ലോക്കല്‍ ട്രെയിനില്‍ സ്ത്രീകളുടെ പൊരിഞ്ഞ തല്ല്; പോലീസുകാരിക്കും കിട്ടി, തലപൊട്ടി, സംഭവിച്ചത് ഇങ്ങനെ
മുംബൈ: ഒരു തല്ലുണ്ടാവാന് അധികം സമയമൊന്നും വേണ്ട. എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞ് തെറ്റിയാല്‍ വേഗത്തില്‍ തന്നെ സംഭവിക്കാവുന്ന കാര്യമാണത്. ഗൗരവപ്പെട്ട വിഷയം ഇല്ലെങ്കിലും തല്ലുണ്ടാവാം. ഇപ്പോള്‍ ഒരു ലോക്കല്‍ ട്രെയിനില്‍ വെച്ച് സ്ത്രീകള്‍ തമ്മിലുള്ള പൊരിഞ്ഞ തല്ലിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ വെച്ചാണ് കൂട്ടത്തല്ലുണ്ടായിരിക്കുന്നത്.
പിടിച്ച് മാറ്റാന്‍ ചെന്ന പോലീസുകാരിക്കും കണക്കിന് കിട്ടിയിട്ടുണ്ട്. ഇവര്‍ക്കാണ് കാര്യമായ പരിക്കേറ്റിരിക്കുന്നത്. പൊരിഞ്ഞ തല്ലാണ് ഉണ്ടായിരിക്കുന്നതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. എന്താണ് ഇതിന് കാരണമെന്ന് പരിശോധിക്കാം....

image credit:ndtv.com
മുംബൈയിലെ സബര്‍ബന്‍ ട്രെയിനിലെ സ്ത്രീകളുടെ കംപാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു ഏറ്റുമുട്ടല്‍. സഹയാത്രികര്‍ തമ്മില്‍ ഒന്നും രണ്ടും പറഞ്ഞ് ആക്രമിക്കുകയായിരുന്നു. വാക്കുതര്‍ക്കം തല്ലുന്നതിലേക്ക് നയിക്കുകയും, മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തായിരുന്നു ആക്രമണം. ട്രെയിനില്‍ ഡ്യൂട്ടിയിലായിരുന്ന സ്ത്രീക്ക് മര്‍ദനത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ തല പൊട്ടി ചോര വരുന്നതായി വീഡിയോയില്‍ നിന്ന് കാമാം. താനെ-പനവേല്‍ ലോക്കല്‍ ട്രെയനില്‍ ഒരു സ്ത്രീ മറ്റ് സ്ത്രീകളെ മര്‍ദിക്കുന്നതാണ് വീഡിയോയിലുള്ളത്.

image credit:ndtv.com
സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വാക്പോരിലേക്ക് നയിച്ചത്. കൂടുതല്‍ സ്ത്രീകള്‍ പ്രശ്നത്തില്‍ ഇടപെട്ടതോടെ തല്ലില്‍ കലാശിക്കുകയായിരുന്നുവെന്ന് വാശി റെയില്‍വേ പോലീസ് ഇന്‍സ്പെക്ടര്‍ സമ്പാജി കട്ടാരെ പറഞ്ഞു. ചില വനിതാ യാത്രക്കാര്‍ തല്ലുണ്ടായതിന് പിന്നാലെ സുരക്ഷിത സീറ്റ് തേടി മാറുന്നതും വീഡിയോയില്‍ കാണാം. തര്‍ക്കവും, ഏറ്റുമുട്ടലും ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ട പോലീസുകാരിക്കും ഇതിനിടെ പരിക്കേറ്റു. ചില വനിതാ യാത്രക്കാര്‍ ഇവരെയും ആക്രമിക്കുകയായിരുന്നു. പോലീസുകാരി അടക്കം മൂന്ന് സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്.

image credit:ndtv.com
ദൃശ്യങ്ങളില്‍ രണ്ട് വനിതാ യാത്രക്കാര്‍ക്ക് അടിയേറ്റ് തലയ്ക്ക് പരിക്കേല്‍ക്കുകയും, ചോര വാര്‍ന്നൊലിക്കുകയും ചെയ്യുന്നുണ്ട്. വാശി ജിആര്‍പി സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും, കേസെടുത്തതായും സമ്പാജി കട്ടാരെ പറഞ്ഞു. ടുര്‍ബെ സ്്റ്റേഷനില്‍ വെച്ച് ഒരു സീറ്റ് ഒഴിവ് വന്നപ്പോള്‍ ഒരു യാത്രക്കാരി സഹയാത്രക്കാരിയോട് ആ സീറ്റില്‍ ഇരുന്നോളാന്‍ പറയുകയായിരുന്നു. മറ്റൊരു സ്ത്രീയും ഈ സീറ്റ് പിടിച്ച് ഇരിക്കാന്‍ ശ്രമിച്ചു. ഇത് വലിയ തര്‍ക്കത്തിലേക്ക് നയിക്കുകയായിരുന്നു. തുടര്‍ന്നാണ് അടിപൊട്ടിയത്. മറ്റുള്ളവരും കൂടി ഇടപെട്ടതോടെ കൂട്ടത്തല്ലായി മാറുകയായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications