കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഞങ്ങളെ ചതിച്ചിരുന്നില്ലെങ്കില്‍ ഷിന്‍ഡെ നേരത്തെ മുഖ്യമന്ത്രിയാവുമായിരുന്നുവെന്ന് റാവത്ത്

Google Oneindia Malayalam News

മുംബൈ: ബിജെപി നേരത്തെ ശിവസേനയ്ക്ക് നല്‍കിയിരുന്ന വാക്ക് പാലിച്ചിരുന്നെങ്കില്‍, ഏക്‌നാഥ് ഷിന്‍ഡെ നേരത്തെ തന്നെ മുഖ്യമന്ത്രിയായിരുന്നുവെന്ന് സഞ്ജയ് റാവത്ത്. പത്ര ചാവല്‍ പുനര്‍ വികസന പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച ശേഷമായിരുന്നു റാവത്തിന്റെ പ്രതികരണം.

ശിവസേന അന്ന് പിളര്‍ന്നിട്ടില്ലായിരുന്നു. ബിജെപിക്ക് ഞങ്ങളോടുള്ള വാക്ക് പാലിക്കാമായിരുന്നു. എങ്കില്‍ ഈ പ്രശ്‌നമൊന്നും ഉണ്ടാവുമായിരുന്നില്ലെന്നും റാവത്ത് പറഞ്ഞു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായി ഞങ്ങള്‍ സഖ്യമുണ്ടാക്കിയിരുന്നു. അധികാരം പകുതിയായി പങ്കിടുമെന്ന് അന്ന് ധാരണയുണ്ടായിരുന്നുവെന്ന് റാവത്ത് പറഞ്ഞു.

1

ഹിന്ദുത്വം മുന്നോട്ട് കൊണ്ടുപോകണമെന്നായിരുന്നു ബിജെപിയും ഞങ്ങളും തീരുമാനിച്ചത്. അതിനായിട്ടായിരുന്നു സഖ്യമുണ്ടാക്കിയത്. രണ്ട് പാര്‍ട്ടികളുടെ പ്രധാന പ്രത്യയശാസ്ത്രവും ഇതായിരുന്നു. അധികാരം അതുകൊണ്ട് പങ്കിടാന്‍ തീരുമാനിച്ചു. അതില്‍ മുഖ്യമന്ത്രി സ്ഥാനവും നല്‍കാനും തീരുമാനിച്ചിരുന്നു.

യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍

ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. ബിജെപിയുമായി സഖ്യമുണ്ടാക്കുമ്പോള്‍ തന്നെ ഷിന്‍ഡെയുടെ കാര്യം ഞങ്ങള്‍ പറഞ്ഞതാണ്. അത് പാര്‍ട്ടി തീരുമാനമായിരുന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം സഖ്യം പൊളിയാനുള്ള പ്രധാന കാരണമായി ഷിന്‍ഡെ പക്ഷം പറഞ്ഞത് റാവത്താണെന്നാണ്.

ദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെ

ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കണമെന്ന് ഞങ്ങളുടെ ആവശ്യം ബിജെപി അംഗീകരിക്കണമായിരുന്നു. ആ വാക്ക് പാലിച്ചിരുന്നെങ്കില്‍ ഏക്‌നാഥ് ഷിന്‍ഡെ നേരത്തെ തന്നെ മുഖ്യമന്ത്രിയാകുമായിരുന്നുവെന്നും റാവത്ത് പറഞ്ഞു. നിലവില്‍ സഞ്ജയ് റാവത്ത് ഉദ്ധവ് പക്ഷത്താണ്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായത് വ്യത്യസ്ത സാഹചര്യത്തിലാണ്.

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

അത് എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്നുണ്ടാക്കിയ സഖ്യത്തിന്റെ ഭാഗമാണ്. ശിവസേനയെ പിളര്‍ത്തുകയാണ് ബിജെപി ചെയ്തത്. അവര്‍ അധികാരം പങ്കിടുകയാണ് ചെയ്തത്. അത് നേരത്തെ തന്നെ അവര്‍ക്കാവാമായിരുന്നുവെന്നും റാവത്ത് തുറന്നടിച്ചു. എന്നാല്‍ ശിവസേനയെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും റാവത്ത് ആരോപിച്ചു.

ശിവസേന പിളരാതിരുന്ന സമയത്ത് തന്നെ ബിജെപിക്ക് ഇതേ നിലപാട് സ്വീകരിക്കാമായിരുന്നു. ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാമായിരുന്നു. ശിവസേനയുടെ വിമത പക്ഷത്തിനൊപ്പം ചേര്‍ന്നാണ് ബിജെപി സഖ്യ സര്‍ക്കാരുണ്ടാക്കിയത്. ഇതേ ജനവിധി വെച്ച് തന്നെയാണ് അവരത് ചെയ്തത്. ഇത് മുമ്പ് എന്തുകൊണ്ട് ചെയ്തില്ല.

ശിവസേനയെ പിളര്‍ത്തിയതിന് കിട്ടിയതിന് ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് കിട്ടിയ സമ്മാനമാണ് മുഖ്യമന്ത്രി സ്ഥാനമെന്നും റാവത്ത് പറഞ്ഞു. അതേസമയം ശിവസേനയുടെ എംപി ഗജാനന്‍ കിര്‍ത്തീക്കര്‍ ഉദ്ധവ് പക്ഷം വിട്ട് ഷിന്‍ഡെയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. കുറച്ച് കാലമായി ഗജാനന്‍ ഷിന്‍ഡെയെ പിന്തുണയ്ക്കുന്നുണ്ട്.

English summary
eknath shinde should have made cm 3 years back if bjp stand by their promise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X