ഗംഗുഭായ് നെഹ്റുവിന് സ്ത്രീകളെ എത്തിച്ചവള്‍, കുട്ടികള്‍ അനുകരിക്കരുത്, ആലിയ ചിത്രത്തിനെതിരെ കങ്കണ
മുംബൈ: ബോളിവുഡില്‍ പുതിയ വിവാദത്തിന് തുടക്കമിട്ട് കങ്കണ റനാവത്ത്. സഞ്ജയ് ലീലാ ബന്‍സാലിയുടെ ആലിയ ഭട്ട് നായികയാവുന്ന ചിത്രം ഗംഗുഭായ് കാത്തിയവാഡിയാണ് വലിയ വിവാദത്തിലേക്ക് വീണിരിക്കുന്നത്. ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയായിട്ടാണ് ആലിയ അഭിനയിക്കുന്നത്. ഇതാണ് പുതിയ പ്രശ്നം. ചിത്രത്തിന്റെ ട്രെയിലറും ഗാനവുമെല്ലാം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
എന്നാല്‍ ചിത്രത്തില്‍ ആലിയയുടെ ഒരു രംഗം അതേ പടി അഭിനയിച്ച് ഒരു പെണ്‍കുട്ടി വീഡിയോ പുറത്തിറക്കിയിരുന്നു. ഇത് വൈറലായിരുന്നു. എന്നാല്‍ ബോളിവുഡിലെ ഒരു വിഭാഗം വീഡിയോക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തെറ്റായ രീതിയില്‍ ഉപയോഗിച്ചെന്നാണ് പരാതി.

പ്രമുഖ ഫിലിം മാഗസിനായ ഫിലിം ഫെയര്‍ ഈ കുട്ടിയുടെ വീഡിയോ പങ്കുവെച്ചിരുന്നു. ആലിയ കഥാപാത്രം ധരിച്ചിരിക്കുന്ന അതേ വസ്ത്രം ധരിച്ചായിരുന്നു ഈ പെണ്‍കുട്ടി ഡയലോഗ് അവതരിപ്പിച്ചത്. എന്നാല്‍ വയസ്സിന് ചേര്‍ന്നതല്ല കുട്ടിയുടെ അവതരണമെന്നാണ് ബോളിവുഡിലെ വലതുപക്ഷം പറയുന്നത്. ആലിയയുടെ കഥാപാത്രം ഗംഗുഭായ് ചിത്രത്തില്‍ സെക്സ് വര്‍ക്കറാണ്. യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രമൊരുക്കിയത്. മുംബൈ അധോലോകത്തിലെ ഏറ്റവും ശക്തമായ സാന്നിധ്യമായിരുന്നു ഗംഗുഭായ്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ഈ കുട്ടിയുടെ വീഡിയോ ആലിയ പങ്കുവെച്ചിരുന്നു. നിരവധി കുട്ടികള്‍ ഈ രംഗം അതേ റീല്‍സിനായി ഉപയോഗിക്കുന്നുണ്ട്.

കങ്കണ അതിരൂക്ഷമായിട്ടാണ് ഇതിനെതിരെ രംഗത്ത് വന്നിട്ടുള്ളത്. ഈ കുട്ടി ഒരു സെക്സ് വര്‍ക്കറെയാണ് അതേ പടി പകര്‍ത്തുന്നത്. അതും വായില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വെച്ചും ബീഡി വലിച്ചും, ആ കഥാപാത്രം സംസാരിക്കുന്നത് വളരെ മോശം ഭാഷയാണ്. ആ കുട്ടിയുടെ ശരീരഭാഷ നോക്കൂ, ആ കുട്ടിയെ ഈ പ്രായത്തില്‍ ലൈംഗികവത്കരിക്കുന്നത് ശരിയാണോ എന്ന് കങ്കണ ചോദിക്കുന്നു. നൂറുകണക്കിന് പേരാണ് ഇതുപോലെ ഉപയോഗിക്കപ്പെടുന്നതെന്നും കങ്കണ തുറന്നടിച്ചു. കേന്ദ്ര ശിശു ക്ഷേമ-വനിതാ വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെയും ഇന്‍സ്റ്റഗ്രാമില്‍ കങ്കണ ടാഗ് ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്ന സന്ദേശമാണ് കങ്കണ നല്‍കുന്നത്.

ഇതിന് പിന്നാലെ മറ്റൊരു പോസ്റ്റും കങ്കണ ഷെയര്‍ ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കുട്ടികളെ ലൈംഗികവത്കരിക്കുന്ന എല്ലാ മാതാപിതാക്കള്‍ക്കെതിരെയും നടപടിയെടുക്കാന്‍ തയ്യാറാവണമെന്ന് കങ്കണ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പണത്തിന് വേണ്ടി സിനിമാ പ്രമോഷന് ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവണം. ഇവര്‍ അനുകരിക്കുന്ന ചിത്രം ഒരു കുപ്രസിദ്ധ വേശ്യയുടെ ബയോപിക്കാണ്. അവര്‍ പലര്‍ക്കും സ്ത്രീകളെ എത്തിച്ച് കൊടുത്തവരാണ്. മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന് സ്ത്രീകളെ എത്തിച്ച് കൊടുത്താണ് അവര്‍ അധികാരത്തിലേക്ക് വളര്‍ന്നത്. സ്മൃതി ഇറാനിയോട് ഈ വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും കങ്കണ പറഞ്ഞു.

അതേസമയം ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി ഫിലിം ഫെയറിനെതിരെയാണ് പ്രതികരിച്ചത്. കുട്ടികളുടെ വീഡിയോ ഷെയര്‍ ചെയ്യുമ്പോള്‍ കുറച്ചൊക്കെ ശ്രദ്ധിക്കുന്നത് നല്ലതാണ്. ചെറിയ കുട്ടികളെ ഉപയോഗിച്ച് നിങ്ങള്‍ ഏത് തരം പ്രേക്ഷകര്‍ക്കാണ് നല്‍കുന്നതെന്ന് മനസ്സിലാക്കണം. കുട്ടികളാണെന്ന് ഈ രക്ഷിതാക്കള്‍ മനസ്സിലാക്കണം. ഏത് തരത്തിലാവണം നിങ്ങളുടെ കുട്ടിയെന്ന് തീരുമാനിക്കണമെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. ഗംഗുഭായ് കാത്തിയവാഡി കാമാത്തിപുരയിലെ റെഡ് സ്ട്രീറ്റിലെ വേശ്യാലയം നടത്തിപ്പുകാരിയാണ്. ഈ വീഡിയോ ചെയ്ത കുട്ടിക്ക് അതറിയുന്നുണ്ടാവില്ല. എന്നാല്‍ ഫിലിംഫെയറിനും സിനിമാ നിര്‍മാതാക്കള്‍ക്കും അറിയുന്നുണ്ടാവും. അവര്‍ക്ക് അത് മനസ്സിലാവുന്നില്ലെങ്കില്‍ ശിശുക്ഷേമ സമിതി ഇടപെട്ട്, അവരെ പറഞ്ഞ് മനസ്സിലാക്കിപ്പണമെന്നും പ്രിയങ്ക ചതുര്‍വേദി വ്യക്തമാക്കി.

പോലീസ് ഉദ്യോഗസ്ഥനായ പ്രണവ് മഹാജനും ഫിലിം ഫെയറിനെതിരെ രംഗത്ത് വന്നു. തെറ്റ് പറ്റുന്നത് ഒരുകാര്യം. എന്നാല്‍ നാണമില്ലാതെ ആ നിലപാട് തുടരുന്നത് മറ്റൊരു കാര്യം. നിങ്ങള്‍ക്കെതിരെ നിയമനടപടി എടുക്കും മുമ്പ് ആ പോസ്റ്റ് നീക്കം ചെയ്യണമെന്ന് പ്രണവ് മഹാജന് ഫിലിംഫെയറിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ആ ട്വീറ്റ് ഫിലിം ഫെയര്‍ നീക്കം ചെയ്തു. ഈ നടപടിയെ അദ്ദേഹം അഭിനന്ദിച്ചു. ട്വീറ്റ് നീക്കം ചെയ്തതില്‍ സന്തോഷം. രാജ്യത്തെ കുട്ടികളുടെ ഭാവിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പോലീസ് ഈ വിഷയത്തില്‍ ശക്തമായ നടപടിയെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.

സംവിധായകന് വിവേക് അഗ്നിഹോത്രിയും ഫിലിം ഫെയറിനെതിരെ രംഗത്ത് വന്നു. ഫിലിംഫെയര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇനിയും ഇതുപോലെ വളരെ മോശം കാര്യത്തില്‍ അവര്‍ ആവര്‍ത്തിക്കുമെന്നും അഗ്നിഹോത്രി പറഞ്ഞു. ഫിലിംഫെയര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തത് കൊണ്ട് തെറ്റ് അംഗീകരിച്ചുവെന്ന് അര്‍ത്ഥമില്ല. പ്രതിഷേധം ഭയന്നാണ് അവര്‍ ട്വീറ്റ് പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരന് ആനന്ദ് രംഗനാഥനും ഫിലിംഫെയറിനെതിരെ രംഗത്ത് വന്നു. ഫിലിംഫെയര്‍ നിങ്ങള്‍ക്ക് ബോധമില്ലാതായോ? യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ ലൈംഗികമായി ആക്രമിക്കപ്പെട്ട്, വേശ്യാവൃത്തിയിലേക്ക് ജീവിതം നിര്‍ബന്ധപൂര്‍വം മാറേണ്ടി വന്ന ഒരാളുടെ ജീവിതത്തെ ഒരു കൊച്ചു പെണ്‍കുട്ടി അഭിനയിക്കുന്നത് നിങ്ങള്‍ ആസ്വദിക്കുകയാണോ? ഇത് തീര്‍ത്തും മോശം കാര്യമാണെന്നും ആനന്ദ് രംഗനാഥന് പറഞ്ഞു.

പല വിധത്തിലുള്ള പ്രതിഷേധങ്ങള്‍ ചിത്രത്തിനെതിരെ നിലവിലുണ്ട്. ചിത്രത്തിലെ ചൈനയെ വംശീയമായി അധിക്ഷേപിക്കുന്ന കാര്യങ്ങളുണ്ടെന്നായിരുന്നു വിമര്‍ശനം. ആലിയ ഈ കഥാപാത്രത്തെ അവതരിപ്പിച്ചതിനും വിമര്‍ശം നേരിടേണ്ടി വന്നു. ആലിയയേക്കാള്‍ പ്രായമേറിയവരായിരുന്നു ഗംഗുഭായിയെന്നും, ആലിയക്ക് പ്രായം തോന്നുന്നില്ലെന്നും, ചെറിയ കുട്ടിയെ പോലെയുണ്ടെന്നുമായിരുന്നു വിമര്‍ശനം. എന്നാല്‍ തനിക്ക് മുപ്പത് വയസ്സ് പ്രായമുണ്ടെന്നും, ഗംഗുഭായിക്ക് ആ സമയം തന്നെ വലിയ കരുത്തുണ്ടായിരുന്നുവെന്നും ആലി വിശദീകരിച്ചു. അവരുടെ കാലഘട്ടത്തെ കുറിച്ച് വലിയ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ലെന്നും നടി വ്യക്തമാക്കി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications