അംബാനിക്കൊപ്പമെത്തിയില്ല, എങ്കിലും വീടിന് ഈ കോടീശ്വരൻ വാരിയെറിഞ്ഞത് കോടികൾ, വില കേട്ട് ഞെട്ടരുത്!

മുംബൈ: കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ശതകോടീശ്വരനായ മുകേഷ് അംബാനി ദുബായില്‍ കോടികള്‍ വിലയുളള വീട് വാങ്ങിയത്. എത്ര കോടിയെന്ന് കേട്ടാല്‍ കണ്ണ് തളളും. 1350 കോടി രൂപയുടെ ആഢംബര വസതിയാണ് മുകേഷ് അംബാനി സ്വന്തമാക്കിയത്. അത്രയ്ക്ക് ഇല്ലെങ്കില്‍ മുംബൈയില്‍ കോടികള്‍ വിലയുളള വീട് സ്വന്തമാക്കിയിരിക്കുകയാണ് മറ്റൊരു കോടീശ്വരന്‍.
ബജാജ് ഓട്ടോ ചെയര്‍മാനായ നിരജ് ബജാജ് ആണ് മുംബൈയില്‍ കൊട്ടാര സമാനമായ വീട് വാങ്ങിയിരിക്കുന്നത്. മുംബൈയിലെ സമ്പന്നരുടെ ഏരിയ ആയ മലബാര്‍ ഹില്ലില്‍ ആണ് പുതിയ വീട് എന്ന് റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടലായ ഇന്‍ഡെക്‌സ് ടാപ് വ്യക്തമാക്കുന്നു. കടലിന് അഭിമുഖമായിരിക്കുന്ന ഈ അത്യാഢംബര പെന്റ്ഹൗസിന് വേണ്ടി നിരജ് ബജാജ് ചിലവാക്കിയിരിക്കുന്നത് 252.2 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്.
Money Tips: എങ്ങനെ പെട്ടെന്ന് സമ്പന്നനാകാം.. അതും നേരായ മാര്‍ഗത്തില്‍?

റിയല്‍റ്റി ഡെവലപ്പറായ ലോധ ഗ്രൂപ്പില്‍ നിന്നാണ് കോടികള്‍ എറിഞ്ഞ് ഈ വീട് ബജാജ് സ്വന്തമാക്കിയിരിക്കുന്നത് എന്നും ഇന്‍ഡെക്‌സ് ടാപ് വ്യക്തമാക്കുന്നു. ഫോബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ബജാജ് ഓട്ടോ ചെയര്‍മാനായ നിരജ് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ്, ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ്.
18,008 സ്‌ക്വയര്‍ ഫീറ്റിലാണ് നിരജ് ബജാജിന്റെ പുതിയ കൊട്ടാരം. മൂന്ന് വസതികള്‍ ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ എട്ട് കാര്‍ പാര്‍ക്കിംഗ് സ്ലോട്ടുകള്‍ ആണുളളത്. ലോധ മലബാര്‍ പാലസസ് പ്രൊജക്ടിന്റെ 29, 30, 31 നിലകളിലായിട്ടാണ് മൂന്ന് അപ്പാര്‍ട്ട്‌മെന്റുകള്‍ ഉളളത്. കോടികളുടെ ഈ ഇടപാടിൽ സ്റ്റാംപ് ഡ്യൂട്ടിയായി അടച്ചിരിക്കുന്നത് 15.15 കോടി രൂപയാണ്.
1926ല്‍ ജാംനലാല്‍ ബജാജ് ആണ് ബജാജ് ഗ്രൂപ്പിന് രൂപം കൊടുത്തത്. ഇന്ന് 40 കമ്പനികള്‍ ഉള്‍പ്പെടുന്ന വ്യവസായ ഭീമനാണ് ബജാജ് ഗ്രൂപ്പ്. ടൂ വീലേഴ്‌സ് മുതല്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസ് രംഗത്തും ഇലക്ട്രിക്കല്‍ ഉപകരണ വിപണിയിലും അടക്കം ബജാജിന് വേരുകളുണ്ട്. മുംബൈയില്‍ കഴിഞ്ഞ മാസവും കോടികള്‍ വിലയുളള വീട് കച്ചവടം നടന്നിരുന്നു. വെല്‍സ്പണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബികെ ഗോയങ്ക വാങ്ങിയത് 230 കോടി രൂപ വില വരുന്ന വസതിയാണ്. വര്‍ളിയിലാണ് ഈ അപ്പാര്‍ട്ട്‌മെന്റ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബോളിവുഡ് താരം മാധുരി ദീക്ഷിത് വര്‍ളിയില്‍ ആഢംബര വസതി സ്വന്തമാക്കുകയുണ്ടായി. 48 കോടി രൂപ വിലയുളളതാണ് മാധുരിയുടെ പുതിയ വീട്. ഇന്ത്യബുള്‍സ് ബ്ലൂ പ്രൊജക്ടിന്റേതാണ് ഈ ആഢംബര വസതി. ടോപ്പര്‍.കോം ഉടമകളിലൊരാളായ സിഷാന്‍ ഹായത് 2022 ജൂലൈയില്‍ മുംബൈയില്‍ ആഢംബര വസതി സ്വന്തമാക്കിയിരുന്നു. 41 കോടി രൂപ വില വരുന്നതാണ് റുസ്തംജിയുടെ ഈ അപ്പാര്‍ട്ട്‌മെന്റ്.












Click it and Unblock the Notifications