കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് കണ്‍ഫ്യൂഷനെന്ന് ശിവസേന, രാഹുലും പ്രിയങ്കയുമല്ലാതെ നേതാക്കളില്ലാത്ത പാര്‍ട്ടി

Google Oneindia Malayalam News

മുംബൈ: കോണ്‍ഗ്രസിനെ വീണ്ടും പരോക്ഷമായി വിമര്‍ശിച്ച് ശിവസേന. നേതൃത്വത്തിന്റെയും നേതാക്കളുടെയും കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണെന്ന് സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശിക്കുന്നു. കോണ്‍ഗ്രസിന് എന്താണ് വേണ്ടെന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനാണ്. ഒരു പാര്‍ട്ടി അധികാരത്തിലിരിക്കുന്നതോ പുറത്താണോ എന്നതല്ല പ്രശ്‌നം. ജനങ്ങള്‍ക്ക് വേണ്ടി അവര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതാണ്. അതോടൊപ്പം പാര്‍ട്ടിയും സംഘടനയും ഒരേസമയം ശക്തമാവുകയും വേണം. ഇതൊന്നും ഇല്ലാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന് ഇപ്പോള്‍.

1

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

കോണ്‍ഗ്രസിന് ഇപ്പോള്‍ നേതാക്കളോ സംഘടനയോ പല സംസ്ഥാനങ്ങളിലും ഇല്ല. പ്രിയങ്ക ഗാന്ധി യുപിയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുന്ന നേതാവാണ്. എന്നാല്‍ സംഘടനയെ ശക്തിപ്പെടുത്തുകയം അതോടൊപ്പം ആവേശത്തിലാക്കുകയും വേണം. എന്നാല്‍ മാത്രമേ യുപിയില്‍ ജയിക്കാനാവൂ എന്നും സാമ്‌ന വിമര്‍ശിക്കുന്നു. രാഹുല്‍ ഗാന്ധി പറയുന്നത് ഭീരുക്കള്‍ പാര്‍ട്ടിയില്‍ വേണ്ട എന്നാണ്. ഈ ഭീരുക്കല്‍ പാര്‍ട്ടി വിടുന്നത് തുടര്‍ന്നാല്‍, പകരം ധീരതയുള്ള പ്രവര്‍ത്തകരെ ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ടോ? അത് കണ്ടറിയേണ്ടതാണെന്നും സാമ്‌നയിലെ എഡിറ്റോറിയല്‍ പറയുന്നു.

അതേസമയം ബിജെപി-ആര്‍എസ്എസ് സംഘടനാ സംവിധാനത്തില്‍ നിന്ന് കോണ്‍ഗ്രസിന് ധാരാളം കാര്യം പഠിക്കാനുണ്ടെന്നും ശിവസേന പറയുന്നു. സ്വാതന്ത്ര്യ സമര കാലത്ത് ആര്‍എസ്എസിന് വലിയ സംഘടനാ സംവിധാനം ഇല്ലായിരുന്നു. എന്നാല്‍ അന്ന് കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത്തരം നേതാക്കള്‍ കോണ്‍ഗ്രസിന് പല സംസ്ഥാനങ്ങളിലും ഇല്ലെന്ന് ശിവസേന പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന് കോണ്‍ഗ്രസിന് വലിയ സംഭാവന നല്‍കിയിട്ടുണ്ട്. അന്ന ധൈര്യത്തോടെ പൊരുതിയ നിരവധി നേതാക്കള്‍ കോണ്‍ഗ്രസിനുണ്ടായിരുന്നുവെന്നും ശിവസേന പറഞ്ഞു.

കോണ്‍ഗ്രസ് അന്ന് കാണിച്ച ധൈര്യം സംഘപരിവാറിന് സ്വാതന്ത്ര്യ സമര കാലത്തില്ലായിരുന്നു. ഇന്ന് പക്ഷേ കോണ്‍ഗ്രസിന് ധൈര്യമുള്ള നേതാക്കളില്ല. നിലനില്‍പ്പിനായി കോണ്‍ഗ്രസ് പോരാടി കൊണ്ടിരിക്കുകയാണ്. പ്രിയങ്കയും രാഹുലും ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ സാധിക്കുന്നവരാണ്. യുപിയില്‍ വലിയ പ്രതികരണമാണ് അവര്‍ വന്നപ്പോല്‍ ലഭിച്ചത്. രാഹുലിന് അതേ പോലെ കഴിവുണ്ട്. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെ പറ്റി എതിര്‍പ്പുണ്ടാവും. പക്ഷേ അവരുടെ പ്രവര്‍ത്തനത്തെ ആര്‍ക്കും തള്ളിക്കളയാനാവില്ല. അതില്‍ നിന്നാണ് കോണ്‍ഗ്രസ് പഠിക്കേണ്ടതെന്നും ശിവസേന പറഞ്ഞു.

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
ശശീന്ദ്രനെതിരെ പരാതി നൽകിയത് തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി ? | Oneindia Malayalam

English summary
congress lack fearless leaders like rahul and priyanka says maharasthra ally shiv sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X