച്ചു, ജാമ്യം വൈകും

മുംബൈ: ആര്യന്‍ ഖാന്റെ ജാമ്യം ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. താരപുത്രനെതിരെ എന്‍സിബി കോടതിയില്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഗുരുതരമാണ്. എന്നാല്‍ ഇതിന് മതിയായ തെളിവുകള്‍ ഇതുവരെ എന്‍സിബി ഹാജരാക്കിയിട്ടില്ല. ആര്യന്‍ തെളിവ് നശിപ്പിക്കുമെന്നത് ഹൈക്കോടതിയില്‍ വിലപ്പോവുമോ എന്നാണ് ഇനി നിര്‍ണായകം.

മുംബൈ ഹൈക്കോടതിയില്‍ കാര്യമായ ചോദ്യങ്ങള്‍ ആര്യന്റെ അഭിഭാഷകര്‍ ഉന്നയിക്കും. ഇതില്‍ തന്നെ മയക്കുമരുന്ന് ആര്യനില്‍ നിന്ന് പിടിച്ചെടുത്തിട്ടില്ല എന്നത് കേസില്‍ നിര്‍ണായകമാകും. ആര്യന് ജാമ്യം ലഭിച്ചാല്‍ അത് ഷാരൂഖിന്റെ വിജയമായിരിക്കും. എന്നാല്‍ എന്‍സിബി അതുവരെ കേസ് ശക്തമാക്കാനുള്ള അവസരമുണ്ട്.

1

ആര്യന്‍ യുഎസ് യാത്ര പ്ലാന്‍ ചെയ്തിരുന്നുവെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ അറസ്റ്റ് വന്നതോടെ ആര്യന്റെ പ്ലാന്‍ എല്ലാം തെറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആര്യന്റെ സുഹൃത്തുക്കള്‍ ഈ വിഷയത്തില്‍ ആകെ ആശങ്കപ്പെട്ടിരിക്കുകയാണ്. സുഹാനയുമായും ഗൗരിയുമായും ബന്ധപ്പെട്ട് ഇവര്‍ വിവരങ്ങള്‍ തേടികൊണ്ടിരിക്കുകയാണ്. ആര്യന് സിനിമാ മേഖലയില്‍ നിന്ന് വലിയ സുഹൃത്തുക്കളൊന്നും ഇല്ല. അങ്ങനെ സുഹൃത്തുക്കളെയുണ്ടാക്കാനും ആര്യന് താല്‍പര്യമില്ല. ബ്രിട്ടനിലും അമേരിക്കയിലുമാണ് ആര്യന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളെല്ലാം. ഇവരെല്ലാം സാധാരണക്കാരാണ്. ചില സുഹൃത്തുക്കള്‍ കുടുംബത്തിന്റെ കൂടി ഭാഗമാണ്.

ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ

2

മുംബൈ ഹൈക്കോടതി ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും. അടിയന്തരമായി പരിഗണിക്കുന്ന കേസുകളിലാണ് ഇതുള്ളത്. സതീഷ് മാനെഷിന്‍ഡെ നേരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മയക്കുമരുന്ന് പിടിച്ചെടുക്കാത്ത സാഹചര്യത്തില്‍ ജയില്‍ വാസം നീട്ടിക്കൊണ്ടുപോകുന്നത് നീതിനിഷേധമാണെന്ന് മാനെഷിന്‍ഡെ പറയുന്നു. ഷാരൂഖ് തുടര്‍ച്ചയായി ലീഗല്‍ ടീമുമായി സംസാരിച്ച് കൊണ്ടിരിക്കുകയാണ്. കോടതിക്ക് പുറത്ത് ഇന്ന് ആശങ്കപ്പെട്ടിരിക്കുന്ന സതീഷ് മാനെഷിന്‍ഡെയെയാണ് കണ്ടത്. ഷാരൂഖ് രണ്ട് മാസത്തോടെ ആര്യനെ വീട്ടുതടങ്കലില്‍ വെക്കുമെന്നാണ് വിവരം. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ എടുത്ത തീരുമാനമാണിത്.

3

പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആര്യനെ വിലക്കും. ഒപ്പം മറ്റ് പരിപാടികളിലൊന്നിലും കുറച്ച് കാലത്തേക്ക് ആര്യനെ കാണില്ല. ആര്യന്റെ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്നും, അവരുടെ വിശദവിവരങ്ങളും ഷാരൂഖ് അന്വേഷിച്ചറിയുന്നുണ്ട്. അര്‍ബാസ് മെര്‍ച്ചന്റ് ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളുമായും ബന്ധമുള്ളയാളാണ്. ആര്യന് ഒരു പുതുമുഖ നടിയുമായി ബന്ധമുണ്ടെന്നാണ് എന്‍സിബി പറയുന്നത്. ആര്യനും ഈ നടിയും തമ്മില്‍ മയക്കുമരുന്ന് സംബന്ധമായ വിഷയങ്ങള്‍ സംസാരിച്ചിരുന്നു എന്നാണ് വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍ നിന്ന് കണ്ടെത്തിയതെന്ന് എന്‍സിബി പറഞ്ഞു. ഈ നടി ആരാണെന്ന ചോദ്യം ഇപ്പോള്‍ തന്നെ ഉയര്‍ന്ന് കഴിഞ്ഞു.

4

അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്നയും ആര്യനെ പിന്തുണച്ചിട്ടുണ്ട്. കൊറിയന്‍ സീരിസായ സ്‌ക്വിഡ് ഗെയിമുമായിട്ടാണ് ആര്യന്റെ അറസ്റ്റിനെ ട്വിങ്കിള്‍ താരതമ്യം ചെയ്തത്. ബാബാ രാംദേവിനെതിരെയുള്ള മഷിയേറും, അരവിന്ദ് കെജ്രിവാളിനെതിരെ ചെരിപ്പേറും പോലെയാണ് ആര്യന്റെ അറസ്‌റ്റെന്നും ട്വിങ്കിള്‍ പറയുഞ്ഞു. ആര്യന്റെ സുഹൃത്തിനെയാണ് മയക്കുമരുന്നുമായി പിടിച്ചത്. ആര്യന്‍ അത് കൈവശം വെച്ചതായി യാതൊരു തെളിവുമില്ല. രണ്ടാഴ്ച്ചയായി ആ ചെറുപ്പക്കാരന്‍ ആര്‍തര്‍ റോഡ് ജയിലില്‍ കിടക്കുകയാണ്. അര്‍ണാബിന്റെ മയക്കുമരുന്ന് വേണമെന്ന അലറി വിളിപോലെയാണ് എനിക്കിത് ഫീല്‍ ചെയ്യുന്നത്. കാരണം ഇതൊക്കെ മനസ്സിലാകണമെങ്കില്‍ മയക്കുമരുന്ന് കനത്ത ഡോസില്‍ അടിക്കണമെന്നും ട്വിങ്കില്‍ പറഞ്ഞു.

5

ജാമ്യം നിഷേധിക്കപ്പെട്ടതില്‍ ആര്യനും നിരാശനാണ്. താരപുത്രന്‍ ആരോടും സംസാരിക്കാതെ ഇരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം ആര്യന്‍ മയക്കുമരുന്ന് കടത്തില്‍ അടക്കം നിരന്തരം ഏര്‍പ്പെട്ടിരുന്നതായിട്ടാണ് എന്‍സിബി കോടതിയെ അറിയിച്ചത്. വാട്‌സ്ആപ്പ് രേഖകളില്‍ നിന്ന് അതാണ് മനസ്സിലാവുന്നതെന്നും എന്‍സിബി പറയുന്നു. മയക്കുമരുന്ന് കടത്ത് സംഘവുമായിട്ടും ആര്യന് ബന്ധമുണ്ടായിരുന്നു. ആര്യനെ പുറത്തുവിട്ടാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും എന്‍സിബി പറയുന്നു. അതേസമയം ഹൈക്കോടതിയില്‍ വാട്‌സ്ആപ്പ് രേഖകള്‍ക്ക് പുറമേയുള്ള കാര്യമൊന്നും എന്‍സിബിക്ക് ഹാജരാക്കാനില്ല. അതുകൊണ്ട് ജാമ്യം കിട്ടാനും സാധ്യതയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+