Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിന്റെ മുംബൈയിലെ സെറ്റില്‍ തീപ്പിടിത്തം, കുതിച്ചെത്തി ഫയര്‍ എഞ്ചിനുകള്‍, ആര്‍ക്കും അപകടമില്ല

മുംബൈ: സല്‍മാന്‍ ഖാന്‍ അവതാരകനാവുന്ന റിയാലിറ്റി ഷോ ബിഗ് ബോസിന്റെ സെറ്റില്‍ തീപ്പിടുത്തം. ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിന്റെ മുംബൈ സെറ്റിലാണ് തീപ്പിടുത്തമുണ്ടായത്. ബിഗ് ബോസ് പതിനഞ്ചാം സീസണിന്റെ ഫിനാലെ കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് തീപ്പിടുത്തം സെറ്റിലുണ്ടായിരിക്കുന്നത്. അതേസമയം അഗ്നിശമനാ സേനാ ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. നാല് ഫയര്‍ ബ്രിഗേഡ് വാഹനങ്ങള്‍ ഇവിടെ ഇപ്പോഴുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് സൂചന. ലെവല്‍ വണ്‍ വിഭാഗത്തില്‍ വരുന്ന അപകടമായിട്ടാണ് ഇത് ബിഗ് ബോസ് അധികൃതര്‍ വിലയിരുത്തുന്നത്.

1

സെറ്റിന്റെ ഏത് ഭാഗത്താണ് തീപ്പിടുത്തമുണ്ടായതെന്ന് വ്യക്തമല്ല. അതേസമയം ആര്‍ക്കും അപകടമൊന്നും ഉണ്ടായിട്ടില്ല. മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥിതി നിയന്ത്രണ വിധേയമാകുമെന്നാണ് ഫയര്‍ഫോഴ്‌സ് നല്‍കുന്ന വിവരം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപ്പിടുത്തമുണ്ടായതെന്നാണ് വിവരം. മുംബൈയിലെ കോറേഗാവിലാണ് ബിഗ് ബോസിന്റെ സെറ്റുള്ളത്. അതേസമയം തീപ്പിടുത്തതിന്റെ കാരണവും വ്യക്തമല്ല. അതേസമയം ബിഗ് ബോസ് പതിനഞ്ചാം സീസണിന്റെ ഫിനാലെ ജനുവരി മുപ്പതിനാണ് നടന്നത്. തേജസ്വി പ്രകാശായിരുന്നു ജേതാവ്. പ്രതീക് സെഹജ്പാലായിരുന്നു ആദ്യ റണ്ണറപ്പ്. തേജസ്വിയുടെ കാമുകന്‍ കരണ്‍ കുന്ദ്ര രണ്ടാം റണ്ണറപ്പാവുകയും ചെയ്തു.

നാല് മാസത്തോളം നീണ്ട പോരാട്ടത്തിലാണ് തേജസ്വി ജേത്രിയായത്. നാല്‍പ്പത് ലക്ഷയും ട്രോഫിയുമായിരുന്നു തേജസ്വിക്ക് ലഭിച്ചത്. മത്സരാര്‍ത്ഥികളെല്ലാം മറ്റ് കാര്യങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. നടി ഷമി ഷെട്ടിയും കാമുകന്‍ രാകേഷ് ബാപടും അലിബാഗിലേക്ക് വാലന്റൈന്‍സ് ഡേ ആഘോഷിക്കാനായി പോയിരിക്കുകയാണ്. പ്രമുഖ സീരിയലായ നാഗിനിന്റെ ആറാം ഭാഗത്തിലാണ് തേജസ്വി പ്രകാശ് അഭിനയിക്കുന്നത്. ഇവര്‍ കുറച്ചുകാലമായി ഈ സീരിയലിന്റെ ഭാഗമാണ്. അതേസമയം വിവാദങ്ങള്‍ക്കും ബിഗ് ബോസ് പതിനഞ്ചാം സീസണില്‍ കുറവുണ്ടായിരുന്നില്ല. നടിയും ഡാന്‍സറുമായ രാഖി സാവന്തായിരുന്നു വിവാദത്തിന് തിരികൊളുത്തിയത്. പതിനാലാം സീസണിലും ഈ സീസണിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടായിരുന്നു അവര്‍ മത്സരിക്കാനെത്തിയത്.

ബിഗ് ബോസിലെ എന്റര്‍ടെയിനര്‍ എന്ന ടാഗുണ്ടായിരുന്നു രാഖി സാവന്തിന്. എന്നിട്ടും അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചിരുന്നില്ല. തന്റെ എലിമിനേഷന്‍ ശരിയായ വഴിയില്‍ അല്ലെന്ന് രാഖി സാവന്ത് കുറ്റപ്പെടുത്തി. ഇതാണ് വിവാദത്തിന് കാരണമായത്. താന്‍ പ്രേക്ഷകരെ രസിപ്പിക്കാന്‍ എല്ലാ മാര്‍ഗവും നോക്കിയെന്നും, അതില്‍ വിജയിച്ചുവെന്നും രാഖി സാവന്ത് പറഞ്ഞു. എന്നാല്‍ തനിക്ക് വോട്ട് കുറഞ്ഞുവെന്ന കാര്യം വിശ്വസിക്കാനാവുന്നില്ല. ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്ന ചാനല്‍ താന്‍ പണം കൊണ്ടുപോകുമെന്ന് ഭയന്നിരുന്നു. ഞാന്‍ ഷോയിലെ വിന്നറാവുമെന്നും അവര്‍ കരുതി. അതാണ് വോട്ടുകള്‍ കുറച്ച് കാണിച്ചത്. തന്റെ എലിമിനേഷനില്‍ മനസ്സ് തകര്‍ന്ന് പോയി. രക്തം മരവിച്ച അവസ്ഥയായിരുന്നു. ദൈവത്തെ പോലും താന്‍ ചോദ്യം ചെയ്തു. ജനങ്ങള്‍ എന്നെ വോട്ട് ചെയ്ത് പുറത്താക്കിയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും രാഖി സാവന്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+