ടോയ്‌ലറ്റിലെ വെള്ളം കൊണ്ട് കാപ്പിയുണ്ടാക്കേണ്ടി വന്നു; ഷാര്‍ജ ജയിലില്‍ നടിയുടെ ദുരിത ജീവിതം
ദുബായ്: മയക്കുമരുന്ന് കേസില്‍ ചതിക്കപ്പെട്ട് ജയിലിലായ ബോളിവുഡ് നടി ക്രിസാന്‍ പെരേര ദുബായില്‍ നേരിട്ടത് ദുരിത ജീവിതം. ഏപ്രില്‍ ഒന്നിനാണ് ഇവര്‍ ഷാര്‍ജയില്‍ ജയിലിലായത്. ഇവര്‍ തന്നെയാണ് ഷാര്‍ജ ജയിലില്‍ അനുഭവിക്കേണ്ടി വന്ന യാതനകള്‍ തുറന്ന് പറഞ്ഞത്. വസ്ത്രങ്ങള്‍ കഴുകുന്ന ഡിറ്റര്‍ജിന്റ് കൊണ്ട് മുടി കഴുകേണ്ടി വന്നുവെന്നും, ജയിലിലെ ടോയ്‌ലറ്റില്‍ നിന്നുള്ള വെള്ളം കൊണ്ട് കോഫി ഉണ്ടാക്കി കഴിക്കേണ്ടി വന്നുവെന്നുമാണ് നടി കത്തിലൂടെ വെളിപ്പെടുത്തുന്നത്.
ബുധനാഴ്ച്ച വൈകീട്ടാണ് ക്രിസാന്‍ പെരേരയെ ജയിലില്‍ നിന്ന് വിട്ടയച്ചത്. 26 ദിവസങ്ങളാണ് അവര്‍ ജയിലില്‍ കഴിഞ്ഞത്. വൈകാതെ തന്നെ അവര്‍ ഇന്ത്യയിലെത്തും. മയക്കുമരുന്ന് കേസില്‍ ഇവരെ നേരത്തെ അയല്‍വാസിയാണ് കുടുക്കിയത്. ഇവരുടെ അമ്മയും അയല്‍വാസിയുടെ കുടുംബവുമായുള്ള തര്‍ക്കങ്ങളാണ് ഇവരെ ദുബായിലെ ജയിലിലെത്തിച്ചത്.

അയല്‍വാസിയുടെ നായയെ ചൊല്ലിയായിരുന്നു തര്‍ക്കം നടന്നത്. ഇതേ തുടര്‍ന്ന് നടിയെ ടാലന്റ് മാനേജരെന്ന വ്യാജേന അയല്‍വാസിയുടെ സുഹൃത്ത് സമീപിക്കുകയും, ഒരു ഫലകവുമായി ദുബായിലെത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍ ഫലകത്തിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് വെച്ചിട്ടുണ്ടായിരുന്നു. ഇതിലൂടെ നടി അറസ്റ്റിലാവുമെന്ന് ഇവര്‍ക്ക് അറിയാമായിരുന്നു. പ്രതികാരം തീര്‍ക്കാനാണ് അയല്‍വാസി ശ്രമിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
മൂന്ന് ആഴ്ച്ചയും അഞ്ച് ദിവസവും എടുത്തു തനിക്കൊരു പെന്നും പേപ്പറും ജയിലില്‍ ലഭിക്കാനെന്ന് നടി വെളിപ്പെടുത്തി. അവിടെയുണ്ടായിരുന്നു ടൈഡ് കൊണ്ടാണ് എന്റെ മുടി ഞാന്‍ കഴുകിയത്. ടോയ്‌ലറ്റിലെ വെള്ളം കൊണ്ട് കാപ്പിയുമുണ്ടാക്കേണ്ടി വന്നു. തീര്‍ച്ചയായും ഞാന്‍ അവിടെ വെച്ച് ബോളിവുഡ് സിനിമകള്‍ കണ്ടു.
ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന്‍ കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്
പലപ്പോഴും കണ്ണീര്‍ നിറച്ച് കൊണ്ടാണ് അതെല്ലാം കാണാന്‍ കഴിഞ്ഞത്. എന്റെ അഭിനിവേശവും ആഗ്രഹവും കാരണമാണ് ഇവിടെ എന്നെ എത്തിച്ചതെന്ന് എനിക്കറിയാം. ചിലപ്പോഴൊക്കെ നമ്മുടെ സംസ്‌കാരത്തെ കുറിച്ചാലോചിക്കുമ്പോള്‍ ഒരു പുഞ്ചിരി വരും. ഒരു ഇന്ത്യക്കാരനെന്ന നിലയിലും, ഇന്ത്യന്‍ സിനിമാ മേഖലയുടെ ഭാഗമെന്ന നിലയിലും ഈ സമയം വലിയ അഭിമാനമുണ്ടെന്നും നടി കുറിച്ചു.
സുഹൃത്തുക്കള്‍ക്കും, പോലീസിനും, സുഹൃത്തുക്കള്‍ക്കും നടി നന്ദി പറഞ്ഞു. താന്‍ നിരപരാധിയെന്ന് വിശ്വസിച്ചവരോടും നന്ദി പറയുന്നു. ചില വില്ലന്മാര്‍ കളിച്ച വൃത്തിക്കെട്ട കളിയിലെ ഒരു പാവ മാത്രമായിരുന്നു ഞാന്‍. ആ ക്രിമിനലുകളെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ച എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നത്. നമ്മള്‍ ശക്തരായ രാഷ്ട്രമാണ്. ഉടനെ തന്നെ നാട്ടിലേക്ക് മടങ്ങുമെന്നും നടി പറഞ്ഞു.
ബോറിവലിയിലെ ബേക്കറി ഉടമയായ ആന്റണി പോളാണ് നടിയെ കുടുക്കിയത്. സുഹൃത്ത് രാജേഷ് ബോറട്ടിന്റെ സഹായത്തോടെയായിരുന്നു ഇയാല്‍ എല്ലാം പ്ലാന്‍ ചെയ്തത്. ഇവരെ രണ്ടുപേരെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റ് നാല് പേരെയും ഇയാള്‍ ഇതേ രീതിയില്‍ കുടുക്കിയിരുന്നു.












Click it and Unblock the Notifications