Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്ക് അഭിനന്ദനങ്ങള്‍, ഒരു കുടുംബത്തെ തകര്‍ത്ത് കളഞ്ഞു. പ്രതികരണവുമായി റിയയുടെ പിതാവ്!!

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ അറസ്റ്റിലായിരുന്നു. ഇതില്‍ പ്രതികരണവുമായി പിതാവ് ഇന്ദ്രജിത്ത് ചക്രവര്‍ത്തി. അഭിനന്ദനങ്ങള്‍ ഇന്ത്യ എന്നാണ് ഇന്ദ്രജിത്ത് കുറിച്ചത്. നിങ്ങള്‍ എന്റെ മകനെ അറസ്റ്റ് ചെയ്തു. അടുത്തത് എന്റെ മകളായിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്. അതിന് ശേഷം ആരാണെന്ന കാര്യം തനിക്കറിയില്ലെന്നും ഇന്ദ്രജിത്ത് പറഞ്ഞു. നിങ്ങള്‍ വളരെ മികച്ച രീതിയില്‍ ഒരു മധ്യവര്‍ത്തി കുടുംബത്തെ തകര്‍ത്തു. നീതിയുടെ പേരില്‍ എല്ലാം ന്യായീകരിക്കപ്പെടും. ജയ് ഹിന്ദ് ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1

നേരത്തെ റിയയുടെ സഹോദരന്‍ ഷൗവിക് ചക്രവര്‍ത്തിയെയും മാനേജര്‍ സാമുവല്‍ മിറാന്‍ഡയെയും നാര്‍ക്കോട്ടിക്‌സ് ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. സുശാന്തിന്റെ മരണത്തിലെ മയക്കുമരുന്ന് ബന്ധത്തിലെ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്. സുശാന്തിന് ഇവര്‍ മയക്കുമരുന്ന് എത്തിച്ച് കൊടുത്തെന്നാണ് സമ്മതിച്ചിരിക്കുന്നത്. ബോളിവുഡിലെ വമ്പന്‍ താരങ്ങള്‍ക്കും ഇവര്‍ മയക്കുമരുന്ന് എത്തിച്ച് കൊടുത്തിരുന്നതായിട്ടാണ് നാര്‍ക്കോട്ടിക്‌സ് ബ്യൂറോ പറയുന്നത്. റിയാ ചക്രവര്‍ത്തിക്കും ഇതില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.

റിയയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. നിലവില്‍ നാര്‍ക്കോട്ടിക്‌സ് ബ്യൂറോ അവരെ ചോദ്യം ചെയ്യുകയാണ്. റിയയുടെ നിര്‍ദേശപ്രകാരം സാമുവില്‍ വഴി സുശാന്തിനായി മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നുവെന്ന് ഷൗവിക് സമ്മതിച്ചിട്ടുണ്ട്. സാമുവലും ഷൗവിക്കും തമ്മില്‍ നടന്ന പണിടപാടുകളുടെ വിവരങ്ങളും ലഭ്യമായിട്ടുണ്ട്. പന്ത്രണ്ടോളം തവണ ഇരുവരും തമ്മില്‍ പണമിടപാട് നടത്തിയിട്ടുണ്ട്. ഇതിനെല്ലാം റിയയുടെ ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിച്ചിരിക്കുന്നത്.

അതേസമയം റിയ അറസ്റ്റിന് തയ്യാറാണെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് വേട്ടയാടലാണ്. ഒരാളെ പ്രണയിക്കുന്നത് കുറ്റകൃത്യമാണെങ്കില്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ അവര്‍ തയ്യാറാണെന്നും റിയയുടെ അഭിഭാഷകന്‍ സതീഷ് മാനെഷിന്‍ഡെ പറഞ്ഞു. ഒരു കോടതിയെയും റിയ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചിട്ടില്ല. സുശാന്തിന്റെ പാര്‍ട്ടികളില്‍ ആരൊക്കെ പങ്കെടുത്തിരുന്നു, ഏത് തരം മയക്കുമരുന്നുകളാണ് ആ പാര്‍ട്ടികളില്‍ ഉപയോഗിച്ചിരുന്നത്. റിയ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ, സുശാന്തിന് വേണ്ടി റിയയാണോ മയക്കുമരുന്ന് വാങ്ങിയിരുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് റിയയോട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+