ഭാര്യയുടെ അവിഹിതം; 29 കാരന്‍ തൂങ്ങിമരിച്ചു
മുംബൈ: 29 കാരന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ ഭാര്യയെയും കാമുകനെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ പരപുരുഷ ബന്ധമാണ് തന്റെ മരണത്തിന് കാരണം എന്ന് വീഡിയോ ആത്മഹത്യക്കുറിപ്പ് തയ്യാറാക്കി നവംബര്‍ 18 നാണ് ജയേഷ് റാവത്ത് എന്ന 29 കാരന്‍ തൂങ്ങിമരിച്ചത്. 44 മിനുട്ട് നീണ്ടുനിന്ന വീഡിയോയില്‍ ജയേഷ് വിശദമായിത്തന്നെ കാര്യങ്ങള്‍ പറയുന്നുണ്ട്.
മൊബൈല്‍ ഫോണിലാണ് ജയേഷ് തന്റെ അവസാന സന്ദേശം റെക്കോര്‍ഡ് ചെയ്തത്. ആത്മഹത്യയ്ക്ക് തൊട്ടുമുന്‍പ് ഇയാള്‍ ഭാര്യയെ വിളിച്ചു. തന്റെ അവസാന സന്ദേശം കേള്‍ക്കണമെന്നും ആശുപത്രിയില്‍ തന്റെ മൃതദേഹം കാണാന്‍ വരണമെന്നും പറഞ്ഞു.

ജയേഷ് റാവത്തിന്റെ വീഡിയോ സന്ദേശത്തെത്തുടര്‍ന്ന് പോലീസ് ഭാര്യ തൃപ്തി, കാമുകന്‍ രാജേഷ് വര്‍മ എന്നിവരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച വരെ ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഒമ്പതുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ജയേഷ് റാവത്ത് തൃപ്തിയെ വിവാഹം ചെയ്തത്രെ. സിദ്ധിവിനാക ക്ഷേത്രത്തിന് സമീപം പൂക്കട നടത്തുകയായിരുന്നു ജയേഷ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ തമ്മില്‍ വിവാഹിതരായത്. തനിക്ക് രാജേഷുമായി ബന്ധമുണ്ട് എന്ന് മാര്‍ച്ചില്‍ത്തന്നെ തൃപ്തി ജയേഷിനെ അറിയിച്ചിരുന്നു. തൃപ്തിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനായിരുന്നു ജയേഷിന്റെ ശ്രമിച്ചത്. നാല് മാസങ്ങള്‍ക്ക് മുന്‍പ് തൃപ്തി ജയേഷിന്റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു എന്ന് അമ്മ ലത പോലീസിനോട് പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടിലെത്തിയ തൃപ്തി താന്‍ രണ്ടുമാസം ഗര്‍ഭിണിയാണ് എന്ന് ജയേഷിനോട് പറഞ്ഞു. ഇത് ജയേഷിനെ മാനസികമായി തളര്‍ത്തി. ഈ സംഭവത്തെത്തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.












Click it and Unblock the Notifications