ഞാന്‍ ജയിലിലാവും, സഖ്യം വേണ്ട, ഷിന്‍ഡെ പൊട്ടിക്കരഞ്ഞു, ആദിത്യയുടെ വെളിപ്പെടുത്തല്‍
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ശിവസേനയെ പിളര്‍ത്തിയത് അറസ്റ്റ് ഭയന്നിട്ടാണെന്ന് ആദിത്യ താക്കറെ. ശിവസേന വിടുന്നതിന് മുമ്പ് ഷിന്‍ഡെ മാതോശ്രീയില്‍ വന്നിരുന്നുവെന്നും, ഉദ്ധവിനെ കണ്ടിരുന്നുവെന്നും ആദിത്യ പറയുന്നു. താക്കറെ കുടുംബ വീടായ മാതോശ്രീയില്‍ എത്തിയ ഏക്നാഥ് പൊട്ടിക്കരഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ഇത് നടന്നത്.
തന്നെ കേന്ദ്ര ഏജന്‍സികള്‍ ജയിലില്‍ അടയ്ക്കുമെന്നായിരുന്നു ഷിന്‍ഡെ ഭയന്നത്. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍, ഷിന്‍ഡെ ബിജെപിയുമായി ചേരേണ്ടി വരുമെന്നും പറഞ്ഞായിരുന്നു ഷിന്‍ഡെ കരഞ്ഞതെന്നും ആദിത്യ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു ഏക്നാഥ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വലിയ വിമത നീക്കം ശിവസേനയില്‍ നടന്നത്.

40 എംഎല്‍എമാരുമായി ബിജെപി സഖ്യത്തിലേക്ക് കൂറുമാറുകയായിരുന്നു ഷിന്‍ഡെ. ഇത് ഉദ്ധവിന്റെ നേതൃത്വത്തിലുള്ള മഹാവികാസ് അഗാഡി സര്‍ക്കാരിനെ താഴെയിറക്കുകയും ചെയ്തു. അതേസമയം ആദിത്യ പറഞ്ഞ കാര്യങ്ങള്‍ എല്ലാം വാസ്തവമാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. തന്നോടും ഇക്കാര്യങ്ങളെല്ലാം ഷിന്‍ഡെ പറഞ്ഞിരുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കിയില്ലെങ്കില്‍ ഷിന്‍ഡെ ജയിലിലാക്കപ്പെടുമെന്ന് അയാള്‍ കരുതിയിരുന്നു. മാതോശ്രീയിലെത്തി അദ്ദേഹം കരയാന്‍ കാരണം അതായിരുന്നുവെന്നും റാവത്ത് വെളിപ്പെടുത്തി.
താന്‍ ജയിലില്‍ അടയ്ക്കുമെന്ന ഭയം ഷിന്‍ഡെയെ വല്ലാതെ ബാധിച്ചിരുന്നു. അത് പ്രകടമായി തന്നെ കാണായിരുന്നു. ആ ഭയം ഷിന്‍ഡെയെ കീഴടക്കിയിരുന്നുവെന്നും റാവത്ത് അവകാശപ്പെട്ടു. ഷിന്‍ഡെ എന്നെ കാണാന്‍ വന്നപ്പോഴും അദ്ദേഹം ഇക്കാര്യങ്ങളാണ് പറഞ്ഞത്. കാര്യങ്ങള്‍ അദ്ദേഹത്തെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന ഭയം അദ്ദേഹത്തെ വല്ലാതെ ബാധിച്ചിരുന്നു.
ടേസ്റ്റി ഫുഡ് കഴിക്കണോ: എങ്കില്‍ യാത്ര ചെയ്യണം: ഈ നഗരങ്ങളില്‍ ഫുഡ് വേറെ ലെവലാണ്
അത് മനസ്സിലും പുറത്തുമെല്ലാം നമുക്ക് കാണാമായിരുന്നു. ആദിത്യ പറഞ്ഞതെല്ലാം ശരിയാണെന്നും റാവത്ത് പറഞ്ഞു. തനിക്ക് ജയിലില്‍ പോകാന്‍ ആഗ്രഹമില്ലെന്നും, കോണ്‍ഗ്രസും എന്‍സിപിയുമായുള്ള ബന്ധം വേര്‍പെടുത്തണമെന്നും ഷിന്‍ഡെ തന്നോട് പറഞ്ഞിരുന്നതായും റാവത്ത് പറഞ്ഞു. തന്റെ വീട്ടില്‍ വന്നാണ് സഖ്യം അവസാനിപ്പിക്കാന്‍ ഏക്നാഥ് ഷിന്‍ഡെ ആവശ്യപ്പെട്ടത്. ഈ രാജ്യത്ത് ഒരു സമ്മര്‍ദ സംവിധാനമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. എന്നാല്‍ അതില്‍ ആരും ഭയക്കേണ്ടതില്ല. താന്‍ ജയിലില്‍ ആവുമോ എന്ന് ഷിന്‍ഡെയ്ക്ക് ഭയമുണ്ടായിരുന്നുവെന്നും റാവത്ത് പറഞ്ഞു.
അതേസമയം പരാമര്‍ശത്തിനെതിരെ മഹാരാഷ്ട്ര മന്ത്രി ദീപക് കേസര്‍ക്കര്‍ രംഗത്തെത്തി. ആദിത്യ താക്കറയ്ക്കെ് നുണപറയാന്‍ പഠിപ്പിക്കുന്ന പ്രൊഫഷണല്‍ സംഘത്തിന്റെ സഹായമുണ്ടെന്ന് കേസര്‍ക്കര്‍ തുറന്നടിച്ചു. രാഷ്ട്രീയത്തിലാണ് ഇക്കാര്യം സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എപ്പോഴാണ് ഷിന്‍ഡെ മാതോശ്രീ സന്ദര്‍ശിച്ചതെന്ന് ആദിത്യ താക്കറെ വെളിപ്പെടുത്തട്ടെ എന്ന് നാരായണ്‍ റാണെ പറഞ്ഞു.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications