സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി; ഭീഷണിക്കത്ത് ഇമെയിലില്‍, വീടിന് കനത്ത സുരക്ഷയേര്‍പ്പെടുത്തി

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ഇ മെയില്‍ വഴിയാണ് വധഭീഷണി ലഭിച്ചിരിക്കുന്നത്. സല്‍മാന്റെ അടുത്തയാള്‍ക്കാണ് ഈ ഇമെയില്‍ ലഭിച്ചത്. ജയിലിലുള്ള ഗ്യാങ്സ്റ്റര്‍ ലോറന്‍സ് ബിഷ്‌ണോയുടെ ഭീഷണിക്കത്താണ് ഇതെന്നാണ് കരുതുന്നത്.
തന്റെ ജീവിത ലക്ഷ്യം തന്നെ സല്‍മാന്‍ ഖാനെ വധിക്കുകയാണെന്ന് ഇയാള്‍ അവകാശപ്പെടുന്നത്. മുംബൈ പോലീസ് ലോറന്‍സ് ബിഷ്‌ണോയിക്കും, ഗോള്‍ഡി ബാറിനുമെതിരെ ഈ സംഭവത്തില്‍ കേസെടുത്തിരിക്കുകയാണ്. ലോറന്‍സ് അയച്ച ക്രിമിനലുകള്‍ നേരത്തെ സല്‍മാനെ വധിക്കാനായി മുംബൈയിലെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം സല്‍മാന്‍ ഖാന്റെ വീടിനുള്ള സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. പ്രശാന്ത് ഗഞ്ചല്‍ക്കര്‍ എന്നയാള്‍ക്കാണ് ഈ ഭീഷണിയടങ്ങിയ ഇമെയില്‍ ലഭിച്ചത്. സല്‍മാന്റെ അടുത്തയാളാണ് പ്രശാന്ത്. രോഹിത് ഗാര്‍ഗ് എന്നയാളാണ് ഈ മെയില്‍ അയച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സല്‍മാന്‍ ഖാന്റെ ടീം ഗാര്‍ഗിനെതിരെ പരാതി നല്‍കുകയായിരുന്നു.
ഗോള്‍ഡി ബാറിനും, ലോറന്‍സ് ബിഷ്‌ണോയിക്കുമെതിരെയും പരാതിയുണ്ട്. ഗോള്‍ഡി ബ്രാറിന്, സല്‍മാന്‍ ഖാനോട് സംസാരിക്കണമെന്ന് മെയിലില്‍ പറയുന്നു. അടുത്തിടെ ലോറന്‍സ് ബിഷ്‌ണോയിയുടെ അഭിമുഖത്തില്‍ സല്‍മാന്‍ ഖാനെ കൊല്ലണമെന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇങ്ങനെയുണ്ടോ ഒരു ലുക്ക്: ഒറ്റയ്ക്കല്ല ഫ്രണ്ട്‌സുമായി കണ്ട് നോക്കണം; ക്യാമറ എടുക്കാന്‍ മറക്കല്ലേ!!
നിങ്ങളുടെ ബോസ് സല്‍മാനോട് ഗോള്‍ഡി ബ്രാറിന് സംസാരിക്കണം. ബിഷ്‌ണോയിയുടെ അഭിമുഖം അദ്ദേഹം കണ്ടിട്ടുണ്ട്. ഇനി അത് കണ്ടിട്ടില്ലെങ്കില്‍ തീര്‍ച്ചയായും കാണണം. ഈ വിഷയത്തില്‍ അദ്ദേഹം സംസാരിക്കാന്‍ തയ്യാറാവണം.
പ്രശ്‌നം തീര്‍ക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ലേ. അങ്ങനെ സംസാരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കണം. ഇത്തവണ ഈ വിവരം നിങ്ങളെ നേരത്തെ അറിയിച്ചിരുന്നു. ഇനി അതുണ്ടാവില്ല. അടുത്ത തവണ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരിക്കും ഞങ്ങള്‍ ചെയ്യുകയെന്നും ഇമെയിലില്‍ ഗാര്‍ഗ് പറഞ്ഞു.












Click it and Unblock the Notifications