Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി രാഷ്ട്രപതിയോട് രാജിവെക്കാന്‍ പറയുമോ? ടിപ്പു സുല്‍ത്താന്‍ വിവാദത്തില്‍ ശിവസേനയുടെ മറുപടി

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മില്‍ രാഷ്ട്രീയ പോര്. സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ പേരിടാനുള്ള തീരുമാനമാണ് വിവനാദത്തിന് കാരണം. ബിജെപി ഇക്കാര്യത്തില്‍ തങ്ങളെ വിമര്‍ശിക്കാന്‍ വരേണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറയുന്നു. ബിജെപി രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് രാജിവെക്കാന്‍ പറയുമോ? അദ്ദേഹം 2017ല്‍ കര്‍ണാടക നിയമസഭയില്‍ ടിപ്പു സുല്‍ത്താനെ പുകഴ്ത്തി സംസാരിച്ചതാണ്. ധീരയോദ്ധാവാണ് ടിപ്പുവെന്നും, സ്വാതന്ത്ര്യ സമര പോരാളിയാണെന്നും വാഴ്ത്തിയതാണ്. അതൊന്നും മറന്നിട്ട് ഞങ്ങളെ വിമര്‍ശിക്കാന്‍ വരേണ്ടതില്ലെന്നും റാവത്ത് പറഞ്ഞു.

1

മഹാരാഷ്ട്രയില്‍ ബിജെപിയും ബജ്‌റംഗ് ദളും വലിയ പ്രക്ഷോഭമാണ് സര്‍ക്കാരിനെതിരെ നടത്തുന്നത്. മുംബൈയില്‍ നവീകരിച്ച സ്‌പോര്‍ട്‌സ് കോംപ്ലക്‌സിനാണ് പുതിയ പേരിടുന്നത്. രാഷ്ട്രപതി ടിപ്പുവിനെ പ്രകീര്‍ത്തിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് അദ്ദേഹം പേരിടുകയും ചെയ്യാം. നിങ്ങള്‍ രാഷ്ട്രപതിയോട് രാജിവെക്കാന്‍ ആവശ്യപ്പെടുമോ? അദ്ദേഹം പ്രകീര്‍ത്തിച്ചത് അപ്പോള്‍ ശരിയാണോ? ബിജെപി ആദ്യം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കട്ടെ. വെറും നാടകമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു. ബിജെപി കരുതുന്നത് അവര്‍ക്ക് മാത്രമാണ് ചരിത്രത്തെ കുറിച്ച് വിവരമുള്ളതെന്നാണ്. അത് തെറ്റിദ്ധാരണയാണെന്നും റാവത്ത് പറഞ്ഞു.

എല്ലാവരും ഇവിടെയിരുന്ന് പുതിയ ചരിത്രമെഴുതാനാണ് ശ്രമിക്കുന്നത്. ഈ ചരിത്രകാരന്‍മാര്‍ യഥാര്‍ത്ഥ ചരിത്രം മാറ്റാനുള്ള ശ്രമത്തിലാണ്. ഞങ്ങള്‍ക്ക് ടിപ്പു സുല്‍ത്താനെ കുറിച്ച് എല്ലാമറിയാം. അക്കാര്യങ്ങളൊന്നും ബിജെപിയില്‍ നിന്നറിയേണ്ടതില്ലെന്നും റാവത്ത് തുറന്നടിച്ചു. ടിപ്പുവിന്റെ പേരിടാനാണ് ഞങ്ങള്‍ തീരുമാനിച്ചതെങ്കില്‍, അതിനെ പിന്തുണയ്ക്കുകയാണ് ബിജെപി ചെയ്യേണ്ടത്. ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നതില്‍ കാര്യമില്ല. സംസ്ഥാന സര്‍ക്കാരിന് എന്ത് ചെയ്യണമെന്ന് കൃത്യമായി അറിയാം. പുതിയ ചരിത്രമെഴുതാന്‍ നോക്കരുത്. ദില്ലിയിലിരുന്ന് ചരിത്രത്തെ മാറ്റാനാണ് ബിജെപി തുടര്‍ച്ചയായി ശ്രമിക്കുന്നത്. അതില്‍ നിങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ലെന്നും റാവത്ത് പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം ഇതേ വിഷയത്തില്‍ കോണ്‍ഗ്രസ്, ശിവസേന പ്രവര്‍ത്തകര്‍ ഇതേ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് പുറത്ത് വലിയ പ്രതിഷേധം നടത്തിയിരുന്നു. ടിപ്പു സുല്‍ത്താന്റെ പേരിടുന്നതിനോട് അവര്‍ക്കും യോജിപ്പില്ല. കോണ്‍ഗ്രസ് നേതാവ് അസ്ലം ഷെയ്ക്കാണ് ഈ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. മുംബൈയിലെ മലാഡിലാണ് ഈ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുള്ളത്. ജനുവരി 26നായിരുന്നു ഉദ്ഘാടനം. വിഎച്ച്പിയും ബിജെപിയുമെല്ലാം പ്രതിഷേധവുമായി രംഗത്തുണ്ട്. കൊടും ക്രൂരനായ ഹിന്ദു വിരുദ്ധ ഭരണാധികാരിയുടെ പേരിടുന്നത് അപലപനീയമാണെന്ന് ബിജെപി പറയുന്നു. മുംബൈയിലെ മതസൗഹാര്‍ദം തകര്‍ക്കാനാണ് ഈ നീക്കമെന്ന് വിഎച്ച്പിയും പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+