• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയോട് വീട്ടുജോലി ചെയ്യാന്‍ പറയുന്നത് ഗാര്‍ഹിക പീഡനമല്ലെന്ന് ബോംബെ ഹൈക്കോടതി

Google Oneindia Malayalam News

മുംബൈ: കുടുംബത്തിന് വേണ്ടി വീട്ടുജോലി ചെയ്യാന്‍ ഭാര്യയോട് പറയുന്നത് ഗാര്‍ഹിക പീഡനമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നിര്‍ണായക നിരീക്ഷണമാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.

വിവാഹം ചെയ്ത് ഭര്‍ത്താവിന്റെ വീട്ടിലെത്തിയ സ്ത്രീകളോട് വീട്ടുജോലി ചെയ്യാന്‍ പറയുന്നത്, അവരെ വേലക്കാരിയായി കാണുന്നത് കൊണ്ടല്ല, അത് സ്ത്രീകള്‍ക്കെതിരായ ക്രൂരതയെന്നും പറയാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് വ്യക്തമാക്കി. ഇവരുടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് നല്‍കിയ പരാതി കോടതി തള്ളുകയും ചെയ്തു.

ജസ്റ്റിസ് വിഭ കങ്കണവാഡി, രാജേഷ് പാട്ടീല്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഒക്ടോബര്‍ 21നായിരുന്നു ഈ കേസ് പരിഗണിച്ചത്. യുവതിയുടെ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ പോലീസ് നല്‍കിയ കുറ്റപത്രവും കോടതി തള്ളി.

viral video: ലാപ്പ്‌ടോപ്പ് പൊടിപിടിച്ച് കിടക്കുകയാണെന്ന് പിതാവ്; സോപ്പിട്ട് കഴുകി രണ്ട് വയസ്സുകാരിviral video: ലാപ്പ്‌ടോപ്പ് പൊടിപിടിച്ച് കിടക്കുകയാണെന്ന് പിതാവ്; സോപ്പിട്ട് കഴുകി രണ്ട് വയസ്സുകാരി

വിവാഹം കഴിഞ്ഞ് കുറച്ച് നാള്‍ നല്ല രീതിയിലാണ് ഭര്‍ത്താവും വീട്ടുകാരും തന്നെ നോക്കിയത്. ഒരു മാസം ഇത് തുടര്‍ന്നു. എന്നാല്‍ അതിന് ശേഷം ഒരു വേലക്കാരിയെ പോലെയാണ് തന്നെ അവര്‍ കാണുന്നതെന്നും യുവതി പരാതിയില്‍ കുറ്റപ്പെടുത്തുന്നു. പണം നല്‍കാനായി ഇവര്‍ തന്നെ ബുദ്ധിമുട്ടിക്കുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!

ഒരു കാര്‍ വാങ്ങാനായി നാല് ലക്ഷം രൂപ ഇവര്‍ ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് യുവതി കോടതിയോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനകം തന്നെ ഈ പണം വേണമെന്ന് ആവശ്യപ്പെട്ട് തന്നെ നിര്‍ബന്ധിക്കുകയാണ്. മാനസികമായും ശാരീരികമായും തന്നെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് പീഡിപ്പിക്കുകയാണ്.

ലേലത്തില്‍ തമാശയ്ക്ക് പങ്കെടുത്ത യുവതിക്ക് നഷ്ടം ഒന്നേകാല്‍ ലക്ഷം; ഒരൊറ്റ വിളിയില്‍ പണി കിട്ടിലേലത്തില്‍ തമാശയ്ക്ക് പങ്കെടുത്ത യുവതിക്ക് നഷ്ടം ഒന്നേകാല്‍ ലക്ഷം; ഒരൊറ്റ വിളിയില്‍ പണി കിട്ടി

കാറിന്റെ കാര്യം പറഞ്ഞിട്ടാണ് ഇതെല്ലാം നടക്കുന്നതെന്നും യുവതി ആരോപിക്കുന്നു. അതേസമയം തനിക്കെതിരെ ഗാര്‍ഹിക പീഡനം നടക്കുന്നുവെന്ന് യുവതി അവകാശപ്പെടുന്നു. എന്നാല്‍ അതിന് കൃത്യമായൊരു സംഭവം പരാതിയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ഹൈക്കോടതി കേസ് തള്ളിക്കൊണ്ട് പറഞ്ഞു.

ഭാര്യയോട് ഒരാള്‍ വീട്ടുജോലികള്‍ ചെയ്യാന്‍ പറയുന്നുണ്ടെങ്കില്‍, അത് തീര്‍ച്ചയായും കുടുംബത്തിന് വേണ്ടിയായിരിക്കും. അതൊരിക്കലും വീട്ടുജോലിക്കാരി എന്ന നിലയില്‍ കണ്ടുകൊണ്ടായിരിക്കില്ല. വീട്ടുജോലി ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍, വിവാഹത്തിന് മുമ്പ് തന്നെ അവര്‍ക്ക് അത് പറയാം. അതിലൂടെ വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ക്ക്, വിവാഹം വേണോ വേണ്ടേ എന്ന കാര്യം തീരുമാനിക്കാന്‍ സാധിക്കും.

എങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ല. അത് പറഞ്ഞ് തീര്‍ക്കുകയും ചെയ്യാമായിരുന്നുവെന്ന് കോടതി വിലയിരുത്തി. അതേസമയം തനിക്കെതിരെ പീഡനം നടന്നുവെന്ന് പറഞ്ഞത് കൊണ്ടായില്ല, അതില്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കാനും സാധിക്കണം. അത് മതിയായ കാര്യമല്ലെങ്കില്‍ നടപടിയെടുക്കാനാവില്ലെന്നും കോടതി പറഞ്ഞു.

English summary
asking wife to do household is not a domestic violence says bombay high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X